twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായിരുന്നു, ഇനി തെറ്റുകൾ ആവർത്തിക്കില്ല'; അസുഖത്തെ കുറിച്ച് റോബിൻ!

    |

    ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി വന്നശേഷം വളരെ പെട്ടന്ന് ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഹൗസിൽ എഴുപത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് റോബിൻ പുറത്തായത്.

    റോബിൻ പുറത്തായ ശേഷം വലിയ രീതിയിൽ പ്രേക്ഷക പ്രതിഷേധം ഉണ്ടായിരുന്നു. റോബിൻ ആരാധകരാണ് താരത്തെ പുറത്താക്കിയതിനെതിരെ ചാനലിനെതിരേയും പരിപാടിക്കെതിരേയും പ്രതിഷേധിച്ചത്. സഹമത്സാർഥി റിയാസിനെ മത്സരത്തിനിടെ റോബിൻ കൈയ്യേറ്റം ചെയ്തതാണ് പുറത്താക്കലിന് കാരണമായത്.

    'എബ്രിഡ് ഷൈനിന്റെ അസിസ്റ്റന്റാവാൻ അനുവാദം ചോദിച്ചപ്പോൾ പിരിച്ചുവിട്ടു'; രസകരമായ അനുഭവം പറഞ്ഞ് പേളി മാണി!'എബ്രിഡ് ഷൈനിന്റെ അസിസ്റ്റന്റാവാൻ അനുവാദം ചോദിച്ചപ്പോൾ പിരിച്ചുവിട്ടു'; രസകരമായ അനുഭവം പറഞ്ഞ് പേളി മാണി!

    ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വലിയ സ്വീകാര്യതയാണ് റോബിൻ. ഷോ പൂർത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും റോബിന് ഇപ്പോഴും തിരക്കാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താരം.

    വിശ്രമമില്ലാത്ത അലച്ചിൽ മൂലം താരത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാരീരിക ബുദ്ധികളുണ്ടായിരുന്നു. അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സംസാരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് റോബിൻ.

    '186 കോടിയുടെ ആസ്തി, മാസവരുമാനം ഒന്നര കോടി രൂപ, ചെന്നൈയിൽ അത്യാഢംബര വസതി'; സൂര്യയുടെ ലക്ഷ്വറി ലൈഫ്!'186 കോടിയുടെ ആസ്തി, മാസവരുമാനം ഒന്നര കോടി രൂപ, ചെന്നൈയിൽ അത്യാഢംബര വസതി'; സൂര്യയുടെ ലക്ഷ്വറി ലൈഫ്!

    ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായിരുന്നു

    ചെസ്റ്റ് ഇൻഫക്ഷൻ ആയിരുന്നുവെന്നും ഇപ്പോൾ അസുഖം ബേധപ്പെട്ട് വരികയാണെന്നുമാണ് റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്. 'എന്റെ ഹെൽത്തിനെ കുറിച്ച് ഒരുപാട് പേർ ചോദിക്കുന്നുണ്ടായിരുന്നു.'

    'കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി തീരെ വയ്യായിരുന്നു. കംപ്ലീറ്റ് ബെഡ് റെസ്റ്റായിരുന്നു. ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായിരുന്നു. ഇപ്പോൾ അസുഖം കുറഞ്ഞ് വരുന്നുണ്ട്.'

    'ഒരുപാട് പേർ അസുഖത്തെ കുറിച്ച് ചോദിച്ച് വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് തോന്നും എന്തിനാ ഇങ്ങനെ വീഡിയോ ഇടുന്നത് റെസ്റ്റ് എടുത്തുകൂടായിരുന്നോയെന്ന്.'

    കംപ്ലീറ്റ് ബെഡ് റെസ്റ്റായിരുന്നു

    'എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കാനുള്ള ടെന്റസിയുണ്ട്. ഒരുപാട് പേർ കാര്യങ്ങൾ തിരക്കുന്നുണ്ട് ദിവസവും. ഇനി കുറച്ച് നാളത്തേക്ക് റെസ്റ്റ് എടുത്ത് ആരോ​ഗ്യം ശരിയാക്കിയ ശേഷം പതിയെ പതിയെ കാര്യങ്ങൾ ചെയ്യാമെന്ന് വിചാരിക്കുന്നു.' ‍

    'ഞാൻ‌ എല്ലാവരിലേക്കും എത്തുന്നതായിരിക്കും. ഈ സമയവും കടന്നുപോകും. ഞാൻ സന്തോഷത്തോടെ ചിരിച്ചതിനേക്കാളും സങ്കടപ്പെട്ട് കരഞ്ഞിട്ടുണ്ട്.'

    'ഹാർഡ് വർക്ക് ചെയ്താൽ എല്ലാ സ്വപ്നങ്ങളും സാധ്യമാകും. എനിക്ക് ആരും ഏണി വെച്ച് തന്ന് കേറിക്കോളാൻ പറഞ്ഞതല്ല. ഞാൻ തന്നെ അധ്വാനിക്കുകയായിരുന്നു.'

    ഇനി തെറ്റുകൾ ആവർത്തിക്കില്ല

    'ഞാൻ പറയുന്ന കാര്യങ്ങൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിലേക്ക് വരെ എത്തുന്നുവെന്ന് അറിയുമ്പോൾ എന്റെ ഉത്തരവാദിത്വം കൂടുകയാണ്. അതിനിടയിൽ വരുന്ന എന്റെ തെറ്റുകൾ നിങ്ങൾ ക്ഷണിക്കണം.'

    'തെറ്റുകൾ പറ്റാത്ത ആരുമില്ല. ഞാൻ അ​ഗ്രസീവാ‌ണ് ടോക്സിക്കാണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിക്കും ഞാൻ അങ്ങനെയൊരളല്ല. ചിലപ്പോൾ റിയാക്ട് ചെയ്യുമ്പോൾ അങ്ങനെയാകുന്നതാണ്.'

    'പക്ഷെ ചിലർ ആ ഭാ​ഗം മാത്രം കണ്ട് എന്നെ വിലയിരുത്തുന്നു. എനിക്ക് ​നെ​ഗറ്റീവും പോസിറ്റീവുമുണ്ട്. ആരു നെ​ഗറ്റീവ് അനുകരിക്കരുത്. പലരും വെയിലും മഴയും അവ​ഗണിച്ച് എന്നെ കാണാൻ വന്ന് നിൽക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്.'

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
    അസുഖത്തെ കുറിച്ച് റോബിൻ

    'ഞാൻ പ്ലാൻ‌ഡായിട്ടാണോ ജീവിക്കുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. മുപ്പത്തിരണ്ട് വർഷത്തേക്കുള്ള പ്ലാനിങ് എനിക്കുണ്ട്. എനിക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നേടാൻ മുപ്പത്തിരണ്ട് വർഷം ആവശ്യമുണ്ട്. ട്രോൾസുണ്ടാക്കാൻ പ്രത്യേക കഴിവുവേണം.'

    'അത്തരം ട്രോൾസ് ഞാൻ ആസ്വദിക്കാറുണ്ട്. ലൈഫിൽ എന്റെ സ്വന്തം കാര്യംനോക്കി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. എല്ലാവരും ഹാപ്പിയായിട്ടിരിക്കുക. ലൈഫിനെ നമ്മൾ‌ വേണം ഈസിയാക്കാൻ. തോക്കാൻ എനിക്ക് മനസില്ലെന്ന മെന്റാലിറ്റി വേണം. ചെറിയ ശ്വാസമുട്ടലും മറ്റുമുണ്ട്. എല്ലാവരോടും സ്നേഹം' റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Robin Radhakrishnan social media post about his health condition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X