'ജാനകിക്ക് റീ എൻട്രി കിട്ടണമെന്ന് ആ​ഗ്രഹമുണ്ട്, എന്നോടുള്ള സ്നേഹമായി ദിൽഷയ്ക്ക് വോട്ട് ചെയ്യണ്ട'; റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു റോബിനെ പുറത്താക്കിയത്. സഹ മത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിന്റെ പേരിലാണ് റോബിനെ ബി​ഗ് ബോസ് പുറത്താക്കിയത്.

ആരാധകരും വീട്ടിലെ മറ്റ് അം​ഗങ്ങളുമെല്ലാം റോബിൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ബി​ഗ് ബോസ് റോബിനെ പുറത്താക്കിയത്. ഇപ്പോഴും റോബിൻ തിരികെ വീട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരാണ് ഏറെയും പ്രേക്ഷകർ.

സഹ മത്സരാർഥി ദിൽഷ പോലും റോബിൻ തിരികെ വീണ്ടും കളിക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്.

ഇതുവരെയുള്ള സീസണുകളിൽ ഒരു മത്സരാർഥിക്കും ലഭിക്കാത്ത സ്വീകരണമാണ് റോബിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ആരാധകർ നൽകിയത്. നൂറ് കണക്കിന് പേരാണ് റോബിനെ കാണാനായി തടിച്ച് കൂടിയത്.

ബി​ഗ് ബോസ് വിന്നറാകാൻ സാധ്യതയുള്ള മത്സരാർഥിയായിരുന്നു റോബിൻ. അത്രത്തോളം ജനപ്രീതി റോബിനുണ്ടായിരുന്നു. ഇത് മനസിലാക്കി വീട്ടിൽ വൈൽഡ് കാർഡായി എത്തിയ റിയാസ് ആദ്യം അമ്പുകൾ തൊടുത്തതും റോബിന് നേരെയായിരുന്നു.

വീട്ടിലെ മത്സരാർഥികളിൽ പലരും റോബിൻ ഫേക്കാണെന്ന് ആരോപിച്ചാണ് നോമിനേറ്റ് ചെയ്തിരുന്നത്.

ജനങ്ങളുടെ മനസിൽ ഇടം നേടി

റോബിൻ വീട്ടിൽ നിന്നും പോയതിന് പിന്നാലെ മറ്റൊരു മത്സരാർഥി ജാസ്മിനും ഷോ ക്വിറ്റ് ചെയ്ത് പോയിരുന്നു. റോബിൻ തിരികെ വരുമെന്ന് ഭയന്ന് ജാസ്മിൻ ഓടിയെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഇപ്പോൾ ബി​ഗ് ബോസ് ​ഹൗസിലെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റോബിൻ.

'ബി​ഗ് ബോസ് വീട് ഒരു അനുഭവം തന്നെയായിരുന്നു. സീക്രട്ട് റൂമിലാക്കിയ ശേഷം ലാലേട്ടന്റെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ‌ കണ്ണ് കെട്ടിയിരുന്നു. അപ്പോഴും ഞാൻ തിരികെ വീട്ടിലേക്ക് അയക്കുന്നതിന്റെ മുന്നോടിയാണെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു.'

'ഞാൻ ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ നല്ല പാട്ട് ഇടണേയെന്ന് വരെ ഞാൻ പറഞ്ഞിരുന്നു. പക്ഷെ പുറത്തായി. അവിടുന്ന് ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ദിൽഷയെയാണ്. അവിടെ എന്നെ കേൾക്കാനും മനസിലാക്കാനും ദിൽഷ മാത്രമെ ഉണ്ടായിരുന്നുള്ളു.'

ദിൽഷയ്ക്ക് വോട്ട് ചെയ്യണ്ട

'ദിൽഷയ്ക്കൊപ്പമുള്ള എല്ലാ നിമിഷങ്ങളും പ്രിയപ്പെട്ടതാണ്. അവൾ എന്റെ നല്ലതും ചീത്തയും കണ്ടാണ് എനിക്കൊപ്പം നിന്നത്. വിട്ടുകൊടുക്കാറില്ല. ജാസ്മിനുമായി സ്ഥിരം വഴക്കായപ്പോൾ ജാസ്മിനൊപ്പം കുറച്ച് നേരം ഇരുന്ന് സംസാരിച്ച് പ്രശ്നം പറഞ്ഞ് തീർക്കണമെന്ന് ‍ഞാൻ കരുതിയിരുന്നു.'

'പക്ഷെ അപ്പോഴെല്ലാം സമയമില്ലെന്ന് പറഞ്ഞ് ജാസ്മിൻ ഒഴിവായിപ്പോയി. പിന്നീട് അവസരം വന്നപ്പോഴേക്കും റിയാസ് വൈൽ‌ഡ് കാർഡായി വന്നു. എല്ലാത്തിനും തീരുമാനമായി. ദിൽഷ കപ്പ് ജയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്.'

'പക്ഷെ ആരോടും എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ ദിൽഷയ്ക്ക് വോട്ട് കൊടുക്കാൻ പറയില്ല. ദിൽഷ നന്നായി കളിക്കുന്നുണ്ടെന്നും അവൾക്ക് കപ്പുയർത്താൻ യോ​ഗ്യതയുണ്ടെന്നും തോന്നിയാൽ മാത്രം വോട്ട് ചെയ്താൽ മതി.'

ജാനകി നല്ലൊരു മത്സരാർഥിയായിരുന്നു

'ജാനകി നല്ലൊരു മത്സരാർഥിയായിരുന്നു. പക്ഷെ അവൾ എന്തെങ്കിലും ചെയ്യും മുമ്പ് പുറത്തായി. അതിനാൽ ജാനകിക്ക് റീ എൻട്രി കിട്ടണമെന്ന് ആ​​ഗ്രഹമുണ്ട്. ദിൽഷ നല്ല സുഹൃത്താണ് അവളുടേയും എന്റേയും വീഡിയോകൾ ഇടയ്ക്കിടെ കാണാറുണ്ട്.'

'ഇപ്പോൾ‌ അവൾ നല്ല സുഹൃത്താണ്. അവൾക്കും സമ്മതമാണെങ്കിൽ ജീവിതത്തിലേക്കും കൊണ്ടുവരണമെന്ന് ആ​ഗ്രഹമുണ്ട്. ബ്ലെസ്ലിയെ ഇഷ്ടമാണ്. ദിൽഷയുടെ കാര്യം വരുമ്പോൾ‌ അവനോട് ദേഷ്യം തോന്നാറുണ്ട്.'

'അപ്പോഴൊക്കെ കൺട്രോൾ ചെയ്താണ് ഞാൻ ഇരുന്നിരുന്നത്. ഹൗസിൽ ചുമ്മാതിരിക്കുന്ന സമയങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നത് ചി‌ന്തിക്കാനും ആലോചിക്കാനും വേണ്ടിയാണ്. വെറുതെ ഇരുന്നാൽ‌ എനിക്ക് ഉറക്കം വരും. നടക്കുമ്പോൾ പല സ്വപ്നങ്ങളും കാണാൻ സാധിക്കും' റോബിൻ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X