For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റേത്... ഇറ്റ്സ് ഒഫീഷ്യൽ'; ആരതിയുമായുള്ള പ്രണയം പരസ്യപ്പെടുത്തി റോബിൻ, 'മെയ്ഡ് ഫോർ ഈച്ച് അദറെന്ന്' ആരാധകർ!

  |

  ബി​ഗ് ബോസ് സീസൺ ഫോറിലെ വൈറൽ കണ്ടസ്റ്റന്റ് റോബിൻ രാധാകൃഷ്ണൻ തന്റെ പ്രണയം പരസ്യപ്പെടുത്തി. നടി, അവതാരിക, സംരം‌ഭക എന്നീ നിലകളിൽ തിളങ്ങുന്ന ആരതി പൊടിയുമായിട്ടാണ് റോബിൻ‌ പ്രണയത്തിലായിരിക്കുന്നത്.

  കട്ടൻ വിത്ത് ഇമ്മട്ടി ഷോയിൽ അതിഥിയായി വന്നശേഷമാണ് റോബിനും ആരതിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കട്ടൻ വിത്ത് ഇമ്മട്ടിയിൽ ടോം ഇമ്മട്ടിക്കൊപ്പം റോബിനെ അഭിമുഖം ചെയ്തത് ആരതി പൊടിയായിരുന്നു. ആ അഭിമുഖം വൈറലായിരുന്നു. അന്ന് തന്നെ ഇരുവരേയും ചേർത്ത് നിരവധി ട്രോളുകളും വന്നിരുന്നു.

  Also Read: 'ജയറാമേട്ടൻ പുറകെ നടന്നുവെന്ന് പറയുന്നത് വെറുതെയാണ്, സിദ്ദിഖ് ഇക്ക എനിക്ക് വല്യേട്ടനെപ്പോലെയാണ്'; ആശാ ശരത്ത്!

  പൊടിറോബ് എന്നാണ് റോബിനേയും ആരതിയേയും ആ അഭിമുഖത്തിന് ശേഷം ആരാധകർ വിശേഷിപ്പിച്ചിരുന്നത്. ആ അഭിമുഖത്തിന് ശേഷം പരിപാടികളിലും റീൽസിലും ഫോട്ടോകളിലുമെല്ലാം റോബിനൊപ്പം ആരാതിയുമുണ്ടാകുമായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായതോടെ പ്രണയത്തിലാണോയെന്ന് ചോദിച്ച് ആരാധകരും രം​ഗത്തെത്തിയിരുന്നുവെങ്കിലും ഇരുവരും മറുപടി പറഞ്ഞിരുന്നില്ല.

  ശേഷം കഴിഞ്ഞ ദിവസമാണ് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ റോബിൻ താൻ പ്രണയത്തിലാണെന്നും വരുന്ന ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും അറിയിച്ചത്. ആരാണ് കാമുകിയെന്ന് ചോദിച്ചപ്പോൾ ആരതി പൊടിയെന്ന് പറയുകയും ചെയ്തിരുന്നു റോബിൻ.

  Also Read: 'കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്'; മാസ് മറുപടി നൽകി അനുശ്രീ!

  പരസ്യമായി പ്രണയം വെളിപ്പെടുത്തിയ ശേഷമാണ് റോബിൻ ആരതിക്കൊപ്പമുള്ള ചിത്രം സോഷ്യൽമീ‍‍ഡിയ വഴി പങ്കുവെച്ച് കാര്യം ഓഫീഷ്യലാക്കിയത്. 'എന്റേത്... ഇറ്റ്സ് ഒഫീഷ്യൽ' എന്നാണ് റോബിൻ ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

  സോഷ്യൽമീ‍ഡിയ വഴിയും ആരതിയും താനും ഒന്നാകാൻ പോവുകയാണെന്ന് റോബിൻ പരസ്യപ്പെടുത്തിയതോടെ ആരാധകരടക്കം നിരവധി പേർ ആശംസകളുമായി എത്തി.

