For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായി, റോബിൻ രാധാകൃഷ്ണ‌നെ ഷോയിൽ നിന്നും പുറത്താക്കി!

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ജനപിന്തുണയോടെ മുന്നേറിക്കൊണ്ടിരുന്ന മത്സരാർഥി റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പൂർണമായും പുറത്താക്കിയെന്ന് റിപ്പോർട്ട്.

  റിയാസിനെ കൈയ്യേറ്റം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ബി​ഗ് ബോസ് ശിക്ഷ നടപടിയുടെ ഭാ​ഗമായി സീക്രട്ട് റൂമിലേക്ക് മാറ്റിയ മത്സരാർഥിയായിരുന്നു റോബിൻ.

  ശേഷം റോബിൻ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ വീട്ടിൽ അവശേഷിക്കുന്ന മറ്റ് മത്സരാർഥികളുടെ അഭിപ്രായവും ബി​ഗ് ബോസ് ആരാഞ്ഞിരുന്നു.

  'ഇനി തിരികെ വരില്ല'; ജാസ്മിൻ വീട്ടിലെത്തി, സ്വീകരിച്ച് നിമിഷയും ഡെയ്സിയും, തെറിവിളിക്ക് കുറവില്ല!

  എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയെന്നതാണ്. ബി​ഗ് ബോസ് അണിയറപ്രവർത്തരുമായി ബന്ധപ്പെട്ടവരാണ് റോബിൻ എവിക്ടായെന്ന വിവരം പുറത്ത് വിട്ടത്.

  പ്രേക്ഷകർ ഒന്നടങ്കം റോബിന്റെ തിരിച്ച് വരവ് ശനിയാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

  സീസൺ 2വിൽ രജിത് കുമാറിന് സംഭവിച്ചത് പോലെ തന്നെ മോഹൻലാൽ വന്ന ശേഷം സീക്രട്ട് റൂമിൽ നിന്നും സ്റ്റേജിലേക്ക് വിളിപ്പിച്ച് പുറത്താക്കുകയാണെന്ന് റോബിനോട് പറയുകയായിരുന്നു.

  'സീക്രട്ട് റൂം ലോക്കായതിനാൽ റോബിനെ തല്ലാൻ പറ്റിയില്ല, അതുകൊണ്ട് ചെടി ചട്ടി പൊട്ടിച്ചു'; ജാസ്മിൻ

  വലിയൊരു ഫാൻബേസുള്ള മത്സരാർഥിയായതിനാൽ തന്നെ റോബിൻ പുറത്തായി കഴിയുമ്പോൾ‌ പലരും ബി​ഗ് ബോസ് ഷോ കാണുന്നത് അവസാനിപ്പിച്ചേക്കും.

  റോബിനെ തിരിച്ച് വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താൽപര്യമില്ലെന്നാണ് പരാതിക്കാരനായ റിയാസ് പറ‍ഞ്ഞത്. വീട്ടിൽ അവശേഷിക്കുന്നവരിൽ വളരെ കുറച്ച് പേർ മാത്രമാണ് റോബിനെ തിരിച്ച് കൊണ്ടുവരണമെന്ന വാദത്തിൽ ഉറച്ച് നിന്നത്.

  റോബിൻ തിരിച്ച് വരാനുള്ള സാധ്യത മണത്തതിനാലാണ് ജാസ്മിനും കഴിഞ്ഞ ദിവസം ഷോയിൽ നിന്നും സ്വയം പുറത്ത് പോയത്. കരഞ്ഞ് കാലുപിടിച്ച് തിരികെ വരുന്ന റോബിനൊപ്പം മത്സരിക്കുന്നത് തന്റെ സെൽഫ് റെസ്പെക്ടിനെ ബാധിക്കുമെന്നും ജാസ്മിൻ പറഞ്ഞിരുന്നു.

  റോബിൻ പുറത്തായ ശേഷം സന്തോഷത്തോടെ ​ഗെയിം കളിക്കുകയായിരുന്നു ജാസ്മിൻ. എന്നാൽ‌ ബി​ഗ് ബോസ് വീണ്ടും റോബിൻ വിഷയം പുനപരിശോധിക്കുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് ജാസ്മിന് കലിയിളകിയത്.

