For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആളുകള്‍ എനിക്കിട്ട് ഇടി തരുന്ന അവസ്ഥ ഉണ്ടാകരുത്, കുരു പൊട്ടിയിട്ട് കാര്യവും ഇല്ല'; ജ്വല്ലറി ഉടമകളോട് റോബിൻ!

  |

  ബി​ഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിൽ വന്ന് മത്സരിച്ച് ഇത്രത്തോളം ജീവിത വിജയം ഉണ്ടാക്കിയെടുത്ത മറ്റൊരു മത്സാരർഥി വേറെയില്ല.

  എഴുപത് ദിവസം മാത്രമാണ് റോബിൻ ബി​ഗ് ബോസ് ഹൗസിൽ നിന്നത്. ആ എഴുപത് ദിവസത്തിനുള്ളിൽ തന്നെ നൂറ് ദിവസം നിന്ന് കപ്പ് നേടിയ മത്സരാർഥിക്ക് സമമായി റോബിന്റെ പ്രശസ്തി ഉയർന്നിരുന്നു.

  Also Read: ശ്രീദേവി ഗര്‍ഭിണിയായി, പിന്നെ ഞാനവിടെ എന്തിന് നില്‍ക്കണം; ബോണിയുടെ ആദ്യഭാര്യ പറഞ്ഞത്!

  ഹൗസിൽ പ്രവേശിച്ച് മത്സരം രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോൾ തന്നെ റോബിന് വേണ്ടി ഹൗസിന് പുറത്തും സോഷ്യൽമീഡിയയിലും ആർമികൾ‌ രൂപം കൊള്ളുകയും റോബിന് വേണ്ടി വോട്ട് ശേഖരിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

  അന്ന് പലരും പെയ്ഡ് പ്രമേഷനാണെന്നാണ് കരുതിയത്. കാരണം ഹൗസിൽ വെറുതെ ബഹളം വെച്ച് പ്രശ്നങ്ങൾ മാത്രം സൃഷ്ടിച്ച് നടക്കുന്ന റോബിന് എങ്ങനെ ഫാൻസുണ്ടായി എന്നതായിരുന്നു പല പ്രേക്ഷകരുടേയും സംശയം. ‍

  കാരണം ആ എഴുപത് ദിവസത്തിനുള്ളിൽ ഒരു ​ഗെയിം പോലും ക‍ൃത്യമായി കളിച്ച് ജയിക്കാൻ റോബിന് സാധിച്ചിരുന്നില്ല. പക്ഷെ റോബിൻ ഹൗസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും വലിയ ആരാധക വൃന്ദം റോബിൻ പോകുന്നിടത്തെല്ലാം വന്നിരുന്നു.

  ഇതോടെയാണ് റോബിനുള്ള ആരാധകർ യഥാർഥ സ്നേഹം കൊണ്ട് അദ്ദേഹത്തിനൊപ്പം നിന്നവരാണെന്ന് ബി​ഗ് ബോസ് പ്രേക്ഷകർക്കും മനസിലായത്. റോബിൻ രാധാകൃഷ്ണൻ ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഉദ്ഘാനങ്ങളും മറ്റ് പരിപാടികളുമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയാണ്.

  കഴിഞ്ഞ ദിവസം കാസർ​ഗോഡ് ഒരു ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥിയായി റോബിൻ വന്നിരുന്നു. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ റോബിൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്.

  ഉദ്ഘാടന വേദിയില്‍ വെച്ച് ജ്വല്ലറി നല്‍കുന്ന നിക്ഷേപ സാധ്യതകളെ കുറിച്ച് സ്ഥാപനം നടത്തിപ്പുകാർ പറഞ്ഞപ്പോള്‍ ഇതെല്ലാം ശരിയായില്ലെങ്കില്‍ ആളുകള്‍ തനിക്കിട്ട് ഇടി തരുമെന്ന് നർമ്മം കലർത്തി റോബിൻ പറഞ്ഞിരുന്നു. പലരും പരസ്യമായി പറയാൻ മടിക്കുന്ന കാര്യങ്ങളിലൊന്ന് കൂടിയാണിത്. റോബിന്റെ പ്രസം​ഗം ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്.

  Also Read: സ്ത്രീകളുമായി അകലം ഉണ്ടായിരുന്നു, നടിമാർ കെട്ടിപ്പിടിക്കാൻ വന്നാലും ഒഴിഞ്ഞു മാറും; രഞ്ജു രഞ്ജിമാർ

  'ഞാന്‍ ആദ്യമായിട്ടാണ് കാസർകോട് വരുന്നത്. അലറി സംസാരിക്കണം എന്ന് ആവശ്യപ്പെടുന്നത് ആളുകളാണ്. ആ ശൈലിയെ വിമർശിക്കുന്നവർ അറിയേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഇവിടെ വന്ന് ഇത് നേരിട്ട് അനുഭവിക്കുമ്പോള്‍ മാത്രമെ ഇതിലേ കാര്യം നിങ്ങള്‍ക്ക് മനസിലാവുകയുള്ളുവെന്നതാണ്.'

  'ഇത്രയും സമയം എനിക്ക് വേണ്ടി ചിലവഴിച്ച് ഇവിടെ വന്ന ആളുകള്‍ എന്നോട് ആ ഡയലോട് പറയാന്‍ പറയുമ്പോള്‍ അത്രയും എനർജറ്റിക്കായി മാത്രമെ എനിക്ക് പറയാന്‍ സാധിക്കുകയുള്ളു.'

  'അല്ലാതെ നിങ്ങള്‍ കുരുപൊട്ടിയിട്ട് ഒരു കാര്യവും ഇല്ല. ഈ കാസർകോടിന്റെ സ്നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ബിഗ് ബോസ് എന്ന ഷോയ്ക്ക് ഇത്രയും സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നും അത് ഇത്രയും നാള്‍ നീണ്ട് നില്‍ക്കുമെന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.'

  'നിങ്ങള്‍ ഇങ്ങോട്ട് തരുന്ന സ്നേഹത്തിന്റെ പത്തിരിട്ടി തിരികെ നല്‍കാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. സിനികള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് നിങ്ങളുടെ എല്ലാവരുടേയും പിന്തുണ ആവശ്യമാണ്' റോബിൻ പറഞ്ഞു.

  വിമർശകർക്കുള്ള മറുപടി പറഞ്ഞ ശേഷം ആരാധകർക്കായി വൈറൽ ഡയലോ​ഗ് അലറിക്കൊണ്ട് റോബിൻ പറയുകയും ചെയ്തു. 'കുരുപ്പൊട്ടുന്നവരുടെ കുരുക്കള്‍ നന്നായി പൊട്ടട്ടെ. കുറച്ചൊക്കെ വിമർശകരും ഉണ്ടെങ്കില്‍ മാത്രമെ നമുക്ക് വളരാന്‍ സാധിക്കുകയുള്ളുവെന്നും' റോബിൻ പറഞ്ഞു.

  ശേഷമാണ് ജ്വല്ലറി നല്‍കുന്ന നിക്ഷേപ സാധ്യതകളെ കുറിച്ച് സ്ഥാപനം നടത്തിപ്പുകാർ പറഞ്ഞപ്പോള്‍ 'ഇതെല്ലാം ശരിയായില്ലെങ്കില്‍ ആളുകള്‍ എനിക്കിട്ട് ഇടി തരുമെന്ന്' ചിരിച്ചുകൊണ്ട് റോബിന്‍ പറഞ്ഞത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Robin Radhakrishnan Funny Speech During Jewellery Inauguration-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X