റോബിൻ മച്ചാൻ നായകനാകുന്നു, ആദ്യ സിനിമയുടെ ചർച്ചകൾ പൂർത്തിയായി, ചിത്രങ്ങൾ പുറത്തുവിട്ട് ബി​ഗ് ബോസ് താരം!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഡോ.റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർഥി പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഓളം ചെറുതല്ല. നൂറ് ദിവസം ഹൗസിൽ നിന്ന് കപ്പ് ഉയർത്താൻ സാധിച്ചില്ലെങ്കിലും റോബിൻ ജനങ്ങളുടെ മനസിൽ‌ വിജയിച്ച് കഴിഞ്ഞു.

നാലാം സീസൺ ആരംഭിച്ച് രണ്ടാം ദിവസം മത്സരാർഥികളുമായി സംസാരിക്കാൻ മാധ്യമപ്രവർത്തകർക്ക് അവസരം ലഭിച്ചിരുന്നു. ആ പ്രസ്മീറ്റിനിടയിൽ നിമിഷയാണ് ഡോ.റോബിൻ എട്ട് മാസത്തോളം വീട്ടിൽ ഇരുന്ന് ബി​ഗ് ബോസ് ഷോയെ കുറിച്ച് പഠിച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന് ആദ്യം വെളിപ്പെടുത്തിയത്.

റോബിനുമായുള്ള സംസാരത്തിനിടയിലാണ് നിമിഷയ്ക്ക് ഈ വിവരങ്ങൾ അറിയാൻ സാധിച്ചത്. ഷോയെ കുറിച്ച് റിസേർച്ച് നടത്തി പങ്കെടുക്കാൻ വന്ന മത്സരാർഥിയാണ് താനെന്ന് റോബിനും പറഞ്ഞതോടെ മറ്റ് മത്സരാർഥികളെല്ലാം റോബിനിൽ നിന്നും അകലം പാലിച്ചാണ് സംസാരിച്ചിരുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ ബി​ഗ് ബോസ് വീട്ടിൽ ശബ്ദമുയർത്തിയുള്ള സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയുമെല്ലാം റോബിൻ പ്രേക്ഷകർക്ക് സുപരിചിതനായി തുടങ്ങി.

എല്ലാ പ്രേക്ഷകരുടേയും മനസിൽ‌ റോബിൻ എന്ന‌ തറച്ച് നിൽക്കാൻ വേണ്ടിയുള്ള പ്രവൃത്തികളെല്ലാം റോബിൻ ചെയ്തു.

റോബിൻ മച്ചാൻ നായകനാകുന്നു

വൈകാതെ റോബിനന്റെ പേരിൽ ഫാൻ ​ഗ്രൂപ്പുകൾ ഉണ്ടായി. മൂന്ന്, നാല് ആഴ്ച പിന്നിട്ടപ്പോഴേക്കും റോബിൻ വീട്ടിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥിയായി മാറി. ടാസ്ക്കുകളിലൊന്നും വലിയ പ്രകടനം കാഴ്ചവെക്കാൻ റോബിന് സാധിച്ചിരുന്നില്ലെങ്കിലും ആ ടാസ്ക്കുകൾ പിന്നീട് ചർച്ച ചെയ്യപ്പെടുന്നതിനും തന്റെ പേര് ആവർത്തിച്ച് പ്രേക്ഷകർ പറയുന്നതിനുള്ള സാഹചര്യവും റോബിൻ ഉണ്ടാക്കിയെടുത്തു.

ഇതുവരെ പൂർത്തിയായ മൂന്ന് സീസണുകളിൽ ഒരലു മത്സാർഥിക്കും ലഭിക്കാത്ത പിന്തുണയാണ് റോബിൻ ചുരുങ്ങിയ ദിവസം കൊണ്ട് കേരളത്തിൽ നിന്നും സമ്പാദിച്ചത്.

