For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എത്ര അമ്മമാരും കുട്ടികളുമാണ് റോബിന് പിആറായി ഉള്ളത് ഇതിനും വേണം ഒരു ഭാ​ഗ്യം'; അമ്മമാരുടെ കണ്ണിലുണ്ണി റോബിൻ!

  |

  ചാനൽ പരിപാടികൾ വഴിയും റിയാലിറ്റി ഷോ വഴിയും ഒരോ ദിവസവും ജനിക്കുന്നത് നിരവധി പ്രതിഭകളാണ്. അത്തരത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബി​ഗ് ബോസിന്റെ മലയാള പതിപ്പിന്റെ നാലാം സീസണിൽ മത്സരാർഥിയായി എത്തി ജനപ്രീതി നേടിയ മത്സരാർഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.

  ഒരുപക്ഷെ ഇതുവരെയുള്ള മലയാളം സീസണുകൾ എടുത്ത് നോക്കിയാൽ അതിൽ റോബിനോളം പ്രശസ്തി നേടിയെടുത്ത മറ്റൊരു മത്സാർഥിയുണ്ടാകില്ല.

  Also Read: ബൊമ്മിയാവാൻ ഓഡിഷനിൽ പങ്കെടുത്തിരുന്നു; സിനിമ ലഭിക്കാഞ്ഞതിന് കാരണമെന്തെന്ന് ഐശ്വര്യ ലക്ഷ്മി

  തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഒരു ‍ഡോക്ടർ ബി​ഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട്ട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയിൽ ഒരു ബി​ഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല.

  പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാർഥിയായി വന്നതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. റോബിൻ സീരിയൽ താരം അനൂപ് വഴിയാണ് ബി​ഗ് ബോസിലേക്ക് അവസരം നേടിയെടുത്തത്.

  തന്നെ ആരും ഇങ്ങോട്ട് വിളിച്ചിട്ടില്ലെന്നും താൻ അങ്ങോട്ട് പോയി ചോദിച്ച് വാങ്ങിയ അവസരമാണെന്നും പലപ്പോഴായി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. എഴുപത് ദിവസത്തോളം റോബിൻ ബി​ഗ് ബോസ് ​ഹൗസിലുണ്ടായിരുന്നു. ശേഷമാണ് സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടത്.

  ബി​ഗ് ബോസ് സീസൺ ഫോർ പകുതിയായപ്പോഴും റോബിന് വലിയ തോതിൽ ആരാധകരും ആർമികളും രൂപം കൊണ്ടിരുന്നു. ഷോയിൽ റോബിൻ‌ ടാസ്ക്കുകളൊന്നും കൃത്യമായി പൂർത്തിയാക്കുകയോ വിജയിക്കുകയോ ചെയ്തിരുന്നില്ല.

  എന്നിട്ടും റോബിന് എങ്ങനെ ആരാധകരുണ്ടായി എന്നതാണ് സഹമത്സരാർഥികളെ പോലും അമ്പരപ്പിച്ചത്. മാത്രമല്ല പലപ്പോഴും ഷോയുടെ അവതാരകൻ മോഹൻലാലും ബി​ഗ് ബോസും ഏറ്റവും കൂടുതൽ‌‍ ജയിൽ ശിക്ഷ വിധിച്ചിട്ടുള്ള മത്സാർഥിയും റോബിനാണ്.

  റോബിൻ ഷോയിൽ നിന്നും പുറത്തായ ശേഷം പല ബി​ഗ് ബോസ് പ്രേക്ഷകരും ഷോ കാണുന്നത് തന്നെ അവസാനിപ്പിച്ചിരുന്നു. ‌ഷോയിൽ നിന്നും പുറത്തായ ശേഷം തിരികെ കേരളത്തിലേക്ക് വന്ന റോബിനെ സ്വീകരിക്കാൻ വലിയൊരു ജനകൂട്ടം തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.

  Also Read: മോശമായ സ്പർശനം ഉണ്ടായി; ആ നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പോലും മടിച്ചു; ഐശ്വര്യ ലക്ഷ്മി

  ഷോയിൽ നിന്ന് പുറത്തായ ശേഷവും ഏറ്റവും കൂടുതൽ ഫാൻ ഫോളോയിങുള്ള മത്സരാർഥി റോബിനാണ്. റോബിന് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണം പിആർ വർക്കാണെന്ന ആരോപണം ബി​ഗ് ബോസ് സീസൺ 4 തുടങ്ങിയ സമയം മുതലുണ്ടായിരുന്നു.

  പക്ഷെ റോബിൻ അത് ഒരിക്കലും അം​ഗീകരിച്ചിട്ടില്ല. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഉ​ദ്ഘാടനങ്ങളും ഷോകളും മറ്റുമായി തിരക്കിലാണ് റോബിൻ. റോബിൻ പങ്കെടുക്കുന്ന ഉദ്ഘാടനങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് ഒഴുകി എത്താറുള്ളത്.

  ഇപ്പോഴിത തൃശൂരിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ തന്നോട് സ്നേഹവും സന്തോഷവും പങ്കിടാനെത്തിയ ആളുകളുടെ ചിത്രങ്ങൾ കൊളാഷായി റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് വന്ന കമന്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

  'നടൻ സുരേഷ്‌ ഗോപിക്ക് കിട്ടാത്ത തൃശൂർ ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കി, എത്ര അമ്മമാരും കുട്ടികളുമാണ് റോബിന് പിആർ ആയിട്ടുള്ളത്.'

  'ഇതിനും വേണം ഒരു ഭാ​ഗ്യം, അങ്ങനെ തൃശൂർ ഡോക്ടർ ഇങ്ങെടുത്തു, അമ്മമാരുടെ സൂര്യപുത്രൻ റോബിൻ രാധാകൃഷ്ണൻ' തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽമീഡിയയിൽ വരുന്നത്.

  അതേസമയം റോബിൻ ഇപ്പോൾ‌ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നായിക റോബിന്റെ ഭാവി വധു ആരതി പൊടി തന്നെയാണ്. സിനിമക്കായി ഇപ്പോൾ ശരീര ഭാരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് റോബിൻ.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Season 4: Robin Radhakrishnan Fans Praising His Loyalty-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X