For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുൻപെ വാ' പാട്ടും തോളിൽ ചാഞ്ഞ് ആരതിയും, റോബിന്റെ റൊമാന്റിക് റീൽ, 'ആരോടുള്ള പകരം വീട്ടലാണെന്ന്?' ഫാൻസ്!

  |

  വളരെ കുറച്ച് നാളുകളെയായിട്ടുള്ളു ബി​ഗ് ബോസ് എന്ന വളരെ ജനപ്രീതിയുള്ള റിയാലിറ്റി ഷോ മലയാളത്തിൽ ആരംഭിച്ചിട്ട്. ഇതുവരെ നാല് സീസണുകൾ പൂർത്തിയായി. അതിൽ ഒരു സീസണിന് കൊവിഡ് കാരണം ഫിനാലെ ഉണ്ടായിരുന്നില്ല.

  കൊവിഡ് കാലമൊക്കെ പിന്നിട്ട് വളരെ ​ഗംഭീരമായി നടന്നത് ബി​ഗ് ബോസ് സീസൺ ഫോറായിരുന്നു. മത്സരാർഥികളുടെ കാര്യത്തിലും ​ഗെയിമുകളുടെ കാര്യത്തിലും വളരെ വ്യത്യസ്ത നിറഞ്ഞ സീസണായിരുന്നു നാലാം സീസൺ.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  അതുകൊണ്ട് തന്നെ നാലാം സീസണിന് വളരെ വേ​ഗ​ത്തിൽ ജനപ്രീതി ലഭിച്ചു. ഇരുപത് മത്സരാർഥികൾ പങ്കെടുത്ത നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. മലയാളത്തിലെ ആദ്യത്തെ ബി​ഗ് ബോസ് ലേഡി ടൈറ്റിൽ വി​ന്നറും ദിൽഷയായിരുന്നു.

  ബി​ഗ് ബോസിനുള്ളിൽ വെച്ച് തന്നെ റോബിൻ രാധാകൃഷ്ണന് ദിൽഷയോട് പ്രണയമുണ്ടായിരുന്നു. സഹമത്സരാർഥികളോട് അത് പലപ്പോഴായി റോബിൻ പറയുകയും ചെയ്തിരുന്നു. ഇരുവരുടേയും ആരാധകർ ദിൽഷ-റോബിൻ കോമ്പോ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു.

  Also Read: അപ്പും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  വിജയിയായി പുറത്ത് വന്ന ശേഷം ദിൽഷ പക്ഷെ പ്രണയം നിരസിക്കുകയാണ് ചെയ്തത്. കരിയറിൽ ശ്രദ്ധിക്കേണ്ടതുള്ളതുകൊണ്ട് ഇപ്പോൾ എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് എന്നുമാണ് ദിൽഷ ഒരിക്കൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

  ശേഷം ഇരുവരും രണ്ട് വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി. അടുത്തിടെ റോബിൻ വീണ്ടും പ്രണയത്തിലായി. നടിയും അവതാരികയും മോഡലും സംരംഭകയുമെല്ലമായ ആരതി പൊടിയുമായിട്ടാണ് റോബിൻ പ്രണയത്തിലായത്. ഒരു അഭിമുഖത്തിൽ വെച്ചാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്.

  പിന്നീട് ആ പരിചയം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം താനും ആരതിയും പ്രണയത്തിലാണെന്നും ഫെബ്രുവരിയിൽ വിവാഹിതരാകുമെന്നും റോബിൻ പരസ്യമായി പറഞ്ഞിരുന്നു. റോബിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് ആരതി പൊടിയാണ്.

  ഇപ്പോഴിത ആരതിക്കൊപ്പമുള്ള പ്രണയാർദ്രമായ റീലുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. മുൻപെ വാ എന്ന പാട്ടാണ് ആരതിക്കൊപ്പമുള്ള റീൽസിന് ബാ​ഗ്​ഗ്രൗണ്ട് സ്കോറായി റോബിൻ നൽകിയിരിക്കുന്നത്. പാട്ടിന് അനുസരിച്ച് റോബിന്റെ തോളിൽ ചായുന്ന ആരതിയേയും വീഡിയോയിൽ കാണാം. വീഡിയോ ഇപ്പോൾ വൈറലാണ്.

  ദിൽഷ എപ്പോഴും പാടി നടന്നിരുന്ന പാട്ടുകളിലൊന്നായിരുന്നു മുൻപെ വാ. പുതിയ റീൽ‌ വൈറലായതോടെ ആരോടെങ്കിലുമുള്ള പകരം വീട്ടലാണോ ഇതെന്നാണ് റോബിൻ ഫാൻസ് കമന്റിലൂടെ ചോദിക്കുന്നത്. അതേസമയം പ്രമുഖ നിര്‍മ്മാതാവ് സന്തോഷ്.ടി.കുരുവിള നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.

  എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സന്തോഷ്.ടി.കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവെച്ചത് ബിഗ് ബോസ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു.

  ഡോ. റോബിന്‍ രാധാകൃഷ്ണനെ അവതരിപ്പിക്കുന്ന എസ്ടികെ ഫ്രെയിംസ് നിര്‍മ്മാണ സംരംഭം എന്നല്ലാതെ ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഇല്ലായിരുന്നു.

  Recommended Video

  റോബിന്റെ ട്രൂ ലബ്ബെണ് സൂരജ് | *Mollywood

  പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സന്തോഷ് ടി കുരുവിള സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഡോ.റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല.'

  'സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമെ വിനോദ വ്യവസായത്തിന് മുമ്പോട്ട് പോകാനാവൂ' എന്നാണ് സന്തോഷ്.ടി.കുരുവിള കുറിച്ചത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Robin Radhakrishnan and arati podi's romantic reel goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X