'റോബിൻ നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ആരതി പൊടിയെ പരിചയപ്പെട്ടുവെന്നത്, ഇത് നിങ്ങളുടെ പുണ്യം'; ആരാധകർ!

ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും ഇപ്പോൾ സോഷ്യൽമീഡിയയിലെ വൈറൽ കപ്പിളാണ്. ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും. അതിന്റെ ഭാ​ഗമായുള്ള തയ്യാറെടുപ്പുകളിലാണ് ഇരുവരും.

വളരെ അവിചാരിതമായി കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലേക്കും വിവാഹിതരാകാമെന്ന് തീരുമാനിക്കുകയും ചെയ്ത രണ്ട് പേരാണ് ആരതിയും റോബിനും. വളരെ കുറച്ച് മാസങ്ങൾ മാത്രമെ ആയിട്ടുള്ളു ഇരുവരും പ്രണയത്തിലായിട്ട്.

ഇപ്പോൾ റോബിനൊപ്പം എപ്പോഴും ആരതിയേയും പൊതുപരിപാടികളിൽ അടക്കം കാണാം. റോബിൻ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഒരു വശത്ത് പുരോ​ഗമിക്കുന്നതായി റോബിൻ അടുത്തിടെ പറഞ്ഞിരുന്നു.

കൂടാതെ വിവാഹ നിശ്ചയത്തിന് ശേഷമെ തങ്ങളുടെ സിനിമയുടെ ഷൂട്ടിങ് നടക്കൂവെന്നും റോബിൻ അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോഴിത ആരതിയുടെ കുടുംബത്തെ മൊത്തം സന്ദർശിച്ചതിന്റേയും അവരോടൊപ്പം സമയം ചിലവഴിച്ചതിന്റേയും സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് റോബിൻ.

റോബിൻ നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ആരതി പൊടിയെ പരിചയപ്പെട്ടുവെന്നത്

ആരതിയുടെ മുത്തശ്ശനേയും മറ്റ് കുടുംബാം​ഗങ്ങേയുമാണ് അവരുടെ വീട്ടിൽ പോയി റോബിൻ സന്ദർശിച്ചത്. ഒപ്പം ആരതി പൊടിയുടെ കുടുംബവും ഉണ്ടായിരുന്നു.

ഭക്ഷണത്തിനും സൗഹൃദ സംഭാഷണത്തിനും ശേഷം ആരതിയുെട കുടുംബാം​ഗങ്ങൾക്കൊപ്പം റോബിൻ നൃത്തം ചെയ്യുന്നതും താരം പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ കാണാം. ബി​ഗ് ബോസിൽ ഉണ്ടായിരുന്ന കാലം മുതൽ ചെയ്യുന്ന സി​ഗ്നേച്ചർ സ്റ്റെപ്പും ഡാൻസിനിടെ റോബിൻ ഉപയോ​ഗിച്ചു.

ഇത് നിങ്ങളുടെ പുണ്യം

ആരതിയുടെ കുടുംബവുമൊത്തുള്ള റോബിന്റെ വീഡിയോ വൈറലായതോടെ നിരവധി റോബിൻ ആരാധകർ കമന്റുമായി എത്തി. പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ട് ഫാമിലി ടൈം എന്നാണ് റോബിൻ കുറിച്ചത്. 'ജീവിതം നൽകുന്ന ഓരൊ ചെറിയ സന്തോഷങ്ങളും എഞ്ചോയ് ചെയ്യുക.'

'ആരതിയുടെ മുത്തച്ഛൻ അടിപൊളി ഡാൻസ്, ആദ്യമായിട്ടാ ഡോ. റോബിന്റെ സ്ക്രീൻ സ്പേസ് മറ്റൊരാൾ കയ്യടക്കുന്നത് കാണുന്നത്. അപ്പൂപ്പൻ സൂപ്പർ, മച്ചാന്റെ ഏറ്റവും വലിയൊരു ഭാഗ്യമാണ് ആരതിയുമായി ആ കൂടിക്കാഴ്ചയും ആ ഇന്റർവ്യൂവും. ഇത്രയും സപ്പോർട്ടിങായ ഒരു കുടുംബം മച്ചാന്റെ മുജന്മ സുകൃതമാണ്.'

ആരതിയുടെ കുടുംബത്തോടൊപ്പം റോബിൻ

'ഈയൊരു കുടുംബവുമായി ഒരു ബന്ധം ഉണ്ടാകാൻ സാധിച്ചല്ലോ. രണ്ടുപേർക്കും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ അതേപോലെ രണ്ടു കുടുംബങ്ങൾക്കും ഐശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു' എന്നാണ് ആരാധകർ റോബിന്റെ പുതിയ വീഡിയോ വൈറലായതോടെ കുറിച്ചത്.

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം സിനിമയിൽ നിന്ന് റോബിന് നിരവധി അവസരങ്ങൾ വന്നിരുന്നു. ഒരു സിനിമയുടെ പ്രഖ്യാപനം നടൻ മോഹൻലാലിന്റെ സോഷ്യൽമീ‍ഡിയ പേജുവഴി നടക്കുകയും ചെയ്തിരുന്നു.

റോബിന്റെ ആദ്യ സിനിമ

അടുത്തിടെയായി തന്റെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ പലരും ശ്രമിച്ചുവെന്നും അതുകൊണ്ട് തന്നെ സ്വന്തമായി സിനിമയെടുക്കാമെന്ന നിലപാടിലാണ് താനെന്നും റോബിൻ അടുത്തിടെ പറഞ്ഞു. ആരതി പൊടിയാണ് നായികയെന്നും റോബിൻ കൂട്ടിച്ചേർത്തു.

തന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി ശരീര ഭാരം നന്നായി വർധിപ്പിക്കേണ്ടതുണ്ടെന്നും പക്ഷെ വിവാഹ നിശ്ചയം വരുന്നതിനാൽ അത് ഇപ്പോൾ സാധ്യമാകില്ലെന്നും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട തിരക്കുകൾ ഒഴിഞ്ഞ ശേഷം ശരീരഭാരം വീണ്ടും വർ‌ധിപ്പിക്കാൻ തുടങ്ങുമെന്നും റോബിൻ പറഞ്ഞിരുന്നു.

വിവാഹ  നിശ്ചയം

കോയമ്പത്തൂരില്‍ നിന്നും ബിഎസ്സി ഫാഷന്‍ ടെക്‌നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. പൊടീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്ന ആരതി ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്.

തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. തമിഴിലാണ് പുതിയ ചിത്രം. റോബിൻ-ആരതി വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X