'ഞങ്ങൾ ബഹിരാകാശ യാത്രയ്ക്ക് ശേഷം'; സോഷ്യൽമീഡിയ ആഘോഷിച്ച 'കട്ടൻ ട്രയോ' വീണ്ടും, റോബിന്റെ മധുരപ്രതികാരമോ?
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷം ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർഥിയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഇന്നേവരെ മലയാളം ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയ ഒരു മത്സരാർഥിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ജനമനസിൽ ലഭിച്ചത്.
എഴുപത് ദിവസമാണ് റോബിന് ബിഗ് ബോസ് സീസൺ ഫോറിൽ നിൽക്കാൻ സാധിച്ചത്. ശേഷം സഹമത്സരാർഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു.
റോബിൻ പുറത്തായതിന് ശേഷം പ്രേക്ഷകരിൽ നിരവധി പേർ ഷോ കാണുന്നത് തന്നെ അവസാനിപ്പിച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങി രണ്ടുമാസത്തോട് അടുക്കാൻ ആയിട്ടും ഇതുവരെയും റോബിന്റെ തിരക്കൊഴിഞ്ഞിട്ടില്ല.
അഭിമുഖങ്ങളും ഉദ്ഘാടനങ്ങളുമെല്ലാമായി റോബൻ കേരളം ഒട്ടാകെ സഞ്ചരിക്കുകയാണ്. റോബിൻ അതിഥിയായി എത്തിയ നിരവധി അഭിമുഖങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും കൂടുതൽ വൈറലായ അഭിമുഖം സംവിധായകൻ ടോം ഇമ്മട്ടിയുമായും യുവസംരംഭകയും നടിയുമായ ആരതിയുമായും നടത്തിയ അഭിമുഖമാണ്.

ആരതിയും റോബിനും ടോം ഇമ്മട്ടിയും ചേർന്നുള്ള രസകരമായ സംഭാഷണങ്ങളുടെ വീഡിയോകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാണ്. ആ അഭിമുഖം വൈറലായ ശേഷം ആരതിയും റോബിനും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ സോഷ്യൽമീഡിയ പ്രചരിപ്പിക്കുന്നുണ്ട്.
അഭിമുഖം ചെയ്യാൻ വന്ന ആരതി ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയാണ് ചെയ്തത്. ഈ നോട്ടം കണ്ടാൽ ആരാണ് വീഴാത്തതെന്ന് ചോദിച്ചുകൊണ്ടാണ് ട്രോൾ വീഡിയോകൾ പുറത്ത് വന്നത്.
അഭിമുഖത്തിന് ശേഷം ആരതിക്കൊപ്പമുള്ള ചിത്രങ്ങളും റോബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം വീണ്ടും ആ കട്ടൻ ട്രയോ ഒരുമിച്ച് കൂടിയിരിക്കുകയാണ്.

റോബിൻ തന്നെയാണ് ടോമിനും ആരതിക്കുമൊപ്പമുള്ള പുതിയ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് എത്തിച്ചത്. മീ വിത്ത് സ്റ്റാർസ് എന്ന തലക്കെട്ടോടെയാണ് റോബിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഞാൻ സംസാരിക്കില്ല... ചിരിക്കുക മാത്രമേയുള്ളൂ'വെന്ന് ആരതി ആദ്യമെ പറയുന്നുണ്ട്. അത് കണ്ട് റോബിൻ പിന്നെയും ചോദിക്കുന്നുണ്ട് കുട്ടി മിണ്ടുന്നില്ലല്ലോയെന്ന്. 'ഞങ്ങൾ ബഹിരാകാശ യാത്രയ്ക്ക് ശേഷം' എന്ന് പറഞ്ഞുകൊണ്ടാണ് റോബിൻ വീഡിയോ ആരംഭിച്ചിരിക്കുന്നത് തന്നെ.
താൻ ഇനിയും എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ടില്ലെന്ന് ടോം ഇമ്മട്ടിയും പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

'സ്വീറ്റ് റിവഞ്ച്, ഇതിപ്പോൾ ആരെ കാണിക്കാനാണ് ഈ വീഡിയോ, ഈ ആളുകൾ റോബിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു... യഥാർത്ഥ മൈൻഡ് ഗെയിമർമാർ, ഫൈനലി സം പോസിറ്റീവ് വൈബ്സ്' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
അടുത്തിടെ ദിൽഷയും റോബിനും തങ്ങളുടെ സൗഹൃദം എന്നന്നേക്കുമായി അവസാനിപ്പിച്ചു. താൻ സൗഹൃദത്തിന് വില നൽകിയെന്നും പക്ഷെ റോബിനും ബ്ലെസ്ലിയും തിരിച്ച് തന്നോട് അങ്ങനെയല്ല പെരുമാറിയതെന്നും ചൂണ്ടികാട്ടി ദിൽഷ രംഗത്തെത്തിയിരുന്നു. ശേഷമാണ് റോബിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നുവെന്ന് ദിൽഷ അറിയിച്ചത്.
Recommended Video

ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിനും രംഗത്തെത്തിയിരുന്നു. 'സന്തോഷമായി ഇരിക്കൂ ദിൽഷ.... ബഹുമാനം മാത്രമെയുള്ളൂ... നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ... എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി.... നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു...' എന്നാണ് റോബിൻ കുറിച്ചത്.
ബിഗ് ബോസ് ഹൗസിൽ നമ്മൾ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള 'എല്ലാ നല്ല ഓർമകൾക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടർ. ആ ഓർമകൾ എന്റെ ജീവിത കാലം മുഴുവൻ ഞാൻ ഒപ്പം കൊണ്ടുനടക്കും. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാൻ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും' എന്നാണ് ദിൽഷ മറുപടിയായി കുറിച്ചത്.


Click it and Unblock the Notifications