നിലപാടില്‍ ഉറച്ച് ഡോക്ടര്‍ റോബിന്‍, അവരെ തന്നെയാണ് പറഞ്ഞത്, മാപ്പ് പറഞ്ഞതിലും കുത്തല്‍

നാടകീയ രംഗങ്ങളാണ് ഓരോ ദിവസവും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. എവിടെ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് നിര്‍വചിക്കാനാവാത്ത
രീതിയിലാണ് ഗെയിമിന്റെ പോക്ക്. കേവലം നാല് ആഴ്ചയായപ്പോള്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയാണ്. 100 ദിവസം നില്‍ക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.

സാധാരണ വീക്കിലി ടാസ്‌ക്കിനെ ചുറ്റിപ്പറ്റിയാണ് ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നത്. ടാസ്‌ക്ക് അവസാനിക്കുന്നതോടെ ഇതും പരിഹരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ആരോഗ്യ രംഗം വീക്കിലി ടാസ്‌ക്ക് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ജയില്‍ നോമിനേഷനാണ് വീട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. നവീനും ബ്ലെസ്ലിയുമായിരുന്നു ഇത്തവണ ജയിലില്‍ പോയത്. നവീന്റെ ജയില്‍വാസം ഹൗസില്‍ അഭിപ്രായഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ആദ്യം നോമിനേറ്റ് ചെയ്തവര്‍ തന്നെ പിന്നീട് മാറ്റി പറഞ്ഞു. കൂടാതെ ക്യാപ്റ്റന്‍സി ടാസ്‌ക്കിലേയ്ക്കും നിര്‍ദ്ദേശിച്ചു.

ഡോക്ടര്‍ റോബിന്‍

നവീന്റെ ജയില്‍ നോമിനേഷനുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായിരുന്നു ഹൗസില്‍ നടന്നത്. പ്രതികൂലിച്ചും അനുകൂലിച്ചും താരങ്ങള്‍ രണ്ട് ഗ്രൂപ്പുകളായ തിരിഞ്ഞു. ചര്‍ച്ചയ്ക്കിടെ ഡോക്ടര്‍ റോബിന്‍ നടത്തിയ പരാമര്‍ശം ഹൗസിലെ പ്രശ്‌നം ആളി പടര്‍ത്തി. നിലപാടിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ഡോക്ടര്‍ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ അത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

'അപ്പോള്‍ കാണുന്നവരെ അപ്പ' എന്ന് വിളിക്കുക

'അപ്പോള്‍ കാണുന്നവരെ അപ്പ' എന്ന് വിളിക്കുന്ന തരം താഴ്ന്ന സ്വഭാവം ശരിയല്ലെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. എന്നാല്‍ ഇതിനെ മറ്റൊരു രീതിയിലായിരുന്നു ലക്ഷ്മി വ്യഖ്യാനിച്ചത്. തന്തയ്ക്ക് പിറക്കാത്തവന്‍ എന്നൊരു അര്‍ഥമുണ്ടെന്നായിരുന്നു ലക്ഷ്മിയുടെ പക്ഷം. പിന്നീട് ഈ വിഷയത്തില്‍ ലക്ഷ്മി പൊട്ടിത്തെറിക്കുകയായിരുന്നു. അശിനും ഇത് ഏറ്റുപിടിച്ചതോടെ കാര്യങ്ങള്‍ കൈ വിട്ടു പോയി. പിന്നീട് സുചിത്രയും ബ്ലെസ്ലിയും മണിക്ണ്ഠനും പരാമര്‍ശത്തിലെ തെറ്റ് ചൂണ്ടി കാണിച്ച് കൊടുത്തു. അവസാനം പതിവ് പോലെ ഈ വിഷയത്തിലും ഡോക്ടര്‍ മാപ്പ് പറഞ്ഞു.

നിലപാടില്‍ ഉറച്ച്

സോറി പറഞ്ഞപ്പോഴും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഡോക്ടര്‍. 'നിലപാട് ഇല്ല എന്ന കാര്യം ഞാന്‍ ഇപ്പോഴും പറയുന്നു. നിലപാട് ഇല്ലാത്ത ആള്‍ക്കാരെയാണ് അപ്പോള്‍
കാണുന്നവരെ അപ്പ എന്ന് വിളിക്കുന്നത്. അത് ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സോറി' എന്നായിരുന്നു പറഞ്ഞത്. ഡോ. റോബിന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് തൃപ്തികരമായിട്ടില്ല. ഈ വിഷയത്തില്‍ ജാസ്മിന്‍ വളരെ മാന്യമായിട്ടായിരുന്നു പ്രതികരിച്ചത്. ഇതിന് മുന്‍പും ആളുകള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും അന്നൊന്നും ഇത്തരത്തിലൊരു ചര്‍ച്ച ഇവിടെ നടന്നിട്ടില്ലെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്. ഇത് വല്ലാതെ അത്ഭുതപ്പെടുത്തി എന്നും തുറന്ന് അടിച്ചു.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2
പുതിയ പ്രശ്നം

വീണ്ടും ഒരു വാരാന്ത്യം വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച അടുക്കളയായിരുന്നു പ്രശ്‌നമെങ്കില്‍ ഈ വാരം വീക്കിലി ടാസ്‌ക്കായിരുന്നു വീട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ടാസ്‌ക്കിനോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഹൗസിനുള്ളില്‍ നടന്നിരുന്നു. ഒരുപാട് ചോദ്യത്തിനുള്ള മറുപടികള്‍ മത്സരാര്‍ത്ഥികള്‍ക്ക് പറയേണ്ടി വരുന്നു. 16 മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ ഹൗസിലുള്ളത്. ഡോക്ടര്‍ റോബിന്‍, സൂരജ്, അശ്വിന്‍, ബ്ലെസ്ലി എന്നിവരാണ് ഈ ആഴ്ച എവിക്ഷനില്‍ എത്തിയിരിക്കുന്നത്. സൂരജ് ഇതാദ്യമായിട്ടാണ് നോമിനേഷനില്‍ ഇടംപിടിച്ചത്. ഒരാളൊ ഒന്നിലധികം പേരോ ഈ ആഴ്ച പുറത്ത് പോകാം. ശാലിനിയും ജാനകിയുമായിരുന്നു ഇതിനോടകം പുറത്ത് പോയത്. ആദ്യത്തെ വീക്കിലാണ് ജാനകി ഔട്ടാവുന്നത്. മൂന്നാമത്തെ ആഴ്ചയിലായിരുന്നു ശാലിനിയുടെ എലിമിനേഷന്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X