'ട്രോഫിയേക്കാൾ പ്രധാനമാണ് ജനങ്ങളുടെ സ്നേഹം അത് എനിക്ക് കിട്ടി, പിആർ എനിക്ക് ഇല്ല'; റോബിന്റെ പ്രതികരണം!
ഒടുവിൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലാലേട്ടൻ ഷോയിൽ എത്തിയപ്പോഴായിരുന്നു റോബിന്റെ പുറത്താക്കൽ.
ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി ആയിരുന്നുവെന്നും എന്നാൽ എല്ലാം താളംതെറ്റിയെന്നും നിയമങ്ങൾ പാലിക്കാതിരുന്നതിനാൽ പുറത്താക്കുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്.
സീക്രട്ട് റൂമിൽ കഴിഞ്ഞ മൂന്ന് ദിവസവും വീട്ടിലേക്ക് തിരികെ പ്രവേശിക്കാനും ഗെയിം തുടരാനും സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു റോബിന്.
പ്രേക്ഷകരും തങ്ങളുടെ രാജാവിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഒരാൾക്കായി നിയമങ്ങൾ മാറ്റിയാൽ ഇപ്പോൾ വീട്ടലുള്ളവരും ഇനി വരുന്നവരും റോബിൻ ചെയ്ത പ്രവൃത്തി ആവർത്തിക്കുമെന്നും അതിനാലാണ് പുറത്താക്കുന്നത് എന്നുമാണ് റോബിനോട് മോഹൻലാൽ പറഞ്ഞത്.
റോബിൻ പുറത്തായെന്ന വാർത്ത വന്നപ്പോൾ മുതൽ പ്രേക്ഷകരെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്.
കപ്പ് കിട്ടിയില്ലെങ്കിലും സീസൺ ഫോറിലെ വിജയി റോബിനാണെന്നും ഇനി വരുന്ന ബിഗ് ബോസ് എപ്പിസോഡുകൾ തങ്ങൾ ബഹിഷ്കരിക്കുകയാണെന്നും ആരാധകർ പറയുന്നുണ്ട്.

ബിഗ് ബോസ് വീട്ടിലെ എഴുപത് ദിവസത്തെ വാസത്തിന് ശേഷം തിരികെ എത്തിയ റോബിന് വൻ സ്വീകരണമാണ് ലഭിച്ചത്. റോബിൻ തിരുവനന്തപുരത്ത് വിമാനമിറങ്ങുമെന്ന് അറിഞ്ഞ് നൂറുകണക്കിന് പേരാണ് തങ്ങളുടെ പ്രിയ താരത്തെ സ്വീകരിക്കാൻ എത്തിയത്.
റോബിൻ പോലും ഇത്തരമൊരു വരവേൽപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അമ്പരന്നുവെന്നാണ് റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു സ്വീകരണം. ഇത്രയും പേരുടെ സ്നേഹം എനിക്ക് കിട്ടുന്നത് ഓർത്ത് സന്തോഷം തോന്നുന്നു.'
'വീട്ടിലകത്തുള്ള കുറച്ച് പേർ മാത്രമാണ് എന്നെ മനസിലാക്കിയത്. ബാക്കിയുള്ളവർക്കൊന്നും എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. പക്ഷെ വീടിന് പുറത്തുള്ള ഷോ കണ്ട മൂന്നരകോടി ജനങ്ങൾ എന്നെ മനസിലാക്കിയതിൽ അതിയായ സന്തോഷമുണ്ട്.'

'എല്ലാവരും എന്നോടുള്ള സ്നേഹം കാണിക്കാനും മാധ്യമങ്ങൾ എന്റെ അഭിമുഖം എടുക്കാനുമെല്ലാം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്. എന്നെ സ്നേഹിക്കുന്നവർ കഷ്ടപ്പെടുന്നവല്ലോയെന്ന് കാണുമ്പോൾ.'
'വീടിന് പുറത്തായതിൽ സങ്കടമില്ല. അത് ഗെയിമിന്റെ ഭാഗമാണ്. ട്രോഫിയേക്കാൾ വലുത് ജനങ്ങളുടെ മനസ് കീഴടക്കുകയെന്നതാണല്ലോ അതെനിക്ക് സാധിച്ചല്ലോ.'
'ദിൽഷ എന്റെ നല്ലൊരു ഫ്രണ്ടാണ്. ആ സൗഹൃദം തുടർന്നും മുന്നോട്ട് കൊണ്ടുപോകും. ജാസ്മിൻ പാവമാണ്.'

'പിന്നെ ചെയ്യുന്നത് ചിന്തിക്കാതെയുള്ള പ്രവൃത്തികളാണെന്ന് മാത്രം. മത്സരാർഥി എന്ന നിലയിൽ സ്ട്രോങാണ്. ഇത്രയും നാൾ വീട്ടിൽ നിന്നും മാറി നിന്നിരുന്നില്ല.'
'വിജയിച്ചില്ലെങ്കിലും വീട്ടുകാർക്കെല്ലാം എന്റെ കാര്യത്തിൽ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തിൽ പറ്റിപോയതാണ്.'
ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാൾ പിടിച്ച് നിന്നുവെന്നത് എനിക്കും അത്ഭുതമാണ്.'

'ബിഗ് ബോസ് വീട്ടിൽ കയറി അനുഭവിക്കുന്നവർക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ. വീട്ടിലെ മത്സരാർഥികളെക്കാൾ ഞാൻ എപ്പോഴും ആലോചിച്ചിരുന്നത് വീടിന് പുറത്തുള്ള ജനങ്ങളെ കുറിച്ച് മാത്രമായിരുന്നു.'
'എനിക്കിനി ആരോടും ദേഷ്യവും വൈരാഗ്യവുമില്ല. എല്ലാം ഗെയിമായി മാത്രം കണക്കാക്കാനാണ് ഇഷ്ടം. പിആർ ആണെന്ന ആരോപണം തെറ്റാണ് ഞാൻ എന്റെ സോഷ്യൽമീഡിയ പേജ് പോലും വേറൊരാൾ ഹാൻഡിൽ ചെയ്യാൻ കൊടുത്തിരുന്നില്ല.'
'സ്നേഹം ജനങ്ങളുടെ ഉള്ളിൽ നിന്ന് ഉണ്ടാകേണ്ടതാണ്. ഒരാഴ്ച വിശ്രമിച്ച ശേഷം എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മീറ്റ് അപ്പ് നടത്താൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട്' റോബിൻ പറഞ്ഞു.


Click it and Unblock the Notifications