'ഞാൻ ചിന്തിച്ചത് നീ പ്രവർത്തിച്ചു, ജാസ്മിൻ ഇനി എന്റെ വിഷയമല്ല'; നോമിനേഷന് ശേഷം ദിൽഷയെ അഭിനന്ദിച്ച് റോബിൻ!

പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ ബി​ഗ് ബോസ് കൂടുതൽ ട്വിസ്റ്റുകൾ പൊട്ടിക്കുകയാണ്. ഇനി മുതൽ സെയ്ഫ് ​ഗെയിമൊന്നും അവിടെ ആർക്കും ഇറക്കാനാവില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ ആഴ്ച ഓപ്പൺ നോമിനേഷൻ വെച്ചു എന്നത്.

മത്സരാർഥികളുടെ ഫോട്ടോകളും ഒരു കോലവും കുറെ കലങ്ങളും ബി​ഗ് ബോസ് ഓരോരുത്തർക്കും നൽകിയിരുന്നു. നോമിനേറ്റ് ചെയ്യാൻ പോകുന്ന വ്യക്തിയുടെ ഫോട്ടോ എടുത്ത് കലത്തിന് മുകളിൽ ഒട്ടിക്കണം ശേഷം പേരും കാരണവും പറഞ്ഞ് കലം തല്ലിപൊട്ടിക്കണം ഈ രീതിയിലായിരുന്നു നോമിനേഷൻ നടന്നത്. ഏഴ് പേരാണ് നോമിനേഷനിൽ വന്നിട്ടുള്ളത്.

റോബിൻ, റിയാസ്, ദിൽഷ, അഖിൽ, ബ്ലെസ്ലി, റോൺസൺ, വിനയ് എന്നിവരാണ് നോമിനേഷനിൽ വന്നിട്ടുള്ളത്. ഒരു വോട്ട് കിട്ടിയവർ പോലും നോമിനേഷൻ പട്ടികയിൽ‍ ഉൾപ്പെട്ടുവെന്നതാണ് ​ഗെയിമിനെ കൂടുതൽ ആവേശമുള്ളതാക്കി മാറ്റിയിരിക്കുന്നത്.

റോൺസണിനും വിനയ്ക്കും അവരുടെ സുഹൃത്ത് വലയങ്ങൾക്കുള്ളിൽ നിന്ന് ആരും വോട്ടൊന്നും ചെയ്തില്ല. നോമിനേഷന്റെ അവസാനത്തോട് അടുത്തപ്പോൾ വന്ന ദിൽഷയാണ് റോൺസണിനേയും വിനയിയേയും നോമിനേറ്റ് ചെയ്തത്.

ഓപ്പൺ നോമിനേഷൻ

രണ്ട് പേരും ദിൽഷ ഇത്തരത്തിൽ ഒരു ട്വിസ്റ്റ് കൊണ്ടുവരുമെന്ന് കരുതിയിരുന്നില്ല. സേഫായി എപ്പോഴും ഇരിക്കുന്നവർ പുറത്ത് പോയി ​ഗെയിം കളിക്കുന്നവർ വീട്ടിൽ തുടരണമെന്ന ആ​ഗ്രഹമുള്ളത് കൊണ്ടാണ് ദിൽഷ വിനയിയേയും റോൺസണിനേയും നോമിനേറ്റ് ചെയ്തത്.

ദിൽഷയുടെ ഭാ​ഗത്തുനിന്നുണ്ടായ നീക്കം ഇരുവർക്കും വലിയ അടിയാണ് നൽകിയിരിക്കുന്നത്. ഇത്തവണ പുറത്തുപോകുന്നത് ഇവരിൽ ഒരാളാകാനാണ് സാധ്യത.

നോമിനേഷൻ പ്രക്രിയ കഴിഞ്ഞതോടെ ദിൽഷയ്ക്ക് ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ അഭിനന്ദന പ്രവാഹമാണ്. മറ്റുള്ളവർ സേഫ് ​ഗെയിം കളിച്ച് നോമിനേഷനിൽ പങ്കെടുത്തപ്പോൾ ദിൽഷ മാത്രമാണ് ​ഗെയിമിനെ ​ഗെയിമായി കണ്ട് നോമിനേഷൻ പക്വതയോടെ ചെയ്തത്.