  'മെയ്ഡ് ഫോർ ഈച്ച് അദർ, ചേരേണ്ടവർ തന്നെ ചേർന്നു, കോമ്പോ കണ്ട് കുരുപൊട്ടുന്നവരോട് ഒന്നേ പറയാനുള്ളു ജാവോ...' തുടങ്ങിയ കമന്റുകളാണ് റോബിന്റെ ഫോട്ടോയ്ക്ക് ആരാധകർ കുറിച്ച കമന്റുകൾ.

  ബി​ഗ് ബോസ് ഹൗസിനുള്ളിൽ‌ വെച്ച് തനിക്ക് ദിൽഷയോട് പ്രണയമുണ്ടായിരുന്നുവെന്ന് റോബിൻ പറഞ്ഞിരുന്നു. പക്ഷെ പുറത്തിറങ്ങിയ ശേഷവും റോബിൻ തന്റെ സുഹൃത്ത് എന്നതിൽ തന്നെയാണ് ദിൽഷ ഉറച്ച് നിന്നത്. ഇപ്പോൾ കരിയറിലാണ് ശ്രദ്ധിക്കുന്നതെന്നും ദിൽഷ പറഞ്ഞിരുന്നു.

  ദിൽഷ ഉദ്ഘാടനങ്ങളും ഷോകളും ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ്. റോബിനും സിനിമയിൽ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. അതിനായി താരം അടുത്തിടെ ആക്ടിങ് ക്ലാസിലും പങ്കെടുത്തിരുന്നു.

  വൈകാതെ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് റോബിനും അറിയിച്ചിരുന്നു. സന്തോഷ്. ടി.കുരുവിള നിർമിക്കുന്ന സിനിമയുടെ പ്രഖ്യാപനം നടൻ മോഹൻലാലിന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് നടന്നത്.

  മാത്രമല്ല കഴിഞ്ഞ ദിവസം ഭാവി വധു ആരതിക്കൊപ്പം മോഹൻലാലിനെ അദ്ദേഹത്തിന്റെ പുതിയ ഫ്ലാറ്റിൽ എത്തി സന്ദർശിക്കുകയും ചെയ്തിരുന്നു റോബിൻ. റോബിനെ അഭിമുഖം ചെയ്യാൻ ആരതി വന്നപ്പോൾ തുടക്കം മുതലെ ചോദ്യങ്ങള്‍ ഒന്നും ചോദക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു.

  ബി​ഗ് ബോസ് മലയാളം സീസണ്‍ 4 പൂര്‍ണമായും കണ്ടില്ല എങ്കിലും റോബിന്‍ വന്ന ഭാഗങ്ങള്‍ എല്ലാം കണ്ടിട്ടുണ്ടെന്നും ഇടയില്‍ പറയുന്നുണ്ടായിരുന്നു. കോയമ്പത്തൂരില്‍ നിന്നും ബിഎസ്സി ഫാഷന്‍ ടെക്‌നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. അതിനും അപ്പുറം ഒരു സംരംഭകയുമാണ് താരം.

  പൊടീസ് എന്ന ബൊട്ടീക്ക് സ്വന്തമായി നടത്തുന്ന ആരതി ബിസിനസിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. തമിഴിലാണ് പുതിയ ചിത്രം.

  സ്വന്തം വസ്ത്ര ബ്രാൻഡായ പൊടീസിന്റെ ബാനറിൽ നടൻ ബാബു ആൻ്റണിയെ അടക്കം ഒരു ഫാഷൻ ഷോ ഫ്ലോറിൽ എത്തിക്കാും ആരതിക്ക് സാധിച്ചിരുന്നു. നിരവധി പേരാണ് ആരതിയുടെ കഴിവിനെയും ജോലിയോടുള്ള പാഷനെയും ആത്മാർപ്പണത്തെയുമൊക്കെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കാറുള്ളത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Robin publicized his love affair with Aarti podi, latest photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X