റോബിനെ പോലെ ഇവരേയും പേടിക്കണം; ബിഗ് ബോസിലെ ഫൈനലിസ്റ്റ് ഇവരൊക്കെ....

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തവണ സീസണ്‍ അല്‍പം വ്യത്യസ്തമായിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അവതാരകനായ മോഹന്‍ലാലും ചെറിയ സൂചന നല്‍കിയിരുന്നു. ഇപ്പോഴിത അത് സത്യമായിരിക്കുകയാണ്. ഷോ ആരംഭിച്ചിട്ട് അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മത്സരാര്‍ത്ഥികളുടെ ഇടയില്‍ മത്സരം മുറുകുകയാണ്.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. താരപദവി നോക്കാതെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്കൊപ്പമാണ് ആരാധകര്‍. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് ബിഗ് ബോസ് സീസണ്‍ 4ലെ മികച്ച മത്സരാര്‍ത്ഥികളെ കുറിച്ചാണ്. ഷോ ആരംഭിച്ചിട്ട് 5 ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മത്സരാര്‍ത്ഥികളുടെ മത്സര തന്ത്രം പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ട്. ഇപ്പോഴിത ബിഗ്‌ബോസ് സീസണ്‍ 4 ലെ സ്ട്രോങ്ങ് മത്സരാര്‍ത്ഥികളെ കുറിച്ചുള്ള കുറിപ്പ് വൈറല്‍ ആവുകയാണ്. ബിഗ് ബോസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഡോക്ടര്‍ റോബിന്‍

ആദ്യത്തെ പേര് ഡോക്ടര്‍ റോബിന്റെയാണ്. ആദ്യം ദിവസം മുതല്‍ തന്നെ ക്യാമറ സ്‌പെയിസ് നേടിയെടുക്കാന്‍ ഡോക്ടറിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നതും ഡോക്ടറിന്റെ പേരാണ്. ഒറ്റ ടാസ്‌ക്കിലൂടെ തന്നെ ബിഗ്‌ബോസിന് അകത്തും പുറത്തും ഒരു ഓളമുണ്ടാക്കാന്‍ ഡോക്ടര്‍ റോബിന് കഴിഞ്ഞിട്ടുണ്ട്.

ആരാധകന്റെ വാക്കുകള്‍

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ...''വണ്‍ ഫൈനലിസ്റ്റ് സ്പോട്ടഡ്. ഫൈനലില്‍ എത്തുന്ന ഒരു മത്സരാത്ഥിയെ കണ്ടെത്തി. കളി പഠിച്ചു കളിക്കാന്‍ വന്നവന്‍, അയാളുടെ കളി കണ്ടു കാഴ്ചക്കാരാകുന്നവര്‍, അയാള്‍ എവിടെയും മണം പിടിക്കാന്‍ മൂക്ക് കയറ്റുന്നു. മറ്റൊന്നിനുമല്ല, പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സ്‌ക്രീന്‍ കൈയ്യടക്കാന്‍. അതില്‍ അയാള്‍ വിജയിക്കുന്നതായി കാണുന്നു. അതേ, അയാളൊരു പോരാളിയാണ്. പടവെട്ടി ജയിക്കാന്‍ വന്നവന്‍. ആരെന്ന് മനസ്സിലായോ? ഇല്ലെങ്കില്‍ കണ്ടറിഞ്ഞോളും'' ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ജാസ്മിന്‍

രണ്ടാമത്തെ പേര് ജാസ്മിന്റേതായിരുന്നു പറഞ്ഞത്. '' ജാസ്മിന്‍ കലക്കും. ആളൊരു തീപ്പന്തം ആണ്. ആരെയൊക്കെ മലര്‍ത്തിയടിച്ചു തന്റെ തീയില്‍ പഴുപ്പിക്കും എന്നു കാത്തിരുന്നു കാണാം. മൂന്നാമത്തേത് മികച്ച ഫോട്ടോഗ്രാഫര്‍ ആയ ഡെയ്‌സി അവിടെയുള്ള എല്ലാവരുടെയും വിവിധ കോണിലുള്ള മനസ്സിന്റെ പടങ്ങള്‍ എടുത്തു കഴിഞ്ഞു. അവള്‍ ഒരിഞ്ചു വിട്ടുകൊടുക്കില്ല. അത് വേറെ ലെവല്‍. ജയിക്കാനായി വന്നവള്‍. മുംബൈ കണ്ടവളെ, മുംബൈയില്‍ നിന്ന് കളി പഠിച്ച മിടുക്കിയെ തോല്പിക്കാമെന്നു കരുതുന്നവരുണ്ടോ?.

ലക്ഷ്മിപ്രിയ

ലക്ഷ്മിപ്രിയയുടെ ഇതുവരെയുള്ള എല്ലാ പ്രകടനങ്ങളും ഇഷ്ടമായി. അവര്‍ പറയുന്ന വാക്കുകളില്‍ യഥാര്‍ത്ഥ ജീവിതമുണ്ട്. അവരില്‍ മികച്ച മത്സരാര്‍ത്ഥിയെ കാണുന്നതുകൊണ്ടാകാം അവര്‍ക്കെതിരെയായിരിക്കുന്നു അവിടെ പലരും. എവിടെ ആ മസില്‍മാന്മാര്‍, രണ്ടും. അവര്‍ ഒതുങ്ങിപ്പോയിരിക്കുന്നു.ഇപ്രാവശ്യം കളി പാറും, കളര്‍ ഒഴുകും, ഒന്നാംദിവസം മുതല്‍ കളിക്കാന്‍ വന്നവര്‍ അവര്‍. എങ്കില്‍ കളിച്ചുതന്നെ ജയിക്കും. അങ്ങനെ ജയിക്കട്ടെ'' ഗീവര്‍ഗീസ് എന്ന ആരാധകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
  സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റ്‌

മത്സരം ആരംഭിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചത് ഈ നാല് മത്സരാര്‍ത്ഥികളുടെ പേരായിരുന്നു. ബിഗ് ബോസിനെ മത്സരമായി കണ്ട് ഒന്നാം ദിവസം മുതല്‍ ഇവര്‍ ആക്ടീവ് ആയിരുന്നു. പോസിറ്റീവ് പ്രതികരണങ്ങള്‍ മാത്രമല്ല സമ്മിശ്ര അഭിപ്രായമാണ് ഇവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊരു ഓളമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ വൈകാതെ തന്നെ മത്സരം ശക്തമാവും എന്നുള്ള സൂചനയാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X