'അവിടെ കിടന്ന് ചാവാൻ ജാസ്മിൻ പറഞ്ഞു, ഒരു അവസരം കൂടി തരണം'; ബി​ഗ് ബോസിനോട് റോബിൻ പറയുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് മുതലാണ് പുത്തൻ പ്രശ്നങ്ങൾ വീട്ടിൽ ആരംഭിച്ചത്. ഓരോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് വീട്ടിലെ കളികൾ മാറിമറിയുകയാണ്.

കഴിഞ്ഞ ദിവസം മുതൽ റോബിനാണ് ബി​ഗ് ബോസിലേയും സമൂഹമാധ്യമങ്ങളിലെയും ചർച്ചാ വിഷയം. വീക്കിലി ടാസ്ക്കിനിടയിൽ റിയാസിനെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് റോബിനെ ശിക്ഷയുടെ ഭാ​ഗമായി സീക്രട്ട് റൂമിൽ ആക്കിയിരിക്കുകയാണ്.

റോബിൻ തിരിച്ചു വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നടക്കുകയാണ്. റോബിൻ പുറത്തായി എന്നാണ് വീട്ടിലുള്ളവരും കരുതിയിരിക്കുന്നത്. റോബിന്റെ ഉറ്റ സുഹൃത്തുക്കളായ ദിൽഷ, ബ്ലെസ്ലി തുടങ്ങിയവർ റോബിൻ തിരിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ്.

റിയാസിനെ തല്ലിയെന്ന ആരോപണം ഉയർന്ന ശേഷം റോബിനോട് പെട്ടികൾ പാക്ക് ചെയ്ത് സ്റ്റോറൂമിൽ കൊണ്ടുവച്ച ശേഷം കൺഫഷൻ റൂമിലേക്ക് വരാനാണ് ബി​ഗ് ബോസ് ആവശ്യപ്പെട്ടത്.

സ്വന്തം ഭാ​ഗം എന്താണെന്ന് വിശദീകരിക്കാനുള്ള സമയം പോലും റോബിന് ബി​ഗ് ബോസ് നൽകിയിരുന്നില്ല.

റോബിനോട് ബി​ഗ് ബോസ് സംസാരിക്കുന്നു

അതിനാൽ തന്നെ പ്രേക്ഷകർക്കും ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ റോബിന് വീക്കിലി ടാസ്ക്കിനിടെ നടന്ന സംഭവത്തിൽ പറയാനുള്ളത് എന്താണെന്ന് ബി​ഗ് ബോസ് കേട്ടിരിക്കുകയാണ്.

'ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ അവിടെ കിടന്ന് ചാവാൻ ജാസ്മിൻ പറഞ്ഞുവെന്നും അതിനിടയിൽ വന്ന സങ്കടത്തിലും ദേഷ്യത്തിലുമാണ് റിയാസിനെ തള്ളി മാറ്റിയപ്പോൾ മുഖത്ത് കൈകൊണ്ടതെന്നുമാണ് റോബിൻ ബി​ഗ് ബോസിനോട് പറഞ്ഞത്.'

'ഞാൻ എന്റെ ബെസ്റ്റ് കൊടുത്താണ് കളിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്ക്കിലും എന്റെ പരമാവധി എഫേർട്ട് ഇട്ടിരുന്നു.'

കാര്യങ്ങൾ വിശദീകരിച്ച് റോബിൻ

'ലോക്കറ്റ് കൈക്കലാക്കിയാൽ നോമിനേഷൻ മുക്തിയുണ്ടെന്ന് മനസിലായപ്പോൾ മുതൽ അത് എടുക്കുന്ന കാര്യം ആലോചനയിലുണ്ടായിരുന്നു. അങ്ങനെയാണ് ആരെയും ഉപദ്രവിക്കാതെ അത് മോഷ്ടിച്ച് ടോയ്ലറ്റിൽ കയറിയത്.'