റോബിനും റിയാസിനും വിലക്ക്

അതേസമയം റോബിനും റിയാസിനും നോമിനേഷനിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. എട്ടാം ആഴ്ചയിൽ തെറി വിളിച്ചതിന്റെ പേരിൽ‌ മോഹൻലാൽ നൽകിയ ശിക്ഷയായിരുന്നു നോമിനേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ പാടില്ല എന്നത്.

റോബിന്റെ വകയും ദിൽഷയ്ക്ക് അഭിനന്ദനങ്ങൾ ലഭിച്ചു. തനിക്ക് അവസരം ഉണ്ടായിരുന്നെങ്കിൽ പറയാൻ വെച്ചിരുന്ന പേരുകൾ ​ദിൽഷ പറഞ്ഞപ്പോൾ സന്തോഷം തോന്നിയെന്ന് പറഞ്ഞാണ് റോബിൻ അഭിനന്ദിച്ചത്.

താൻ പ്ലാൻ ചെയ്ത് തന്നെയാണ് ആ തീരുമാനത്തിലേക്ക് എത്തിയതെന്ന് ദിൽഷയും റോബിനോട് പറയുന്നുണ്ട്.

ദിൽഷ കൊടുത്ത ട്വിസ്റ്റ്

അതേസമയം പതിവുപോലെ ജാസ്മിൻ റോബിനെ തന്നെയാണ് നോമിനേറ്റ് ചെയ്തത്. മാത്രമല്ല പതിവ് വൈരാ​ഗ്യ കഥകൾ തന്നെയാണ് ജാസ്മിൻ കാരണമായി പറഞ്ഞത്.

കൂടാതെ റോബിന്റെ ഫോട്ടോ നിലത്തിട്ട് നിരവധി തവണ തല്ലിയ ശേഷമാണ് കുടത്തിൽ വെച്ച് ജാസ്മിൻ തല്ലി തകർത്തത്. ജാസ്മിൻ റോബിന്റെ പേര് പറഞ്ഞ സെക്കന്റ് മുതൽ റോബിൻ ചെവി പൊത്തിയാണ് നിന്നത്.

ഇനി മുതൽ അങ്ങോട്ട് ജാസ്മിൻ എന്ത് പറയാൻ വന്നാലും താൻ ചെവി പൊത്തി നിൽക്കുമെന്നും ഇനി ജാസ്മിന്റെ മുമ്പിൽ ഇറക്കാൻ പോകുന്ന സ്ട്രറ്റർജി ഇതായിരിക്കുമെന്നും റോബിൻ ദിൽഷയോട് പറഞ്ഞു.

നല്ല രീതിയിൽ കളിച്ച് മുന്നേറിയിരുന്നെങ്കിൽ റോബിനോളം പിന്തുണ ലഭിക്കുമായിരുന്ന മത്സരാർഥിയാണ് ജാസ്മിൻ.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
ജാസ്മിനോടുള്ള റോബിന്റെ പുതിയ സ്ട്രാറ്റർജി

പക്ഷെ വ്യക്തി വൈരാ​ഗ്യം മനസിൽ കൊണ്ടുനടന്ന് റോബിൻ മാറി നിന്നാലും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി കുറ്റപ്പെടുത്തി പരിഹസിക്കാൻ ജാസ്മിൻ ശ്രമിക്കുന്നതിനാലാണ് വോട്ടും പിന്തുണയും കുറഞ്ഞത്.

ജാസ്മിന്റെ ആരാധകരായിരുന്നവർ ഇപ്പോൾ റോബിന് വോട്ട് നൽകുന്ന സ്ഥിതിയാണ്. സോഷ്യൽമീഡിയകളിൽ പറയും പോലെ റോബിന്റെ പിആർ നടത്തുന്നത് ഏറെയും ജാസ്മിനാണെന്നാണ് സ്ഥിരം പ്രേക്ഷകർ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X