'ഷോ കഴിയുമ്പോൾ കിടിലങ്ങൾ ഇവരായിരിക്കും'; മനസിലെ ഫൈനൽ ഫൈവിനെ കുറിച്ച് ധന്യയോട് വെളിപ്പെടുത്തി റോബിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പകുതി ദൂരത്തിൽ എത്തിനിൽക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും കളികളും വേറെ ലെവലാകുന്നു. മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരുമാകുന്ന കാഴ്ചയും ഇപ്പോൾ കാണാൻ സാധിക്കും.

വീട്ടിൽ അവശേഷിക്കുന്ന പന്ത്രണ്ട് പേർക്കിടയിലേക്ക് രണ്ട് വൈൽഡ് കാർഡുകൾ കൂടി വന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ കളറായി മാറിയത്. ഓരോ സെക്കന്റിലും വീട്ടിൽ വഴക്കോ വാക്ക് തർക്കമോ ഉണ്ടാകുന്നുണ്ട്.

വൈൽഡ് കാർഡ് വീട്ടിലേക്ക് പ്രവേശിച്ച ശേഷമാണ് വീട്ടിലുണ്ടായിരുന്നവർ സ്വയം വിലയിരുത്താൻ‍പോലും തുടങ്ങിയത്.

ഈ ആഴ്ച തുടങ്ങി നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ മത്സരാർഥിയായ റോബിന്റെ കാഴ്ചപ്പാടുകൾ ധന്യയോട് പങ്കുവെച്ചിരിക്കുകയാണ്. ആറാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ അപകടം സംഭവിച്ചപ്പോൾ ധന്യയെ ശുശ്രൂഷിക്കാനും നിർദേശങ്ങൾ കൊടുക്കാനും മുന്നിലുണ്ടായിരുന്ന ഒരാൾ റോബിനായിരുന്നു.

മൂക്കിന് പരിക്കേറ്റ് രക്തവും മറ്റും ഒഴുകുമ്പോഴും അറപ്പ് കൂടാതെ തുടച്ച് ശരിയാക്കിയത് റോബിനാണെന്ന് ധന്യ മെഡിക്കൽ റൂമിൽ നിന്നും തിരികെ എത്തിയ ശേഷം വെളിപ്പെടുത്തിയിരുന്നു. അന്നാണ് ധന്യ റോബിനെ തിരിച്ചറിയുന്നത്.

റോബിനൊപ്പം ചേർന്ന് ധന്യ

മാത്രമല്ല റോബിനോട് ധന്യ സൗഹൃദം തുടങ്ങിയതും ആ സംഭവത്തിന് ശേഷമാണ്. വൈൽഡ് കാർഡുകൾ കൂടി വന്നതോടെ റോബിനും ​ബ്ലസ്ലിക്കും ദിൽഷയ്ക്കുമൊപ്പമെല്ലാമാണ് ധന്യ ചേരുന്നതും പ്ലാനുകൾ തയ്യാറാക്കുന്നതും.

റോബിൻ തന്റെ പദ്ധതികൾ ചർച്ച ചെയ്യുന്നതിൽ ഒരാളും ധന്യയാണ്. ഏഴാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പശ്ചാത്തലത്തിൽ ഫൈനൽ ഫൈവിലും ജന മനസിലും ഇടം നേടാൻ സാധ്യതയുള്ളതുമായ മത്സരാർഥികളെ കുറിച്ച് ധന്യയോട് മനസ് തുറന്നിരിക്കുകയാണ് റോബിൻ.

വീട്ടിലെ മത്സരാർഥികളുടെ പ്രകടനങ്ങൾ വിലയിരുത്തുകയും ​വൈൽഡ് കാർഡുകളുടെ ലക്ഷ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പങ്കുവെക്കുകയും ചെയ്ത ശേഷമാണ് അവസാന അഞ്ചിൽ എത്താൻ സാധ്യതയുള്ളവരെ കുറിച്ച് റോബിൻ ധന്യയോട് സംസാരിച്ചത്.

റോബിന്റെ മനസിലെ ഫൈനൽ ഫൈവ്

ധന്യ, റോബിൻ, ബ്ലസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ എന്നിവരായിരിക്കും ജനങ്ങളുടെ മനസിൽ സ്ഥാനം നേടുന്നത് എന്നാണ് റോബിൻ പറഞ്ഞത്. 'റിയാസ് സലീം ​ഗ്രൂപ്പിനെ വെച്ച് കളിക്കാനാണ് വന്നിരിക്കുന്നത്. റോൺസണുമുണ്ട് കൂടെ.'

'ഈ ഷോ കഴിഞ്ഞിറങ്ങുമ്പോൾ കിടിലങ്ങൾ ആരൊക്കെയായിരിക്കുമെന്ന് അറിയാമോ? നീയും ബ്ലസ്ലിയും ദിൽഷയും ഞാനും ലക്ഷ്മിപ്രിയ ചേച്ചിയുമായിരിക്കും. ലക്ഷ്മിപ്രിയ ചേച്ചിയൊക്കെ പൊളിയായിരിക്കും.... വേറെ ലെവലായിരിക്കും...' റോബിൻ ധന്യയോട് പറഞ്ഞു.

വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ മനസ് വായിക്കാനുള്ള റോബിന്റെ കഴിവിൽ ബി​ഗ് ബോസ് ആരാധകരും അത്ഭുതപ്പെട്ടു.

വൈൽഡ് കാർഡുകളെ കുറിച്ച്

റോബിനൊപ്പം കൂടിയതോടെ ധന്യയ്ക്കും ഹേറ്റ്ഴ്സ് കുറഞ്ഞ് വരികയാണ്. സേഫ് സോൺ വിട്ട് പുറത്ത് വരാൻ ധന്യ ശ്രമിക്കുന്നുണ്ട് എന്നതാണ് ധന്യയോട് ഇഷ്ടം തോന്നാനുള്ള കാരണമായി പ്രേക്ഷകർ പറയുന്നത്. വീക്കിലി ടാസ്ക്കാണ് ഇപ്പോൾ വീട്ടിൽ നടക്കുന്നത്.

വന്നവരും നിന്നവരും എല്ലാം തമ്മിൽ തർക്കവും വഴക്കുമാണ്. കഴിഞ്ഞ ദിവസമാണ് കോടതി വീക്കിലി ടാസ്ക് ബി​ഗ് ബോസിൽ ആരംഭിച്ചത്.

വൈൽഡ് കാർഡ് എൻട്രികളായ റിയാസും വിനയിയുമായിരുന്നു ജഡ്ജ്മാർ. ടാസ്ക് ആരംഭിച്ചപ്പോൾ തന്നെ തർ‍ക്കങ്ങളും സംഘർഷ ഭരിതമായ മുഹൂർത്തങ്ങളും ബി​ഗ് ബോസ് വീട്ടിൽ അരങ്ങേറി.

Recommended Video

John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat
പകുതി ദൂരം പിന്നിട്ട് ബി​ഗ് ബോസ്

ജഡ്ജ്മാർ തമ്മിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായി. ഈ ആഴ്ചത്തെ എവിക്ഷൻ പ്രക്രിയയിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നത് ലക്ഷ്മിപ്രിയ മാത്രമാണ്.

റോബിൻ അടക്കമുള്ളവർ വിധി കാത്ത് കഴിയുകയാണ്. ജാസ്മിനാണ് ഇപ്പോൾ വീട്ടിലെ ക്യാപ്റ്റൻ.

ഇതുവരെ ബി​ഗ് ബോസിൽ സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും മോശം ക്യാപ്റ്റനാണ് ജാസ്മിനെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X