'മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു, ബിഗ് ബോസ് ഷോയെ കുറിച്ച് ഇനി സംസാരിക്കില്ല, പ്രണയിക്കാൻ സമയമില്ല'; റോബിൻ
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഷോയിൽ മത്സരാർഥിയായി എത്തിയ ഡോക്ടറും റോബിൻ തന്നെയാണ്.
വെറും രണ്ടാഴ്ച കൊണ്ട് റോബിൻ ആരാധകരെ സമ്പാദിച്ച് തുടങ്ങിയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഫോർ നടക്കുമ്പോഴും അവസാനിച്ചപ്പോഴും ഇപ്പോഴും റോബിൻ തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത്രയേറെ ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർഥിയും ബിഗ് ബോസ് മലയാളം സീസണിൽ ഉണ്ടായിട്ടില്ല.
റോബിൻ എവിടെ ഉദ്ഘാടനത്തിനോ പരിപാടിക്കോ പോയാലും നൂറുകണക്കിന് ജനങ്ങളാണ് താരത്തെ കാണാൻ എത്തുന്നത്. അടുത്തിടെ തന്റെ ആദ്യ സിനിമയെ കുറിച്ച് റോബിൻ പ്രഖ്യാപിച്ചിരുന്നു. സന്തോഷ്.ടി.കുരുവിള നിർമിക്കുന്ന ചിത്രത്തിൽ റോബിൻ നായകനായിട്ടാണ് എത്തുന്നത്.
ഗോകുലം മൂവീസിനൊപ്പവും സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെന്ന് റോബിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശനെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും റോബിൻ പങ്കുവെച്ചിരുന്നു.
പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് വേണ്ടിയാണോയെന്ന് ആരാധകർ തിരിക്കിയെങ്കിലും കൃത്യമായി റോബിൻ മറുപടി പറഞ്ഞിട്ടില്ല.

ഇപ്പോൾ തന്റെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് റോബിൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ്. 'വർഷങ്ങൾക്ക് മുമ്പ് ഞാൻ ആഗ്രഹിച്ച ജീവിതം ഞാൻ ഇപ്പോൾ ജീവിക്കുന്നു.'
'നന്നായി കഷ്ടപ്പെട്ടാണ് ആ സ്വപ്നത്തിലേക്ക് എത്തിയത്. കുഞ്ഞായിരുന്നപ്പോൾ മുതൽ സിനിമാ മോഹം ചെറുതായി ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നടക്കാൻ പോകുന്നുവെന്ന് അറിയുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.'
'നൂറിൽ 120 പ്രാവശ്യം വീണാലും 121ആം പ്രാവശ്യം ഞാൻ എഴുന്നേറ്റ് നിൽക്കും. കാർ അപകടത്തിൽപ്പെട്ട് കൊക്കയിലേക്ക് മറിയാൻ പോയപ്പോഴും ഞാൻ ആലോചിച്ചത് ഇങ്ങനെയായിരുന്നു.'

'ഇത്രയും കഷ്ടപ്പെട്ടിട്ടും ദൈവമെ തീരാൻ പോവുകയാണോ എന്നാണ്. മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു. അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നത്. അതിൽ കൂടുതൽ ഒന്നും ഇല്ല. അതുകൊണ്ട് നെഗറ്റീവ് വന്നാലും ബാധിക്കില്ല.'
'എന്റെ സർക്കിൾ പോസിറ്റിവിറ്റി നിറഞ്ഞത് മാത്രമാണ്. അതുകൊണ്ട് എനിക്ക് പ്രിയപ്പെട്ടവർ നെഗറ്റീവ് അയച്ചുതരാറില്ല. പകലും രാത്രിയും ഉണ്ടാവണമല്ലോ.'
'പ്രതീക്ഷകൾ അധികം ജീവിതത്തിൽ ഞാൻ വെക്കാറില്ല. പ്രതീക്ഷിച്ചിട്ട് വിഷമിക്കാതിരിക്കാനാണ് അത്. കോഴിക്കോട് മാളിൽ അത്രയും ജനം വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത്ര കഴിവുള്ള വ്യക്തിയല്ല ഞാൻ.'

'എന്റെ സിനിമകൾ ആളുകൾ കണ്ട് അഭിപ്രായം പറയുന്നത് അനുസരിച്ച് നന്നാക്കി മുന്നോട്ട് പോകണം എന്നാണ് കരുതുന്നത്. ഞാൻ ഇപ്പോൾ കരിയർ ഫോക്കസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.'
'വിവാഹം സമയമാകുമ്പോൾ നടക്കും. ഇപ്പോൾ പ്രണയിക്കാൻ താൽപര്യപ്പെടുന്നില്ല. പ്രണയിച്ച് നടക്കാൻ എനിക്ക് ഇനി സമയമില്ല.'
'കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോ. ഞാൻ ഇപ്പോൾ ഒന്നിൽ നിന്നും കരകയറി വരുന്നതേയുള്ളൂ. റോബിൻ പറയുന്നു. ദിൽഷയും റോബിനും ബിഗ് ബോസ് മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും സൗഹൃദം അവസാനിപ്പിച്ചത്.'
Recommended Video

'താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചുവെന്നാണ് ദിൽഷ തന്റെ സോഷ്യൽമീഡിയ വഴി അറിയിച്ചത്. ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിനും എത്തിയിരുന്നു.'
സന്തോഷമായി ഇരിക്കൂ ദിൽഷ.... ബഹുമാനം മാത്രമെയുള്ളൂ... നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ... എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി.... നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു...' എന്നാണ് റോബിൻ കുറിച്ചത്.


Click it and Unblock the Notifications