For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്കൂളിന്റെ പടിയിറങ്ങേണ്ടി വന്നപ്പോൾ ഞാൻ എനിക്ക് തന്നെ കൊടുത്ത വാക്കാണിത്'; റോബിൻ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചിട്ട് മാസങ്ങൾ പിന്നിടുമ്പൾ തുടക്കം മുതൽ ലഭിച്ച പിന്തുണ ഇപ്പോഴും ലഭിക്കുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എട്ട് മാസത്തെ പ്രയത്നത്തിന് ശേഷമാണ് റോബിൻ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത്.

  അതുകൊണ്ട് തന്നെ വളരെ വേ​ഗത്തിൽ മറ്റുള്ള മത്സാരാർഥികൾക്കൊന്നും ലഭിക്കാത്ത ജനപിന്തുണ റോബിന് ലഭിച്ചു. സീസൺ ഫോറിൽ ഇരുപത് പേരാണ് മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു.

  Also Read: 'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!

  റോബിൻ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതുകൊണ്ടാണ് എഴുപതാം ദിവസം പുറത്താക്കപ്പെട്ടത്. പുറത്തായില്ലായിരുന്നെങ്കിൽ റോബിനായിരുന്നു നാലാം സീസണിന്റെ ടൈറ്റിൽ വിൻ ചെയ്യുക. കാരണം മറ്റാർക്കും ലഭിക്കത്തപോലെ ആരാധകരെ റോബിന് ലഭിച്ചിരുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞ് കളിക്കാൻ റോബിന് സാധിച്ചുവന്നതാണ് വളരെ വേ​ഗത്തിൽ ജനശ്രദ്ധയും ആരാധകരേയും സ്വന്തമാക്കാൻ റോബിനെ സഹായിച്ചത്.

  താൻ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടാൽ തന്റെ നൂറ് ശതമാനവും നൽകിയാണ് പ്രവർത്തിക്കാറുള്ളതെന്ന് റോബിൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  Also Read: 'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!

  ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ ടാ​ഗ് ലൈനുകളോടെയാണ് റോബിൻ ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്. അഭിനയവും സിനിമാ മോഹ​വുമെല്ലാം ബി​ഗ് ബോസിലേക്ക് വരുമ്പോൾ റോബിനുണ്ടായിരുന്നു.

  അതെല്ലാം റോബിൻ ഇപ്പോൾ ഓരോന്നായി സാധിച്ചെടുത്തിരിക്കുകയാണ്. അതേസമയം താരം പങ്കുവെച്ചൊരു പുതിയ ഇൻസ്റ്റ​ഗ്രം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്.

  പതിനാറ് വർഷത്തെ കഠിനാധ്വാനം കൊണ്ട് താൻ നേടിയെടുത്ത ഒരു വിജയത്തെ കുറിച്ചാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ റോബിൻ പറയുന്നത്.

  'ഇതാണ് ഞാൻ പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ നൽകിയ പ്രോമിസ്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ​ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകാൻ പോകുന്നു.'

  'സ്കസസിന് മറ്റൊരു സീക്രട്ടും ഇല്ല. തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി' താൻ മുമ്പ് പഠിച്ച സ്കൂളിലേക്ക് തന്നെ ചീഫ് ​ഗസ്റ്റായി ക്ഷണിച്ചതിന്റെ നോട്ടീസ് പങ്കുവെച്ച് റോബിൻ കുറിച്ചു. ‌‌

  കൂടാതെ വർഷങ്ങൾക്ക് മുമ്പ് ടൊവിനോയെ കാണണമെന്ന് ആ​ഗ്രഹിച്ച് നടന്നിട്ട് അത് സാധിച്ചെടുത്തതിനെ കുറിച്ചും റോബിൻ തന്റെ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. 2018ൽ ടൊവിനോയെ കാണുമെന്ന് പ്രതീക്ഷിച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നുവെന്നും ആ ആ​ഗ്രഹം താൻ സാധിച്ചെടുത്തത് 2022ലാണെന്നും റോബിൻ കുറിച്ചു.

  ബി​ഗ് ബോസിൽ പങ്കെടുക്കുന്നതിന് മുമ്പും റോബിൻ ഒരു സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസറായിരുന്നു. വീട്ടിലേക്ക് കയറും മുമ്പ് അമ്പതിനായിരം പേരാണ് റോബിനെ സോഷ്യൽമീഡിയയിൽ ഫോളെ ചെയ്തതെങ്കിൽ ഇന്ന് അത് പത്ത് ലക്ഷമായി വർധിച്ചിരിക്കുന്നു.

  സെലിബ്രിറ്റി നടന്മാർക്ക് പോലും ഇത്രത്തോളം ഫാൻസിനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുക്കാൻ സാധിക്കില്ല. റോബിൻ അഭിനയത്തിലേക്കും കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ്.

  ന്നാ താൻ കേസ് കൊട് സിനിമ നിർമിച്ച സന്തോഷ്.ടി.കുരുവിളയുടെ ഏറ്റവും പുതിയ സിനിമയിലാണ് റോബിൻ കേന്ദ്രകഥാപാത്രമാകാൻ പോകുന്നത്. മോഹൻലാലാണ് ഈ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

  മാത്രമല്ല ബി​ഗ് ബോസിന് ശേഷം നിരവധി കാര്യങ്ങൾ റോബിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. താരം ഇപ്പോൾ പ്രണയത്തിലാണ്. ഫെബ്രുവരിയിൽ വിവാഹിതനാകും. ബിസിനസ് വുമണായ ആരതി പൊടിയാണ് വധു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin open up about how he achieved his dreams, latest social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X