ഊപ്പാട് വരുത്തിയിട്ടേ വിടൂ, കോണകം കെട്ടി ഓടും; റോബിന്റെ വായില്‍ നിന്നും വരുന്നതിനെ എതിർത്ത് ആരാധകർ

വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ബിഗ് ബോസ് ഷോയ്ക്ക് വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. മത്സരാര്‍ഥികള്‍ പരസ്പരം തെറിവിളിക്കുന്നതും കാമചേഷ്ടകള്‍ കാണിക്കുന്നതുമൊക്കെ എതിര്‍പ്പുകള്‍ക്ക് കാരണമായി. കഴിഞ്ഞ ദിവസം നടന്ന വീക്ക്‌ലി ടാസ്‌കില്‍ റോബിന്‍ നടത്തിയ പ്രസ്താവനയും അതിനോട് അനുബന്ധിച്ച് ഉയര്‍ന്ന് വന്ന പ്രശ്‌നങ്ങളുമാണ് ആരാധകരില്‍ ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

നുണ പറയുകയും കോടതി ടാസ്‌കില്‍ തെറിവിളിക്കുകയുമൊക്കെ റോബിന്‍ ചെയ്തിരുന്നു. സ്വന്തം തെറ്റ് മറച്ച് വെക്കുന്നതിന് വേണ്ടി റിയാസുമായി വാക്കേറ്റമുണ്ടാക്കുകയാണ് റോബിന്‍ ചെയ്തത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് ആരാധകരില്‍ ചിലരെത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

കോണകം കെട്ടി നീ ഓടും, എന്നൊക്കെയാണ് ഭീഷണി സ്വരത്തില്‍ അയാള്‍ റിയാസിനോട് പറയുന്നത്

'പുതുതായി ബിഗ് ഹൗസില്‍ എത്തിയ റിയാസ് സലീമിനോട് റോബിന്‍ പറയുന്ന വാക്കുകള്‍ കേട്ടോ, നിന്നെ ഊപ്പാട് വരുത്തിയിട്ടേ ഇവിടുന്ന് വിടൂ, കോണകം കെട്ടി നീ ഓടും, എന്നൊക്കെയാണ് ഭീഷണി സ്വരത്തില്‍ അയാള്‍ റിയാസ് സലീമിനോട് പറയുന്നത്. എന്ത് അഹങ്കാരവും അഹം ഭാവവുമാണ് അയാളുടെ വാക്കുകളില്‍ നിറയുന്നത്.

ഒരു തരത്തില്‍ അടിച്ചമര്‍ത്തലിന്റെ, മറ്റൊരാളെ അടിമയായി കാണുന്നതിന്റെ, ഒരാളിന്റെ സ്വത്വത്തെ വില കുറച്ചു കാണുന്ന ഏറ്റവും വൃത്തികെട്ട മനോവികാരം ആണ് ഇവിടെ പ്രകടമാവുന്നത്. സ്വയം പൂര്‍ണനാണെന്നും മറ്റുള്ളവര്‍ തനിക്ക് കീഴ്‌പ്പെടേണ്ടവര്‍ ആണെന്നുമുള്ള പൊതുബോധത്തിന്റെ ഉദാഹരണമാണ് 8 മാസത്തെ പഠനം കഴിഞ്ഞ് വന്ന അയാള്‍'.

റിയാസ് സലീമിനെ പോലെ ഒരാള്‍ ഇത് വിജയിക്കേണ്ട ആളല്ല

റിയാസ് സലീമിനെ പോലെ ഒരാള്‍ ഇത് വിജയിക്കേണ്ട ആളല്ല എന്നും തന്നെ പോലെ എല്ലാം തികഞ്ഞവര്‍ ഈ ലോകം ഭരിക്കും എന്നുമുള്ള അയാളുടെ വികലമായ ചിന്തകളെ വര്‍ത്തമാന കാലത്ത് ആര്‍ക്കും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല.

അയാളുടെ പി ആര്‍ ടീമുകള്‍ ഇപ്പോള്‍ തന്നെ റിയാസ് സലീമിനെ വ്യക്തിപരമായി, ശാരീരിക പരിമിതികളും പ്രത്യേകതകളും ഒക്കെ ചൂണ്ടിക്കാണിച്ചു കൊണ്ട് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്.

ഇത്തരം മനോഭാവം വച്ച് പുലര്‍ത്തുന്ന ആള്‍ ബിഗ് ബോസ് വിജയി ആകാന്‍ ഒട്ടും അര്‍ഹനല്ല

അത്തരക്കാര്‍ക്ക് അവിടെ ഇരുന്ന് കൊണ്ട് അയാള്‍ വീണ്ടും വീണ്ടും പ്രോത്സാഹനം നല്‍കുകയാണ് ഇത്തരം വാക്കുകളിലൂടെ ചെയ്യുന്നത്. ഇത്തരം മനോഭാവം വച്ച് പുലര്‍ത്തുന്ന ആള്‍ ബിഗ് ബോസ് വിജയി ആകാന്‍ ഒട്ടും അര്‍ഹനല്ല.

മറ്റേതൊരു മത്സരാര്‍ഥി ബിഗ് ബോസ് മത്സരം വിജയിച്ചാലും അയാള്‍ അത് വിജയിക്കാന്‍ പാടില്ല കാരണം അതിന് അയാള്‍ ഒട്ടും യോഗ്യന്‍ അല്ല.. എന്നുമാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
അത് മറക്കാന്‍ കാണിച്ച പട്ടി ഷോ ആണ്. പക്ഷേ കയ്യീന്ന് പോയി

അതേ സമയം റോബിനെതിരെ ശക്തമായ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നുണ്ട്. 'കോടതിയില്‍ ലക്ഷ്മിപ്രിയയ്്ക്ക് വേണ്ടി അദ്ദേഹം കള്ളസാക്ഷിയായി. ലക്ഷ്മിയുടെ ചായയില്‍ വീണെന്ന് പറയുന്ന ഈച്ചയെ റോബിന്‍ കണ്ടെന്നാണ് പറഞ്ഞത്.

ലക്ഷ്മി അഖിലിനെ അത് കാണിച്ച് കൊടുത്തു എന്നും പറയുന്നുണ്ട്. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഡോക്ടര്‍ കള്ളം പറഞ്ഞത് കോടതിക്ക് ബോധ്യപ്പെട്ടു. അത് മറക്കാന്‍ കാണിച്ച പട്ടി ഷോ ആണ്. പക്ഷേ കയ്യീന്ന് പോയി' എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X