ഒരു ടാസ്ക്ക് പോലും കൃത്യമായി പൂർത്തിയാക്കാത്ത റോബിന്റെ പ്രേക്ഷക പിന്തുണ വീട്ടിൽ നിന്നും പുറത്തായ നിമിഷ അടക്കമുള്ള മറ്റ് മത്സരാർഥികൾക്കും അത്ഭുതമായിരുന്നു.

ആദ്യ സിനിമയുടെ ചർച്ചകൾ പൂർത്തിയായി

റിയാസ് വരുന്നത് വരെ ബി​ഗ് ബോസ് ഹൗസിലെ നായകനും വില്ലനുമെല്ലാം റോബിൻ തന്നെയായിരുന്നു. എന്നാൽ റിയാസ് വന്നതോടെ റോബിന് ശക്തനായ എതിരാളി വന്നപോലെയായിരുന്നു.

പിആർ കൊണ്ട് ബി​ഗ് ബോസ് ട്രോഫി റോബിൻ നേടാൻ പാടില്ലെന്ന് താൻ മനസിൽ ഉറപ്പിച്ചിട്ടുണ്ടെന്നും റോബിന്റെ ഫേക്ക് പേഴ്സണാലിറ്റി വലിച്ച് കീറുമെന്നും വൈൽഡ് കാർഡായി വീട്ടിലേക്ക് വന്ന രണ്ടാം ദിവസം റിയാസ് പറഞ്ഞിരുന്നു. ശേഷം നിരന്തരമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായി.

അങ്ങനെയിരിക്കെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെ പ്രശ്നങ്ങൾ ഉണ്ടാവുകയും റോബിനെ ബി​ഗ് ബോസിൽ നിന്നും പുറത്താക്കുകയുമായിരുന്നു. റിയാസിനെ തല്ലിയെന്നതായിരുന്നു പുറത്താക്കാനുള്ള കാരണം.

സിനിമാ മോഹിയായ റോബിൻ

വലിയ ജനപിന്തുണയുള്ള മത്സരാർഥിയായതിനാൽ റോബിൻ പുറത്താകില്ലെന്നായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വീട്ടിലെ നിയമങ്ങൾക്ക് എതിരായ പ്രവൃത്തിയാണ് റോബിൻ ചെയ്തത് എന്നതിനാൽ‌ പുറത്താക്കപ്പെട്ടു.

ഷോയിൽ നിന്നും പുറത്താക്കപ്പെട്ട് കേരളത്തിലെത്തിയ റോബിന് വലിയ സ്വീകരണമാണ് നൂറ് കണക്കിന് ആരാധകർ ചേർന്ന് വിമാനത്താവളത്തിൽ നൽകിയത്. ഇപ്പോൾ റോബിൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ആദ്യ സിനിമയുടെ അണിയറപ്രവർത്തകരുമായി സിനിമയുടെ ചർച്ച കഴിഞ്ഞതിന്റെ ചിത്രങ്ങൾ റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
പുതിയ സന്തോഷം ആഘോഷിച്ച് ആരാധകർ

ഒപ്പം കൂടുതൽ സർപ്രൈസുകൾ പുറകെ വരുമെന്നും റോബിൻ കുറിച്ചു. സിനിമാ മോഹമുണ്ടെന്ന് ഹൗസിനുള്ളിൽ വെച്ച് പലപ്പോഴായി റോബിൻ പറഞ്ഞിരുന്നു. ഹൗസിൽ പോകുന്നതിന് മുമ്പ് റോബിൻ നിരവധി ആൽബങ്ങളിലും മറ്റും അഭിനയിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട ബി​ഗ് ബോസ് താരം പുറത്തായപ്പോൾ വിഷമിച്ച ആരാധകർക്കെല്ലാം സന്തോഷം പകരുന്നതാണ് റോബിന്റെ സിനിമാപ്രവേശനം ഉടൻ സംഭവിക്കാൻ പോകുന്നുവെന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X