റോബിനും ജാസ്മിനും വീണ്ടും എത്തും; ബിഗ് ബോസിനുള്ളിലേക്ക് അവരെല്ലാവരും ഒരുമിച്ചെത്തും, പുതിയ റിപ്പോര്‍ട്ടിങ്ങനെ

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. വിന്നറാവുമെന്ന് കരുതിയവരൊക്കെ പുറത്തേക്ക് പോയതോടെ പ്രതീക്ഷിക്കാത്ത എന്തും അവിടെ നടന്നേക്കും. അതേ സമയം റോബിനും ജാസ്മിനും സുഹൃത്തുക്കളായത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബോസിനകത്ത് ശത്രുക്കളെ പോലെ ആയിരുന്നവര്‍ പുറത്ത് വന്നപ്പോള്‍ ചങ്ങാതിമാരായി.

ഇരുവരെയും വിമര്‍ശിച്ചവര്‍ക്കെല്ലാം അതൊരു തിരിച്ചടിയായി. എന്നാല്‍ ഇവരെല്ലാവരും ചേര്‍ന്ന് ബിഗ് ബോസിലേക്ക് ഒന്നൂടി വരികയാണെന്നാണ് പുതിയ വിവരം. മലയാളത്തിന്റെ ഒന്നാം സീസണില്‍ മാത്രമേ അങ്ങനെ നടന്നുള്ളു. നാലാം തവണ ബിഗ് ബോസിന്റെ എല്ലാ നിയമങ്ങളും പൂര്‍ത്തിയാക്കിയേക്കും എന്നാണ് വിവരം. ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ രേവതിയാണ് പുതിയ വിശേഷങ്ങളുമായി വന്നിരിക്കുന്നത്.

ഈ സീസണില്‍ മത്സരിക്കാന്‍ വന്ന് പകുതി വഴിയില്‍ വെച്ച് വീട്ടിലേക്ക് പോയവരെല്ലാം തിരിച്ച് വരും

അടുത്ത ആഴ്ച ബിഗ് ബോസിന്റെ ഫിനാലെ വീക്ക് ആണ്. ജൂലൈ മൂന്നിനായിരിക്കും ഫിനാലെ നടക്കുക. അതിനോട് അനുബന്ധിച്ച് ഒരുപാട് പരിപാടികള്‍ നടക്കും. പഴയ മത്സരാര്‍ഥികള്‍ ബിഗ് ബോസിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യം മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു.

അതായാത് ഈ സീസണില്‍ മത്സരിക്കാന്‍ വന്ന് പകുതി വഴിയില്‍ വെച്ച് വീട്ടിലേക്ക് പോയവരെല്ലാം തിരിച്ച് വരും. ആദ്യമായി പുറത്തായ ജാനകി മുതല്‍ അവസാനം പോയ വിനയ് വരെയുള്ള ആളുകള്‍ തിരിച്ച് വരുമെന്നാണ് റിപ്പോര്‍ട്ട്.

റോബിനും ജാസ്മിനും ഡെയ്‌സിയുമടക്കം മത്സരാര്‍ഥികള്‍ എല്ലാവരും വരും

റോബിനും ജാസ്മിനും ഡെയ്‌സിയുമടക്കം മത്സരാര്‍ഥികള്‍ എല്ലാവരും വരും. അതൊരു റൂളാണ്. ചിലപ്പോള്‍ ഇതിന് മുന്‍പുള്ള സീസണിലെ താരങ്ങളും വന്നേക്കുമെന്ന സൂചനയുണ്ട്. ഇരുപത്തിയേഴാം തീയ്യതി മത്സരാര്‍ഥികള്‍ മുംബൈയില്‍ എത്തും. ശേഷം ഒരു ദിവസം വീടിനകത്ത് എല്ലാവരും ഒരുമിച്ച് താമസിച്ചേക്കും എന്നും അറിയുന്നു. നിലവിലുള്ള മത്സരാര്‍ഥികളും ബാക്കിയുള്ളവരും ചേര്‍ന്ന് പരിപാടി നടത്തും. ആ ദിവസം ലൈവ് ഉണ്ടാവില്ലന്നാണ് വിവരം.

 ബിഗ് ബോസിലെ അവസാന ക്യാപ്റ്റനായി റിയാസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്

ബിഗ് ബോസിലെ അവസാന ക്യാപ്റ്റനായി റിയാസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഉടനെ തന്നെ ക്യാപ്റ്റന്റെ ബാഡ്ജ് കൈമാറാന്‍ ബിഗ് ബോസ് പറഞ്ഞു. ഇനി റിയാസ് എങ്ങനെ ഭരിക്കുമെന്ന് ഒക്കെ ചോദിച്ചിരുന്നു. ബിഗ് ബോസിലേക്ക് അവസാനം വന്ന രണ്ട് പേരില്‍ ഒരാള്‍ ഞാനാണ്. ഇവിടെ നിന്നും ഏറ്റവും അവസാനം പോവുന്നത് ഞാനായിരിക്കും എന്നും റിയാസ് പറഞ്ഞു.

നാളെ പോവുകയാണെങ്കില്‍ ഒരു ദിവസം മാത്രമേ ഞാന്‍ ക്യാപ്റ്റനായിട്ട് ഉണ്ടാവുകയുള്ളു. അതല്ലെങ്കില്‍ ഒരാഴ്ച ഉണ്ടാവും. ഇവരെ കൊണ്ട് പണിയെടുപ്പിക്കുക എന്നതാണ് എന്റെ ജോലി. അല്ലാണ്ട് പണി ചെയ്യുകയല്ലെന്ന് റിയാസ് പറയുന്നു.

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
ബിഗ് ബോസിലേക്ക് തിരിച്ച് വന്നാലും റോബിനും ജാസ്മിനും വരണമെന്നാണ് ആരാധകരുടെ ആവശ്യം

അതേ സമയം ആരൊക്കെ ബിഗ് ബോസിലേക്ക് തിരിച്ച് വന്നാലും റോബിനും ജാസ്മിനും വരണമെന്നാണ് ആരാധകരുടെ ആവശ്യം. അവര്‍ വന്നാല്‍ തന്നെ പൊളിയായിരിക്കും. എല്ലാവരെയും ഒരുമിച്ച് വീടിനകത്ത് കാണാന്‍ കാത്തിരിക്കുകയാണ്. ബിഗ് ബോസ് ഷോ തന്നെ കളറാവണമെങ്കില്‍ മത്സരാര്‍ഥികളെല്ലാം ഒന്നിച്ച് എത്തണം. ഇത്തവണ അതുണ്ടാവുമെന്ന് അറിഞ്ഞത് തന്നെ വലിയ സന്തോഷമാണ്. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X