'ബ്ലെസ്ലി ഉമ്മവെച്ചിടത്ത് നീ ഉമ്മവെച്ചോ?, ഓവർലാപ്പ് ഉണ്ടായോ? '; ദിൽഷയോട് ചോദ്യങ്ങളുമായി റോബിൻ!

മലയാളത്തിൽ എന്ന് മാത്രമല്ല എല്ലാ ഭാഷകളിലേയും ബി​ഗ് ബോസിൽ‌ പതിവായി സംഭവിക്കുന്ന ഒന്നാണ് പ്രണയം. ചിലർ വോട്ട് കിട്ടാനുള്ള സ്ട്രാറ്റർജിയായും മറ്റ് ചിർക്ക് ആത്മാർഥമായും പ്രണയം സംഭവിക്കാറുണ്ട്.

മലയാളത്തിൽ ഇതുവരെ പൂർത്തിയായിട്ടുള്ള മൂന്ന് സീസണുകളിൽ ഹൗസിനുള്ളിൽ വെച്ച് പ്രണയിക്കുകയും പിന്നീട് മത്സരം പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം വിജയിക്കുകയും ചെയ്ത ഒരു ജോഡി പേർളി മാണിയും ശ്രീനിഷും മാത്രമാണ്.

ശേഷവും രണ്ട് സീസണുകൾ വന്നെങ്കിലും ഒന്നിലും ആത്മാർഥമായൊരു പ്രണയം സംഭവിച്ചില്ല.

വോട്ട് നേടാനായും ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാനുമെല്ലാം ചിലർ പ്രേമ നാടകങ്ങൾ കളിക്കാറുമുണ്ട്. ഈ സീസണിൽ‌ പ്രണയത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ട രണ്ടുപേരാണ് റോബിനും ദിൽഷയും.

വന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റോബിൻ ദിൽഷയോട് പ്രണയം പറയാതെ പറഞ്ഞിരുന്നു. ശേഷം പ്രണയം ദിൽഷയോട് തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ദിൽഷ ത‌നിക്ക് അങ്ങനൊന്ന് തോന്നിയിട്ടില്ലെന്നാണ് മറുപടി നൽ‌കിയത്.

തുടക്കത്തിൽ പ്രേക്ഷകരും റോബിൻ ദിൽഷയോട് കാണിക്കുന്നത് ലവ് സ്ട്രാറ്റർജിയാണെന്ന് പറഞ്ഞിരുന്നു.

​ദിൽഷ-റോബിൻ പ്രണയം

എന്നാൽ അമ്പത് ദിവസം പിന്നിടുന്ന സാഹചര്യത്തിൽ ഇരുവരും തമ്മിൽ പ്രണയമാണെന്നാണ് പ്രേക്ഷകരും പറയുന്നത്. പക്ഷെ ഇമേജ് കോൺഷ്യസായ ദിൽഷ തന്റെ ഉള്ളിൽ പ്രണയമുണ്ടെങ്കിലും അത് തുറന്ന് പറയാൻ കൂട്ടാക്കുന്നില്ല.

പക്ഷെ ഇരുവരും പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം പ്രണയിക്കുന്നവരെപ്പോലെയാണ്. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റൻസി ടാസ്ക്കിന് ശേഷം റോബിൻ ദിൽഷയോട് ചോ​ദിച്ച ചില ചോദ്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

വീക്കിലി ടാസ്ക്കിലൂടെ തെര‍ഞ്ഞെടുക്കപ്പെട്ട ജാസ്മിൻ, സൂരജ് എന്നിവരും വീട്ടുകാർ തെരഞ്ഞെടുത്ത സുചിത്രയുമാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ‌ മത്സരിച്ചത്. വിജയ ചുംബനം എന്നായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്.

