റോബിൻ വിഷയത്തിൽ തെറ്റിയത് ബിഗ് ബോസിന്‌

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ ലാലേട്ടന്റെ പിറന്നാൾ ആഘോഷം പൊടിപൊടിച്ചത് നമ്മൾ എല്ലാവരും കണ്ടതാണ്. പായസവും ബൊക്കെയുമായി ലാലേട്ടനെ വരവേറ്റ മത്സരാർത്ഥികൾ മോഹൻലാൽ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ ഗാനങ്ങൾ ആലപിക്കുകയും നൃത്തം ചെയ്യുകയും സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.

എല്ലാം വളരെ ഭംഗിയായി അരങ്ങേറിയെങ്കിലും ബിഗ് ബോസ് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന റോബിന്റെ ഡാൻസ് ബിഗ് ബോസിൽ കണ്ടില്ല. ആ ഭാഗം എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു.

അറിഞ്ഞാണോ അറിയാതെയാണോ അണിയറപ്രവർത്തകർ ഇത് ചെയ്തതെന്ന് ആർക്കും അറിയില്ല. എങ്കിലും, ബിഗ് ബോസിനും ലാലേട്ടനും ആരാധകരിൽ നിന്നും കണക്കിന് കിട്ടി.

യൂട്യുബിലും സമൂഹമാധ്യമങ്ങളിലും ഇത് വലിയ ചർച്ചയാവുകയായിരുന്നു. സംഭവം കയ്യിൽ നിന്നും പോയെന്ന് മനസിലാക്കിയ ബിഗ് ബോസ് ഒടുവിൽ റോബിന്റെയും അപർണ്ണയുടെയും ഡാൻസ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

റോബിന്റെയും അപർണ്ണയുടെയും പെർഫോമൻസ് മാത്രമായിരുന്നില്ല ധന്യയുടെയും സോളോ പെർഫോമൻസിന് കഴിഞ്ഞ എപ്പിസോഡിൽ ഇടമില്ലായിരുന്നു. ഇവരുടെ ഗ്രൂപ്പ് പെർഫോമൻസ് മാത്രമാണ് കാണിച്ചത്.

robin aparna

എന്തായാലും ബിഗ്‌ബോസ് ചെയ്തത് വടി കൊടുത്ത് അടി വാങ്ങുന്ന പരുപാടി ആയിരുന്നുവെന്ന് ആരാധകർ പറയുന്നു. ഇവരുടെ പെർഫോമൻസ് കാണിക്കാൻ താല്പര്യം ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് അവ പ്രമോയിൽ ഉൾപ്പെടുത്തി എന്നാണ് ആരാധകർ ചോദിക്കുന്നത്.

റോബിന്റെ വലിയ ഒരു ശതമാനം ആരാധകർ ഈ ഷോ കാണുന്നുണ്ടെന്നും റോബിന്റെ പെർഫോമൻസ് കാണാൻ അവർ കാത്തിരിക്കുമെന്നും ബിഗ് ബോസ് അണിയറപ്രവർത്തകർക്ക് ഊഹിക്കാമായിരുന്നു.

മറ്റ് സീസോണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ബിഗ് ബോസിലെ കലാപരിപാടികൾക്ക് മൂല്യം വളരെ കുറവാണെന്ന അഭിപ്രായം ആരാധകരിൽ പൊതുവെ ഉണ്ട് അതോടൊപ്പം മോഹൻലാലിന്റെ ജന്മദിനത്തിൽ എപ്പിസോഡിൽ മത്സരാർത്ഥികൾ നടത്തിയ പരിപാടികൾക്ക് തീരെ നിലവാരം പോരായിരുന്നുവെന്ന അഭിപ്രയവും ഉയരുകയാണ്.

ബിഗ് ബോസ് പ്രേക്ഷകർക്കാണ് മുൻഗണന നൽകേണ്ടതെന്നും ആരാധകർ പറയുന്നു. പ്രമോയിൽ ഡാൻസ് കാണിച്ച ശേഷം എപ്പിസോഡിൽ അത് ഉൾപ്പെടുത്താതെ ഇരുന്നത് വഴി പ്രേക്ഷകരെ വഞ്ചിക്കുകയാണ് ബിഗ് ബോസ് ചെയ്തതെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ഷോയുടെ ലൈവ് ഇല്ലാതിരുന്നതും പ്രേക്ഷകരുടെ പ്രതിഷേധം വർധിക്കുന്നതിന് ഇടയാക്കി.

ഒരുപക്ഷെ റോബിന് പ്രേക്ഷക പിന്തുണ ഒരുപാട് ലഭിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ട് അദ്ദേഹത്തിന്റെ സ്ക്രീൻ സ്പേസ് കുറക്കാൻ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു എന്നും പ്രേക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

റോബിൻ വിഷയത്തിൽ ബിഗ് ബോസിന് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഇതെന്ന് ചിലർ പറയുമ്പോൾ ഇത് ബിഗ് ബോസിന്റെ തന്ത്രമാണെന്നാണ് മറ്റ് ചിലർ അവകാശപ്പെടുന്നത്. എന്ത് തന്നെ ആയാലും പ്രേക്ഷകരുടെ പ്രധിഷേധം കണക്കിലെടുത്ത് തെറ്റ് തിരുത്തിയ ബിഗ് ബോസ് തൽക്കാലത്തേക്ക് മുഖം രക്ഷിച്ചു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X