ഇനി ചൊറിയാന്‍ വന്നാല്‍ വലിച്ച് കീറി ഒട്ടിക്കും; വിനയ് മാധവിന്റെ കുറ്റം പറഞ്ഞ് റോബിനും ലക്ഷ്മിപ്രിയയും

ബിഗ് ബോസ് സീസണുകളില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇത്തവണ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത് ഡോ. റോബിന്‍ രാധകൃഷ്ണനാണ്. എട്ട് മാസത്തോളം ബിഗ് ബോസ് കണ്ട് പഠിച്ച് വന്നതിനാല്‍ പുറത്ത് പിആര്‍ ടീമിനെ റോബിന്‍ സെറ്റാക്കിയിട്ടുണ്ടെന്നാണ് പരക്കെയുള്ള ആരോപണം.

ഓരോ ദിവസം കഴിയുംതോറും വ്യത്യസ്തമായ ഗെയിം തന്ത്രമാണ് റോബിന്‍ കാഴ്ച വെക്കുന്നത്. ആദ്യം ലവ് ട്രാക്കും പിന്നീട് പ്രകോപനം ഉണ്ടാക്കിയും മറ്റുമൊക്കെ റോബിന്‍ തന്ത്രങ്ങള്‍ മാറ്റി മറിച്ചോണ്ട് ഇരുന്നു. എന്നാല്‍ വായില്‍ നിന്നും വരുന്ന ചില വാക്കുകളാണ് വിനയായി മാറിയത്. മോഹന്‍ലാല്‍ അവസാന വാര്‍ണിങ് കൊടുത്തെങ്കിലും ഇടയ്ക്ക് മോശമായിട്ടുള്ള പ്രതികരണമാണ് റോബിന്‍ നല്‍കാറുള്ളത്. ലക്ഷ്മിപ്രിയയുമായി സംസാരിക്കവേ വിനയ് മാധവിനെ കുറിച്ച് റോബിന്‍ സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് വന്നവര്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്

വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് വന്നവര്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. റോബിന്റെ തന്ത്രങ്ങള്‍ പൊളിച്ചടുക്കുകയാണ് ഇരുവരും ചെയ്തത്. പ്രത്യേകിച്ച് റിയാസ് റോബിനെ ലക്ഷ്യം വെച്ചിരുന്നു.

നമ്മള്‍ എന്ത് വഴക്കുണ്ടാക്കിയാലും അവളെ ബാധിക്കുമെന്നാണ് ലക്ഷ്മിപ്രിയ റോബിനോട് പറയുന്നത്. എനിക്ക് വേണമെങ്കില്‍ അങ്ങോട്ട് പോയി എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ എന്ന് ചോദിക്കാം. പക്ഷേ ഞാനതിന് വെയിറ്റ് ചെയ്യുകയായിരുന്നു.

ഇതിനിടയിലാണ് വിനയിയോട് നന്നായി പറഞ്ഞോ എന്ന് ലക്ഷ്മി ചോദിച്ചത്. അദ്ദേഹത്തോട് ചിരിച്ചോണ്ടല്ല ഞാന്‍ സംസാരിച്ചത്. സീരിയസായിട്ട് തന്നെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്.

ങ്ങള്‍ പോയിട്ടേ ഇവിടെ നിന്ന് ഞാന്‍ പോവുകയുള്ളു

ഞാന്‍ പറയുന്നത് കേട്ട് ഒരു സെക്കന്‍ഡ് പുള്ളിക്കാരന് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായി പോയെന്ന് റോബിന്‍ പറയുന്നു. പുള്ളിയുടെ ചൊറിയുന്ന സ്വഭാവമാണ്. മറ്റൊരാളുടെ പേഴ്‌സണല്‍ കാര്യത്തില്‍ കയറി ഇടപെടുമെന്ന് ലക്ഷ്മിപ്രിയ സൂചിപ്പിച്ചു.

എന്നെ നിങ്ങള്‍ ചൊറിഞ്ഞത് പോലെ നിങ്ങളുടെ പേഴ്‌സണല്‍ സ്‌പേസില്‍ കയറി ആരും ചൊറിയാന്‍ വരുന്നില്ല. ഇനി നിങ്ങള്‍ ആരെയെങ്കിലും ചൊറിഞ്ഞാല്‍ ഞാന്‍ വലിച്ച് കീറി ഒട്ടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങള്‍ പോയിട്ടേ ഇവിടെ നിന്ന് ഞാന്‍ പോവുകയുള്ളു എന്ന് കൂടി പറഞ്ഞിട്ടുണ്ടെന്ന് റോബിന്‍ വ്യക്തമാക്കി.

 കണ്‍ഫെഷന്‍ റൂമില്‍ നോമിനേഷന് പോയപ്പോള്‍ വിനയിയോട് വല്ലാത്ത ദേഷ്യം വന്നു

കണ്‍ഫെഷന്‍ റൂമില്‍ നോമിനേഷന് പോയപ്പോള്‍ വിനയിയോട് വല്ലാത്ത ദേഷ്യം വന്നുവെന്ന് ലക്ഷ്മി പറഞ്ഞു. എനിക്ക് എന്തൊക്കെയോ അസുഖങ്ങളാണെന്ന് പുള്ളി പറഞ്ഞത്. എനിക്കതിന് എന്ത് അസുഖമാണുള്ളത്. ഇവിടെ വന്നപ്പോള്‍ രാവിലെ കുളിച്ചത് കൊണ്ട് ഉണ്ടായ പ്രശ്‌നങ്ങളെ ഉള്ളുവെന്ന് ലക്ഷ്മി പറഞ്ഞു.

Recommended Video

ദിൽഷയെ കെട്ടിക്കാൻ അമ്പലത്തിൽ നേർച്ച | Bigg Boss Malayalam Dilsha's Sister Interview | Part 2
ചൊറിയാന്‍ വന്നാല്‍ നമ്മള്‍ കേറിയങ്ങ് മാന്തും

മുന്‍പ് ഞാന്‍ വരുമ്പോള്‍ ഭയങ്കര അരോചകമായി തോന്നുന്നതായി പുള്ളി സൂചിപ്പിച്ചെന്ന് റോബിന്‍ പറയുമ്പോള്‍ കൈ വലിച്ചൊന്ന് കൊടുക്കുകയാണ് വേണ്ടതെന്നാണ് ലക്ഷ്മിപ്രിയയുടെ അഭിപ്രായം. അന്നേരം എനിക്കും തോന്നി. പിന്നെ വേണ്ടെന്ന് വെച്ചതാണ്. ഇനി അടുത്തത് എന്താണെന്ന് നോക്കട്ടേ. അത്രയേ ഉള്ളു. പോവുന്നെങ്കില്‍ പോവട്ടേ, അങ്ങനെ പറഞ്ഞ് വിടാമെന്ന് റോബിന്‍ സൂചിപ്പിച്ചു. അങ്ങനെ ആരെയും പറഞ്ഞ് വിടണമെന്ന് ഒന്നുമില്ല. പക്ഷേ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ കേറിയങ്ങ് മാന്തും അത്രയേയുള്ളു എന്നാണ് ലക്ഷ്മിപ്രിയയും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X