വിജയ ചുംബനം

​ഗാർഡൻ ഏരിയയിൽ ഓരോ ചാർട്ട് പേപ്പറുകൾ അടങ്ങിയ മൂന്ന് ബോഡുകളും അ​ഗ്ര ഭാ​ഗത്ത് ലിപ് സ്റ്റിക്കുകൾ അടങ്ങിയ മൂന്ന് സ്റ്റിക്കുകളും മത്സരാർഥികൾ‌ക്ക് നൽകിയിരുന്നു.

ബസർ കേൾക്കുമ്പോൾ മത്സരാർത്ഥി റെഡ് മാർക്കിൽ നിന്ന് തന്നെ പിന്തുണയ്ക്കാൻ നിൽക്കുന്നവർക്ക് ഒരു കൈ മാത്രം ഉപയോ​ഗിച്ച് ലിപ്സ്റ്റിക് ഇട്ടുകൊടുക്കുകയും അവർ അത് ഉപയോ​ഗിച്ച് ചാർട്ട് പേപ്പറിൽ ചുംബിക്കുകയും വേണം.

രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ആരുടെ പേപ്പറുകളിലാണ് ചുംബനങ്ങൾ കൃത്യമായി കൂടുതൽ പതിപ്പിച്ചിരിക്കുന്നത് അവരാകും വിജയി. പിന്നാലെ നടന്ന രസകരമായ പോരാട്ടത്തിനൊടുവിൽ സുചിത്ര ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ബ്ലെസ്ലിയും ദിൽഷയും

മത്സരിക്കുമ്പോൾ ജാസ്മിനെ പിന്തുണച്ചത് ബ്ലെസ്ലിയും ദിൽഷയുമായിരുന്നു. ജയിലായതിനാൽ റോബിനും റിയാസിനും മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. അതേസമയം മത്സരം കഴിഞ്ഞ ശേഷം ടാസ്ക്കുമായി ബന്ധപ്പെട്ട് റോബിൻ ദിൽ‌ഷയോട് ചോദിച്ച ചോദ്യങ്ങളാണ് വൈറാലാകുന്നത്.

'ഒരുമിച്ച് മത്സരിച്ചപ്പോൾ ബെസ്ലി ഉമ്മവെച്ച സ്ഥലങ്ങലങ്ങളിൽ നീ ഉമ്മവെച്ചോ? ഓവർലാപ്പ് ഉണ്ടായോ?' എന്നാണ് റോബിൻ ദിൽഷയോട് ചോദിച്ചത്. എന്നാൽ ചിരിച്ചുകൊണ്ട് ഇല്ലയെന്നാണ് ദിൽഷ മറുപടി നൽകിയത്.

ജയിലിലേക്ക് പോകാൻ തെരഞ്ഞെടുക്കപ്പെട്ടവരിൽ ബ്ലെസ്ലിയുമുണ്ടായിരുന്നു. പക്ഷെ ടാസ്ക്ക് കളിച്ച് ജയിച്ചതിനാലാണ് പോകാതെ രക്ഷപ്പെട്ടത്.

ഓവർലാപ്പ് ഉണ്ടായോ?

അതേസമയം സുചിത്രയെ ടാസ്ക്കിൽ ജയിപ്പിക്കാൻ വിനയിയും ധന്യയും കള്ളക്കളി കളിച്ചതായും വിധി കർത്താവ് റോൺസൺ കൂട്ടുനിന്നതായും പ്രേക്ഷകർ ആരോപിച്ചിരുന്നു. ഇന്നും നാളെയുമുള്ള വീക്കെൻഡ് എപ്പിസോഡിന് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ ആഴ്ച അതിഥിയായി ബി​ഗ് ബോസിലേക്ക് കമൽഹാസൻ വരാനുള്ള സാധ്യതയുണ്ട്. അതേസമയം സൂരജ്, വിനയ്, സുചിത്ര, അഖിൽ എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിലുള്ളത്. കമൽഹാസൻ വരുന്നതിനാൽ‌ നോമിനേഷൻ‌ ഒഴിവാക്കാനും സാധ്യതയുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X