  റോബിൻ തിരികെ ​ഗെയിം കളിക്കാൻ എത്തിയാൽ പുറത്തുള്ള ആരാധകരുടെ എണ്ണം ഇരട്ടിക്കുമെന്ന് റിയാസിനും മനസിലായിട്ടുണ്ട്. ആ ആശങ്കയിലാണ് റിയാസും വീട്ടിൽ കഴിയുന്നത്.

  റോബിനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നാൽ എതിർക്കുമെന്ന് റിയാസിന് പുറമെ വിനയ് മാധവും പറഞ്ഞിരുന്നു.

  റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ സോഷ്യൽമീഡിയകളിലും യുട്യൂബിലും റോബിനെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് വലിയ മുറവിളിയാണ് നടക്കുന്നത്.

  രജിത്ത് കുമാറിനെ പുറത്താക്കിയപ്പോഴും വലിയ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. എന്നാൽ ശാരീരിക ഉപദ്രവം ബി​ഗ് ബോസ് വീട്ടിലെ നിയമങ്ങൾക്ക് എതിരായതിനാൽ പുറത്താക്കുകയായിരുന്നു.

  റോബിന്റേയും എവിക്ഷൻ നടന്നുവെങ്കിൽ ശക്തരായ രണ്ട് മത്സരാർഥികൾ ബി​ഗ് ബോസ് വീട്ടിൽ പോയിരിക്കുകയാണ്. ഇനി അവശേഷിക്കുന്നവരിൽ ബ്ലെസ്ലി, ദിൽഷ, ലക്മിപ്രിയ തുടങ്ങിയവർക്കാണ് വിജയ സാധ്യത കൂടുതൽ.

  അതേസമയം റിയാസ് ഈ ആഴ്ച പുറത്താകാനുള്ള സാധ്യതയുമുണ്ട്. റോബിൻ പ്രശ്നത്തിന് ശേഷം പ്രേക്ഷകരെല്ലാം റിയാസിന് നേരെ തിരിഞ്ഞിരിക്കുകയാണ്. ശക്തമായി തള്ളി മാറ്റിയതിനെ അടിച്ചുവെന്ന തരത്തിൽ റിയാസ് പരാതിപ്പെട്ടുവെന്നതാണ് കാരണം.

  Recommended Video

  പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview

  മത്സരാർഥികൾ ഇപ്പോൾ രണ്ട് ​ഗ്രൂപ്പായാണ് മത്സരിക്കുന്നത്. വിനയ്, റിയാസ്, റോൺസൺ, അഖിൽ, സൂരജ് എന്നിവരാണ് ഒരു ​​ഗ്രൂപ്പ്. ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവ​രാണ് മറ്റൊരു ​ഗ്രൂപ്പ്.

  റോബിൻ ഇനി തിരിച്ച് വരില്ലെന്ന് അറിയുന്നതോടെ പലരും സടകുടഞ്ഞെഴുന്നേൽക്കുകയും ഇപ്പോഴെത്തെ രീതി മാറ്റി പിടിച്ച് പുതിയ കളികൾ കളിക്കാൻ തുടങ്ങുകയുമെല്ലാം ചെയ്യും.

  റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയപ്പോൾ തന്നെ ദിൽഷ അടക്കമുള്ളവർ ഒറ്റയ്ക്ക് നിന്ന് കളിക്കാനും വാദിക്കാനും തുടങ്ങിയിട്ടുണ്ട്.

  റോബിൻ എല്ലാത്തിനും മുമ്പിൽ നിൽക്കുന്നതിനാൽ മറ്റുള്ള മത്സരാർഥികൾ പ്രേക്ഷകരുടെ കണ്ണിൽ ഫ്രെയിമിന് പുറത്തായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Robin Radhakrishnan Evicted? Latest Buzz Hints Dr Ejected From Mohanlal's Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X