'നഷ്ടങ്ങൾ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും, എനിക്കും ഫീലിങ്സുണ്ട്, ഫോട്ടോയെടുത്താൻ പ്രേമമാകുമോ?'; റോബിൻ
ബിഗ് ബോസ് മലയാളം സീസൺ ഫോർ തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരുകളിലൊന്നാണ് റോബിൻ രാധാകൃഷ്ണൻ. ഇതുവരെയുണ്ടായിരുന്ന സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചതും വീക്ഷിച്ചതുമായ സീസണും സീസൺ ഫോറാണ്.
റോബിനായിരുന്നു ഏറ്റവും ആരാധകരുണ്ടായിരുന്നത്. ബിഗ് ബോസ് സീസൺ ഫോർ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ റോബിന് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു.
എഴുപതാം ദിവസം പുറത്തായില്ലായിരുന്നുവെങ്കിൽ റോബിനെ കിരീടം ചൂടുമായിരുന്നുള്ളു. സഹ മത്സരാർഥി റിയാസിനെ കൈയ്യറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പുറത്തായത്.
റോബിൻ പുറത്തിറങ്ങിയ ശേഷം ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് പ്രേക്ഷകരോട് അഭ്യർഥിച്ചിരുന്നു. അതിന്റെ പേരിലാണ് റോബിൻ ആരാധകർ ദിൽഷയ്ക്കും വോട്ട് ചെയ്തത്. നന്നായി ഗെയിം കളിച്ചിരുന്ന മത്സരാർഥിയായിരുന്നു ദിൽഷയെങ്കിൽ കൂടിയും ആരാധക പിന്തുണയുടെ കാര്യത്തിൽ പിറകിലായിരുന്നു.
റോബിൻ ആരാധകരും ദിൽഷയെ പിന്തുണച്ച് തുടങ്ങിയതോടെയാണ് വോട്ടിങിൽ ദിൽഷ മുന്നിലെത്തിയത്. ഹൗസിൽ ഉണ്ടായിരുന്നപ്പോഴെല്ലാം അടുത്ത സുഹൃത്തകളായിരുന്നു ദിൽഷയും റോബിനും.

അടുത്ത സുഹൃത്തുക്കളായിരുന്ന റോബിനും ദിൽഷയും അടുത്തിടെയാണ് വേർപിരിഞ്ഞത്. ഇനി മുതൽ റോബിനുമായോ ബ്ലെസ്ലിയുമായോ തനിക്ക് യാതൊരു സൗഹൃദവുമുണ്ടായിരിക്കില്ലെന്നാണ് അടുത്തിടെ ദിൽഷ വീഡിയോയിലൂടെ പറഞ്ഞത്.
ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ പുതിയ മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ മനസ് തുറന്നത്.
'നഷ്ടങ്ങൾ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകുമെന്നാണ് റോബിൻ പറയുന്നത്. നടന്ന കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ആരെയും കുറ്റം പറയേണ്ട കാര്യമില്ല.'

'ദിൽഷയുടെ ഫീലിങ്സ് റെസ്പെക്ട് ചെയ്യണം. ആരും ഡീഗ്രേഡ് ചെയ്യേണ്ട കാര്യമില്ല. ഞാൻ വിഷമിച്ചിരിക്കുകയല്ല. നഷ്ടങ്ങൾ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും. ഞാനും ഒരു മനുഷ്യനാണ്.'
'എനിക്കും ഫീലിങിസ് ഉണ്ടായിട്ടുണ്ട്. പക്ഷെ അതെ കുറിച്ച് തന്നെ ആലോചിച്ച് ഇരുന്ന് വിഷമിക്കാൻ ഞാൻ തയ്യാറല്ല. ഇനി ഒരു സെക്കന്റ് പോലും എന്റെ ജീവിതത്തിൽ എനിക്ക് പാഴാക്കാനില്ല. എന്റെ കരിയർ എനിക്ക് നോക്കണം. എനിക്ക് ഇനിയും ഒരു ലൈഫുണ്ടാകും.'
'എല്ലാം കഴിഞ്ഞുപോയ കാര്യങ്ങളല്ലേ. ഈ അഭിമുഖത്തോടെ എല്ലാം തീരുകയാണ്. ഹാപ്പി എൻഡിങായിരുന്നു. ലൈഫ് ഒരിക്കലും എളുപ്പമായിട്ടുള്ള കാര്യമില്ല. എന്റെ നെഗറ്റീവ്സ് ആരും അനുകരിക്കരുത്.'

'ബിഗ് ബോസ് സീസൺ ഫോർ കഴിഞ്ഞുവെന്ന് മനസിലാക്കണം. ഇനി ഒന്നും ചളമാക്കേണ്ട ആവശ്യമില്ല. അവതാരിക ആരതിയുമായി പ്രണയത്തിലാണോ എന്നതിനും മറുപടിയുണ്ട്.'
'ആ കുട്ടിയുടെ കൂടെ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്താൽ പ്രണയമാകുമോ? പിന്നെ പലരും ആ ഫോട്ടോ വൈറലാക്കുന്നത് അവരുടെ കാഴ്ചപ്പാടുകൾ വെച്ചാണ്. ഞങ്ങൾ രണ്ടുപേരും നല്ല ജോഡിയാണ് എന്ന അഴരുടെ തോന്നലുകൊണ്ടുമാകാം.'
'ഭാവിയിൽ എന്ത് നടക്കുമെന്നതും പറയാൻ കഴിയില്ല. ഇപ്പോൾ കരിയറാണ് എനിക്ക് പ്രധാന്യം. എന്റെ ലൈഫിലെ എല്ലാ കാര്യങ്ങളും പബ്ലിക്ക് ആക്കാൻ സാധിക്കില്ല. അത് ആളുകൾ മനസിലാക്കണം.'
Recommended Video

'അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാതെ നമ്മുടെ കാര്യം നോക്കി പോകണം. ട്രോൾസ് എനിക്ക് കിട്ടുന്ന ഫ്രീ പ്രമോഷനാണ്. ഒരു രൂപ ചിലവില്ലാതെ എനിക്ക് കിട്ടുന്ന പ്രമോഷനാണ്.'
'ബിഗ് ബോസ് അവസാനിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും എന്നെ കുറിച്ച് ചർച്ച ചെയ്യുന്നുവെങ്കിൽ അതിൽ ഞാനും ചില കാര്യങ്ങൾ നൽകുന്നത് കൊണ്ടാണ്.'
'എനിക്ക് പറഞ്ഞ് കളിക്കാനാണ് ഇഷ്ടം. എന്നെ ഇഷ്ടപ്പെടുന്നവർ എന്റെ ആർമിയല്ല അവർ എന്റെ ഫാമിലിയാണ്. പുറത്ത് നടക്കുന്ന നെഗറ്റീവ് എന്നിലേക്ക് എത്താറില്ല. അനാവശ്യ ചിന്തകളും ചോദ്യങ്ങളും വേണ്ട' റോബിൻ പറയുന്നു.


Click it and Unblock the Notifications