'ലോകം മുഴുവൻ എതിരായാലും എല്ലാം നേരിടും... പോരാടും....'; പരിഹസിച്ചവർക്കുള്ള മറുപടിയുമായി റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഗ്രാന്റ് ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അവശേഷിക്കുന്ന ഒരാളിൽ നിന്ന് ഇന്ന് മോഹൻലാൽ പ്രേക്ഷക വിധി പ്രകാരം ഒരാളെ വിജയിയായി പ്രഖ്യാപിക്കും. ധന്യ, ദിൽഷ, ലക്ഷ്മിപ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനലിസ്റ്റുകൾ.
ആറ് പേർക്കും മികച്ച പ്രേക്ഷക പിന്തുണയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്. ബ്ലെസ്ലി, റിയാസ്, ദിൽഷ ഇവരിൽ ഒരാൾ വിജയി ആകാനുള്ള സാധ്യതയാണ് കൂടുതൽ. രാത്രി ഏഴ് മണി മുതലാണ് ഗ്രാന്റ് ഫിനാലെ ആരംഭിക്കാൻ പോകുന്നത്.
ഈ സീസണിൽ ഹൗസിൽ നിന്നും പുറത്തായവരും സ്വമേധയ ഇറങ്ങിപ്പോയവരുമെല്ലാം ഗ്രാന്റ് ഫിനാലെ ആസ്വദിക്കാൻ മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്.
അതേസമയം സോഷ്യൽമീഡിയകളിൽ തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥിക്ക് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം പുറത്തായ മത്സരാർഥികൾക്കെല്ലാം തിരികെ വീട്ടിലേക്ക് ചെന്ന് ഫൈനലിസ്റ്റുകളെ കാണാൻ ഒരു അവസരം ബിഗ് ബോസ് നൽകിയിരുന്നു.
അതനുസരിച്ച് പതിനാല് മത്സരാർഥികളും കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അതിനുശേഷമാണ് പുറത്ത് എങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെന്നും ആർക്കാണ് കൂടുതൽ ജനപിന്തുണയെന്നത് സംബന്ധിച്ചും ഫൈനലിസ്റ്റുകൾക്ക് ധാരണ കിട്ടിയത്.

അങ്ങനെ വീട്ടിലേക്ക് പ്രവേശിച്ചവരുടെ കൂട്ടത്തിൽ പത്താം ആഴ്ചയിൽ സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട റോബിനുമുണ്ടായിരുന്നു.
ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥി റോബിനായിരുന്നു. ട്രോഫി നേടാൻ സാധിച്ചില്ലെങ്കിലും നല്ല രീതിയിൽ ആരാധകരെ സമ്പാദിക്കാൻ റോബിന് സാധിച്ചിരുന്നു.
തിരികെ വീട്ടിലെത്തിയ റോബിന്റെ അടുത്ത സുഹൃത്ത് ദിൽഷയാണ്. വീട്ടിലെത്തിയ റോബിൻ കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു മത്സരാർഥിയായി ബ്ലെസ്ലിയെ കുറിച്ച് നിരവധി കാര്യങ്ങൾ ദിൽഷയോട് പറഞ്ഞിരുന്നു.

ബ്ലെസ്ലിക്ക് ദിൽഷയോടുള്ള പെരുമാറ്റത്തിൽ അപാകതകളുണ്ടെന്നും അതിനാൽ സൂക്ഷിക്കണമെന്നുമാണ് റോബിൻ ദിൽഷയോട് പറഞ്ഞത്. കൂടാതെ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലിയേയും ബ്ലെസ്ലി ഫാൻസിനേയും ഭീഷണപ്പെടുത്തി റോബിൻ വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഫാൻ ഫൈറ്റിന് തുടക്കമായത്.
ദിൽഷയും ബ്ലെസ്ലിയും തമ്മിലുണ്ടായിരുന്ന നല്ല സൗഹൃദം റോബിൻ ദിൽഷയിൽ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ നിറച്ച് തകർത്തുവെന്നാണ് ബിഗ് ബോസ് കാണുന്ന പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.
കൂടാതെ ബ്ലെസ്ലിയെ ഭീഷണിപ്പെടുത്തി റോബിൻ വീഡിയോ പങ്കുവെച്ചതിനോടും ബിഗ് ബോസ് പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മാത്രമല്ല റോബിൻ ഫാൻസായിരുന്നവർ പോലും ഇപ്പോൾ ബ്ലെസ്ലിയെയ പിന്തുണയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി മറിഞ്ഞിട്ടുണ്ട്.
കുറച്ച് നാൾ ബിഗ് ബോസ് ഹൗസിൽ നിന്നതിനാൽ ലഭിച്ച സ്റ്റാർഡവും ഫാൻസുവെച്ച് റോബിൻ അഹങ്കരം കാണിക്കുന്നുവെന്നാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഏറെയും പറയുന്നത്.
വിമർശനങ്ങൾ കൂടിയതോട പ്രതികരണവുമായി റോബിൻ എത്തിയിട്ടുണ്ട്. ഹോളിവുഡ് സിനിമ അവഞ്ചേഴ്സ് എൻഡ് ഗെയിമിലെ ക്ലൈമാക്സ് രംഗങ്ങളിലെ ചില സീനുകൾ അടങ്ങിയ വീഡിയോ പങ്കുവെച്ചായിരുന്നു വിമർശകരോടുള്ള റോബിന്റെ പ്രതികരണം.

ഒപ്പം 'ലോകം മുഴുവൻ എതിരായാലും എല്ലാം നേരിടും... പോരാടും....' എന്നും റോബിൻ കുറിച്ചു. 'ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും. എല്ലാം നേരിടും. പോരാടും.'
'ഒരിക്കലും കൈവിടില്ല' എന്നായിരുന്നു റോബിന്റെ കുറിപ്പ്. താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ പിന്തുണ അറിയിച്ചെത്തി. ബിഗ് ബോസ് നടക്കുമ്പോൾ ഇത്തരത്തിലുള്ള ഫാൻ ഫൈറ്റ് സർവസാധാരണമാണ്. സോഷ്യൽമീഡിയ വഴിയാണ് കൂടുതൽ ഫാൻസ് ഫൈറ്റ് നടക്കുന്നത്.


Click it and Unblock the Notifications











