For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനോട് ബിഗ് ബോസ് ചെയ്തത് കൊടും ചതിയെന്ന് ആരാധകർ

  |

  കഴിഞ്ഞ ദിവസം ബിഗ്‌ ബോസ് വീട് അക്ഷരാർത്ഥത്തിൽ കളർ ആയിരുന്നു. ലാലേട്ടന്റെ 62ാം ജന്മദിനം ബിഗ് ബോസ് വീട്ടിലെ മത്സരാത്ഥികൾ ആഘോഷപൂർവമാണ് കൊണ്ടാടിയത്.

  ബി​ഗ് ബോസ് മുൻ മത്സരാർത്ഥിയുമായിരുന്ന ആര്യയും മോഹൻലാലിനൊപ്പം ഇത്തവണത്തെ എപ്പിസോഡിൽ എത്തിയിരുന്നു. വീണ്ടും വീട്ടിലേക്ക് കയറാൻ വന്നതാണോ എന്ന് ചോദിച്ചാണ് മോഹൻലാൽ ആര്യയെ ഷോയിലേക്ക് എതിരേറ്റത്. തുടർന്ന് കേക്ക് മുറിക്കാനും ആശംസകൾ നേരാനും ആര്യയും ഒപ്പം കൂടി.

  നാല് സീസണുകളിലായി ബി​ഗ് ബോസ് കുടുംബത്തിന്റെ ഭാ​ഗമായി മാറിയ മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന് പറഞ്ഞ് ബിഗ് ബോസും മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്നു.

  മോഹൻ ലാലിന് ട്രിബ്യൂട്ട് എന്നപോലെ അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും ഡയലോ​ഗുകളും കഥാപാത്രങ്ങളും കോർത്തിണക്കി സ്കിറ്റും ഡാൻസും പാട്ടുമെല്ലാം മത്സരാർത്ഥികൾ അവതരിപ്പിച്ചു.

  തുടർന്ന് മഞ്ജു വാര്യർ, ജയറാം, വിജയ് സേതുപതി, വിവേക് ഒബ്റോയ്, കമൽഹാസൻ, നാ​ഗാർജുന എന്നീ സൂപ്പർ താരങ്ങളും മോഹൻലാലിന് ആശംസകൾ നേർന്നു. ഒരു സർപ്രൈസുമായി താൻ ബിഗ്‌ ബോസ് വീട്ടിൽ എത്തുന്നുണ്ടെന്ന് കമൽഹാസനും പറയുകയുണ്ടായി.

  Also Read: ബിഗ് ബോസിലെ സ്റ്റാർ ജാസ്മിനെന്ന് അപർണ്ണ; ഞായറാഴ്ച പുറത്തിറങ്ങുമ്പോൾ ആ തെറ്റിദ്ധാരണ മാറുമെന്ന് പ്രേക്ഷകർ

  തുടർന്ന് ഇതുപോലൊരു വലിയ ഷോയിൽ ഇതേ ദിവസം നിൽക്കാൻ സാധിച്ചത് തന്റെ ഭാ​ഗ്യമാണെന്നും. പിറന്നാൾ ദിവസം തന്നെ പരിപാടി ടെലിക്കാസ്റ്റ് ചെയ്യുന്നുവെന്നതും അത്യപൂർവ്വ നിമിഷമാണെന്നും മോഹൻലാൽ പറഞ്ഞു.

  മോഹൻലാലിനായി ബൊക്കെയും പാൽപ്പായസവും തയ്യാറാക്കിയ മത്സരാർത്ഥികൾ താരത്തിന്റെ സിനിമകളിലെ പാട്ട് പാടുകയും സ്കിറ്റ് അവതരിപ്പിക്കുകയും നൃത്തം ചെയ്യുകയുമെല്ലാം ചെയ്തു. ഈ ആഘോഷമാണ് ഇപ്പോൾ ബിഗ്‌ ബോസ് പ്രേക്ഷകർക്കിടയിൽ സംസാരവിഷയം ആവുന്നത്.