'അപ്പോൾ തോന്നിയ ബുദ്ധിയാണ് ടോയ്ലറ്റിൽ കേറാമെന്നുള്ളത്. ലോക്ക് ചെയ്തതിന് പിന്നാലെ എല്ലാവരും വന്നു. ആരൊക്കെയാണ് പുറത്തുണ്ടായിരുന്നതെന്ന് കൃത്യമായി ഓർക്കുന്നില്ല.'

'പുറത്ത് നിന്നവർ എയർ ഫ്രഷ്നർ, സ്പ്രേ തുടങ്ങിയവയെല്ലാം അടിക്കുന്നുണ്ടായിരുന്നു. വെന്റിലേഷൻ ഇല്ലാത്ത ടോയ്ലറ്റായതിനാൽ ശ്വാസം മുട്ടലും അസ്വസ്ഥകളും ഉണ്ടായി. അപ്പോഴാണ് ദിൽഷയെ വിളിച്ചത്. ആ സമയത്ത് ജാസ്മിൻ അവിടെ കിടന്ന് ചാവാൻ എന്നോട് പറയുന്നുണ്ടായിരുന്നു.'

ഒരു അവസരം കൂടി തരണം

'അസ്വസ്ഥതകളും വിഷമവും ദേഷ്യവും എല്ലാം അപ്പോൾ ഉള്ളിലുണ്ടായിരുന്നു. ആ അവസ്ഥയിൽ പുറത്ത് വന്നപ്പോൾ റിയാസ് കൈയ്യിൽ കയറി പിടിച്ചു. ലോക്കറ്റ് കൈയ്യിൽ സൂക്ഷിച്ച് ​ഗെയിം തീരുന്ന വരെ വേണമെങ്കിൽ ബാത്ത് റൂമിൽ ഇരിക്കാം എന്നതായിരുന്നു ഞാൻ പ്ലാൻ ചെയ്തത്.'

'പ്രവോക്ക് ചെയ്തപ്പോഴുള്ള പ്രതികരണം മാത്രമായിരുന്നു എന്റേത്. മനപൂർവം വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ല. തള്ളി മാറ്റിയപ്പോൾ അറിയാതെ അടിക്കേണ്ടി വന്നതാണ്. സാഹചര്യത്തിൽ പറ്റിപ്പോയതാണ്.'

'പിന്നീട് റിയാസ് പ്രവോക്ക് ചെയ്തപ്പോൾ ‍ഞാൻ പ്രതികരിച്ചിരുന്നില്ല. ആ അവസ്ഥയിൽ ശാരീരിക അവസ്ഥ എന്റേത് മോശമായിരുന്നു.'

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
തീരുമാനം ബി​ഗ് ബോസിന്റേത്

'എനിക്ക് ഒരു അവസരം കൂടി ബി​ഗ് ബോസ് തന്നാൽ കൂടുതൽ നന്നായി മാക്സിമം കൊടുത്ത് കളിക്കും. ഒരുപാട് സ്ട്ര​ഗിൾ ചെയ്താണ് ഇത്ര വലിയ പ്ലാറ്റ് ഫോം വരെ എത്തിയത്.'

'ഒരു അവസരം കൂടി തരണം. എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു' എന്നാണ് ബി​ഗ് ബോസിനോട് റോബിൻ പറഞ്ഞത്. റിയാസിന് പറയാനുള്ളതും ബി​ഗ് ബോസ് കേട്ടിരുന്നു.

ഇനി തീരുമാനം ബി​ഗ് ബോസിന്റേതാണ്. അതറിയാൻ വീക്കെൻഡ് എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. ബി​ഗ് ബോസ് കാര്യങ്ങൾ ആരാ‍ഞ്ഞതിനാൽ തിരികെ വീട്ടിലേക്ക് വരാനുള്ള റോബിന്റെ സാധ്യതയും കൂടുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X