'ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെ ഒന്നും മിണ്ടില്ല, എന്ത് ചോദിച്ചാലും ചിരിച്ചോണ്ടിരിക്കും'; ആരതിയെ കുറിച്ച് റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസം മാത്രമെ ഹൗസിൽ നിൽക്കാൻ സാധിച്ചുള്ളൂവെങ്കിലും ഒരു പൂരത്തിനുള്ള ആരാധകരെ ആ കുറഞ്ഞ ദിവസത്തിനുള്ളിൽ റോബിൻ സാമ്പദിച്ചു.
ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും റോബിനുള്ള ആരാധകരുടെ കാര്യത്തിൽ കുറവ് വന്നിട്ടില്ല. മാത്രമല്ല എവിടെ റോബിൻ ചെന്നിറങ്ങിയാലും നൂറുകണക്കിന് ആരാധകരാണ് താരത്തെ ഒന്ന് കാണാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും സന്തോഷം പങ്കിടാനുമായി എത്തുന്നത്.
മോട്ടിവേഷൻ സ്പീക്കർ, ഡോക്ടർ എന്നീ ടാഗ് ലൈനുകളുമായിട്ടാണ് റോബിൻ ബിഗ് ബോസിലെത്തിയത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതനാകുമെന്നും റോബിൻ ആരാധകരെ അറിയിച്ചത്. നടി, മോഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന ആരതി പൊടിയാണ് റോബിന്റെ വധു.
ബിഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കണ്ടുുമുട്ടുന്നത്. അപ്പോൾ മുതൽ ഇരുവരേയും ചേർത്ത് നിരവധി വീഡിയോകളും വാർത്തകളും വന്നിരുന്നു.

അങ്ങനെ സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. ഫെബ്രുവരിയിൽ വിവാഹ നടന്നേക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ആരതിയുടെ സ്വഭാവത്തെ കുറിച്ച് റോബിൻ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെയാണ് ആരതിയുടെ സ്വഭാവമെന്നും ഒന്നും സംസാരിക്കില്ലെന്നും എന്ത് ചോദിച്ചാലും ചിരിച്ചുകൊണ്ടിരിക്കുമെന്നും റോബിൻ പറഞ്ഞു.
ആരതിക്കൊപ്പമുള്ള പുതിയ റീൽ പങ്കുവെച്ചപ്പോഴാണ് റോബിൻ ആരതിയുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. റോബിൻ ആരതിയോട് താൻ പറയുന്നപോലെ തിരുവനന്തപുരം ഭാഷ പറയാൻ ആവശ്യപ്പെടുന്നുണ്ട്.

ചലഞ്ച് പോലെയാണ് ആവശ്യവുമായി റോബിൻ എത്തിയത്. 'എന്തര് അപ്പി സുഖങ്ങളൊക്കെ തന്നെ?' എന്ന ഡയലോഗാണ് റോബിൻ ആരതിയോട് അതേപോലെ തന്നെ ആവർത്തിച്ച് പറയാൻ അവശ്യപ്പെടുന്നത്. എന്നാൽ ആരതി അത് പറയാൻ തയ്യാറാകാതെ നാണം കുണുങ്ങി നിൽക്കുകയാണ്.
ശേഷം തിരുവനന്തപുരം ഭാഷയിലല്ലെങ്കിൽ തൃശൂർ ഭാഷയിലെങ്കിലും സംസാരിക്കാനാണ് റോബിൻ ആരതിയോട് ആവശ്യപ്പെടുന്നത് അപ്പോഴാണ് റോബിൻ ആരതിയുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്.
ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെ ആരതി അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെന്നും എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് നിൽക്കുന്ന പ്രകൃതമാണെന്നും റോബിൻ പറഞ്ഞത്.

റോബിൻ ആരതി ഫാൻസ് നിരവധി സോഷ്യൽമീഡിയയിലുണ്ട്. പുതിയ വീഡിയോയും വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇന്നതേതക്കുള്ള കണ്ടന്റായി, രണ്ടാളും ക്യൂട്ടാണ് തുടങ്ങിയ കമന്റുകളാണ് റോബിൻ-ആരതി ജോഡിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്.
സംവിധായകൻ ടോം ഇമ്മട്ടിയുടെ ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയല്ല ആരതി.
ചെറിയ ക്ലിപ്പുകൾ കണ്ടിട്ടുണ്ടെന്നല്ലാതെ ആ ഷോയെ കുറിച്ചോ സീസൺ ഫോറിലെ മത്സരാർഥിയെ കുറിച്ചോ വലിയ അറിവോടെയോയല്ല ആരതി ടോം ഇമ്മട്ടിക്കൊപ്പം റോബിനെ അഭിമുഖം ചെയ്യാനെത്തിയത്.

അതുകൊണ്ടാണ് താൻ അധികമൊന്നും ചോദ്യങ്ങൾ ചോദിക്കാനോ സംസാരിക്കാനോ പോകാതിരുന്നത് എന്നാണ് ആരതി പറഞ്ഞത്. ബിഗ് ബോസ് ഹൗസിലായിരിക്കുമ്പോൾ റോബിന് സീസൺ ഫോറിലെ വിജയി ദിൽഷയോട് പ്രണയമായിരുന്നു.
പുറത്തിറങ്ങിയ ശേഷം കൂടിയാലോചിച്ച് വേണ്ട തീരുമാനമെടുക്കുമെന്നാണ് റോബിൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. പക്ഷെ റോബിന് ഒരു വർഷത്തിനുള്ളിൽ തന്നെ കല്യാണം കഴിക്കണമെന്ന തരത്തിൽ വീട്ടിൽ നിന്നും പ്രഷറുള്ളതിനാൽ റോബിനും ദിൽഷയും പിരിയുകയായിരുന്നു.


Click it and Unblock the Notifications