'ജാസ്മിൻ കാണിച്ച് കൂട്ടുന്നത് ലോജിക്കുള്ള ജനങ്ങൾക്ക് ദഹിക്കില്ല, അവളുടെ വിചാരം ഹീറോയിനാണെന്നാണ്'; റോബിൻ
ബിഗ് ബോസ് മലയാളം സീസൺ ഫോറിലേയും ഇതുവരെ ബിഗ് ബോസ് മലയാളം കണ്ടിട്ടുള്ളതും വെച്ച് ഏറ്റവും വലിയ ശത്രുക്കളാണ് ജാസ്മിനും റോബിനും. ഗെയിമിനിടയ്ക്ക് അടിയുണ്ടാക്കാറുണ്ട് എന്നല്ലാതെ റോബിൻ ഒരു മത്സരാർഥിയോടും വൈരാഗ്യം സൂക്ഷിക്കുന്നില്ല.
പരസ്യമായി അധിക്ഷേപിച്ചാലും പരമാവധി പിടിച്ച് നിന്ന ശേഷം മാത്രമെ പ്രതികരിക്കാറുള്ളൂ. പക്ഷെ ജാസ്മിൻ അങ്ങനെയല്ല. ആദ്യത്തെ ആഴ്ചയിൽ നടന്ന ചില സംഭവങ്ങളുടെ പേരിലാണ് ജാസ്മിൻ ഇപ്പോഴും റോബിനെ പരിഹസിക്കുന്നതും നോമിനേറ്റ് ചെയ്യുന്നതും.
റോബിനെ കളിയാക്കാനോ കുറ്റപ്പെടുത്താനോ ലഭിക്കുന്ന ഒരു അവസരം പോലും ജാസ്മിൻ പാഴാക്കാറില്ല.
റോബിനോട് എത്രത്തോളം വൈരാഗ്യം ജാസ്മിനുണ്ടെന്നത് വ്യക്തമായത് ഒരു വീക്കെൻഡ് എപ്പിസോഡിൽ സഹ മത്സരാർഥിയോടുള്ള ദേഷ്യം ഇടിച്ച് തീർക്കാൻ അവസരം നൽകിയപ്പോഴായിരുന്നു.
ബോക്സിങ് ഇടിച്ച് പരീശീലിക്കുന്ന ബാഗ് മത്സരാർഥികൾ നൽകിയിരുന്നു. ശേഷം ദേഷ്യമുള്ള മത്സരാർഥിയുടെ ചിത്രം അതിൽ പതിപ്പിച്ച് ഇടിക്കാം എന്നാണ് മോഹൻലാൽ പറഞ്ഞത്.
ആ സമയം ജാസ്മിൻ റോബിന്റെ ഫോട്ടോയാണ് പതിപ്പിച്ചത്. മാത്രമല്ല നിർത്താതെ ദേഷ്യം തീരുവോളം റോബിന്റെ ഫോട്ടോയിൽ ഇടിച്ച് കലി തീർത്തു ജാസ്മിൻ.

റോബിൻ ക്യാപ്റ്റനാകരുത്, റോബിൻ ജയിൽ പോകണം, റോബിൻ ടാസ്ക്കുകളിൽ തോൽക്കണം എന്നിവയാണ് ജാസ്മിന്റെ എക്കാലത്തേയും ആഗ്രഹം.
കൂടാതെ എക്കാലവും ജാസ്മിൻ എലിമിനേഷനിലേക്ക് ആദ്യം പറയുന്ന പേര് റോബിന്റേതാണ്. ജാസ്മിൻ ക്യാപ്റ്റനായിരുന്നപ്പോൾ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്തിരുന്നതും റോബിനെയായിരുന്നു.
റോബിനോട് വ്യക്തി വൈരാഗ്യം മനസിൽ സൂക്ഷിച്ച് പെരുമാറുന്ന ജാസ്മിന്റെ രീതികളാണ് തുടക്കത്തിൽ ജാസ്മിന് ലഭിച്ച ജനപിന്തുണ പിന്നീട് കുറയാൻ പോലും കാരണമായത്.