  വീക്കെൻഡ് എപ്പിസോഡിന്റെ പ്രമോയിൽ മോഹൻലാലിന്റെ ജന്മദിനാഘോഷം നടക്കുന്ന ബിഗ് ബോസ് വീടും വീട്ടിലെ മത്സരാർത്ഥികൾ നടത്തുന്ന ഓരോ കലാപരിപാടികളും കാണിക്കുകയുണ്ടായി.

  ഇതിൽ ഹൈലൈറ്റ് ആയിരുന്നത് ഡോക്ടർ റോബിന്റെയും അപർണ്ണയുടെയും ഡാൻസ് ആയിരുന്നു. മോഹൻലാലിന്റെ 'വന്ദനം' എന്ന സിനിമയിലെ 'കവിളിണയിൽ കുങ്കുമമോ' എന്ന ഗാനത്തിനൊത്ത് റോബിനും അപർണ്ണയും തകർത്ത് ചുവട് വയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രമോയിൽ കണ്ടത്.

  പ്രോമോ കണ്ട പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരുന്നത്. എന്നാൽ ഷോ ടെലികാസ്റ്റ് ചെയ്തപ്പോൾ ആ നൃത്ത ദൃശ്യം എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു.

  Also Read:എന്നെയൊന്ന് മൂക്ക് കയറിടാന്‍ പറ്റിയ ആള്‍ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നി; ജയേഷ്

  ഇത് ബിഗ് ബോസ് പ്രേക്ഷകരിലും റോബിൻ ആരാധകരിലും വലിയ നീരസമാണ് ഉളവാക്കിയത്. ബിഗ് ബോസ് ടീം ഡോക്ടർ റോബിനോട് ചെയ്തത് വളരെ മോശമാണെന്നും ഡോക്ടർ റോബിനോട് എന്തുകൊണ്ടാണ് ബിഗ് ബോസിന് ഇത്രയും വിരോധമെന്നും ആരാധകർ ചോദിക്കുന്നു.

  ബിഗ് ബോസ് കരുതിക്കൂട്ടി വിജയി ആക്കാൻ നിശ്ചയിച്ചിരുന്ന ആളെ വിജയിപ്പിക്കാൻ സാധിക്കില്ല എന്ന് മനസിലാക്കിയതിലെ അമർഷമാണോ റോബിനോട് തീർക്കുന്നതെന്ന് റോബിൻ ആരാധകർ ചോദിക്കുന്നുണ്ട്.

  അപർണയുടെ കാര്യമെങ്കിലും ബിഗ്‌ ബോസിന് ഓർക്കാമായിരുന്നുവെന്നും ബിഗ് ബോസിൽ നിന്നും അപർണ പുറത്തവുന്നതിന് തൊട്ട് മുന്നേ ഉള്ള എപ്പിസോഡ് ആയതിനാൽ ഇതിലെ അപർണയുടെ പ്രകടനം പ്രേക്ഷകരിൽ എത്തിക്കാമായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു.

  ബിഗ് ബോസിന് വീക്കെൻഡ് എപ്പിസോഡിന്റെ ടി ആർ പി ഉയർത്തുവാൻ റോബിനെ ആവശ്യമായിരുന്നുവെന്നും അതിനുവേണ്ടി മാത്രമാണ് റോബിന്റെയും അപർണയുടെയും ഡാൻസിന്റെ ദൃശ്യങ്ങൾ പ്രമോയിൽ ഉൾക്കൊള്ളിച്ചതെന്നും ആരാധകർ പറയുന്നു എന്നാൽ എപ്പിസോഡിൽ ബിഗ് ബോസ് തന്റെ ഇഷ്‌ട്ട മത്സരാർത്ഥികളുടെ ആവറേജ് പ്രകടനങ്ങൾ മാത്രമാണ് ഉൾകൊള്ളിച്ചതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

  English summary
  Bigg Boss Malayalam Season 4: Robin fans against Big Boss for not telecasting robin's dance video on Mohanlal's birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X