ഇപ്പോൾ ജാസ്മിന്റെ പ്രവൃത്തികളെ വിലയിരുത്തി ദിൽഷയോട് സംസാരിക്കുന്ന റോബിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ജാസ്മിൻ എന്താണോ ജാസ്മിനെ കുറിച്ച് പുറത്ത് കമന്റ് ചെയ്തിട്ടുള്ളത് അവയെല്ലാം അതേപടി കണ്ട് വായിച്ച് മനസിലാക്കിയ വ്യക്തിയെപ്പോലെ കിറുകൃത്യമായാണ് റോബിൻ പറയുന്നത്.
ഹീറോയിസമാണെന്ന് കരുതി ജാസ്മിൻ ചെയ്യുന്നതെല്ലാം പുറത്ത് നെഗറ്റീവായാണ് എത്തുന്നത് എന്നത് അവൾ ചിന്തിക്കുന്നില്ലെന്നതടക്കം റോബിൻ പറയുന്നുണ്ട്.
'ജാസ്മിന്റെ പ്രസംഗം കേട്ട് മടുത്തു. ബ്ലെസ്ലിയെ കുറിച്ച് പറയുകയാണെങ്കിൽ പോലും അവൾ എന്നേയും വലിച്ചിട്ട് സംസാരിക്കും. അവൾ ഇനി എന്ത് പറഞ്ഞാലും എനിക്ക് ഒരു കുന്തവുമില്ല.'

'ഫെമിനിസ്റ്റ് രീതിയിൽ ബിഗ് ബോസ് ഹൗസിനുള്ളിൽ സംസാരിക്കേണ്ട ആവശ്യമില്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യപ്രാധാന്യം നൽകുന്നുണ്ട്.'
'ജാസ്മിൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നത് എനിക്ക് മനസിലാകുന്നില്ല. അവൾ ആണെങ്കിൽ പുറത്തുള്ള ആളുകളെ കുറിച്ചോ അവളുടെ പ്രവൃത്തികളെ കുറിച്ചോ പിന്നീട് ചിന്തിക്കുന്നില്ല.'
'റിയാസ് പ്ലാൻ ചെയ്ത് വന്നാണ് വീടിനുള്ളിൽ നിൽക്കുന്നത്. പക്ഷെ അവൻ മണ്ടത്തരങ്ങൾ കാണിക്കുന്നുണ്ട്. നേരത്തെ നിമിഷയായിരുന്നു ജാസ്മിന്റെ കൂട്ട്. ഇപ്പോൾ അത് റിയാസായി മാറിയിരിക്കുന്നു. ജാസ്മിൻ ഇതൊക്കെ കാണിച്ച് കൂട്ടുന്നത് പുറത്തിറങ്ങുമ്പോൾ ദോഷം ചെയ്യും.'

'പക്ഷെ അവൾ മനസിൽ വിചാരിച്ച് വെച്ചിരിക്കുന്നത് വലിയ ഹീറോയിനായി എന്ന തരത്തിലാണ്. ലോജിക്കോടെ പ്രവർത്തിക്കുന്ന ജനങ്ങൾക്ക് ജാസ്മിന്റെ പ്രവൃത്തികൾ ദഹിക്കില്ല.'
'അവൾക്കൊപ്പം ഈ വീട്ടിൽ കഴിയുന്ന നമ്മൾ പോലും ഇവളെന്തിനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ട്. അപ്പോൾ ജനങ്ങളഉടെ കാര്യം പറയണോ?. ജാസ്മിന് എന്തോ പ്രശ്നമുണ്ടെന്നെ ജനങ്ങൾ ചിന്തിക്കൂ' റോബിൻ പറഞ്ഞു.
ഇത്തവണത്തെ ക്യാപ്റ്റൻസി ബ്ലെസ്ലി സുചിത്രയ്ക്ക് കൈൈമാറിയപ്പോൾ ജാസ്മിൻ ബ്ലെസ്ലിയെ കുറ്റം പറയുന്നതിന് പകരം അടുക്കള ക്യാപ്റ്റനായ റോബിനെയാണ് ഏറെനേരവും കുറ്റപ്പെടുത്തിയത്.


Click it and Unblock the Notifications