'കിടിലം ഫിറോസിന്റെ ഉപദേശമാണോ റോബിന്റെ മനംമാറ്റത്തിന് പിന്നിൽ', ഡീ​ഗ്രേഡിങ് നടത്തരുതെന്ന് ഫാൻസിനോട് റോബിൻ!

ബി​ഗ് ബോസ് മലയാളം ചിത്രത്തിൽ ഇതുവരെ രണ്ട് പേരെയാണ് വീടിന്റെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കിയിട്ടുള്ളത്. അതിൽ ഒരാൾ‌ രണ്ടാം സീസണിൽ മത്സാർഥിയായി എത്തിയിരുന്ന രജിത് കുമാറും രണ്ടാമത്തെയാൾ നാലാം സീസണിലെ മത്സരാർഥിയായിരുന്ന‍ ഡോ.റോബിൻ രാധാക‍ൃഷ്ണനുമാണ്.

സഹമത്സരാർഥിയായിരുന്ന രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനാണ് രജിത് കുമാറിനെ പുറത്താക്കിയത്.

സഹമത്സരാർഥി റിയാസ് സലീമിനെ അടിച്ചുവെന്നതിന്റെ പേരിലാണ് റോബിൻ പുറത്തായത്. അറുപത് ദിവസത്തിന് മുകളിൽ ‌വീട്ടിൽ കഴിഞ്ഞ ശേഷമാണ് ഇരുവരും പുറത്താക്കപ്പെട്ടത്.

ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സഹ മത്സരാർഥികളെ കൈയ്യേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും അത്തരത്തിൽ ഒരു പെരുമാറ്റം ആരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായാലും ഉടൻ പുറത്താക്കുമെന്നും മത്സരാർഥികളെ പറഞ്ഞ് ധരിപ്പിച്ച ശേഷമാണ് ബി​ഗ് ബോസ് വീട്ടിലേക്ക് വിടുന്നത്. വീക്കിലി ടാസ്ക്കിനിടെ റിയാസുമായി തർക്കം നടക്കുമ്പോഴാണ് റോബിൻ റിയാസിനെ തല്ലിയത്.

പിന്നീട് അ‍ഞ്ച് ദിവസത്തോളം റോബിൻ കസ്റ്റഡി മുറിയിലായിരുന്നു. റോബിന് വലിയ ജനപ്രതീയുണ്ടായിരുന്നു. ബി​ഗ് ബോസ് നാലാം സീസണിന് ഇത്രയേറെ പ്രേക്ഷകരുണ്ടാകാൻ കാരണവും റോബിനായിരുന്നു.

റോബിൻ പുറത്തായപ്പോൾ

റോബിന് വാണിങ് നൽകി തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് ഫാൻസ് അടക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പുറത്താക്കുകയാണ് ഉണ്ടായത്. റോബിൻ പുറത്തായ ശേഷം ഫാൻസ് ബി​ഗ് ബോസ് ഷോ ബഹിഷ്കരിച്ചിട്ടുണ്ട്.

കൂടാതെ റോബിൻ പുറത്താകാൻ കാരണക്കാരായ റിയാസ്, ജാസ്മിൻ എന്നിവർക്കെതിരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങും നടന്നിരുന്നു. റോബിൻ പുറത്തായതിന് പിന്നാലെ ജാസ്മിനും ഷോ ക്വിറ്റ് ചെയ്തിരുന്നു.

അതേസമയം റോബിൻ ഇപ്പോൾ തന്റെ ആരാധകരോട് പുതിയ അഭ്യർഥനയുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ വീട്ടിൽ മത്സരിക്കുന്നവർക്ക് എതിരയോ അവരുടെ വീട്ടുകാർക്ക് എതിരയോ ഡീ​ഗ്രേഡിങ് നടത്തരുതെന്നാണ് റോബിൻ തന്റെ ഫാൻസിനോട് ആവശ്യപ്പെടുന്നത്.

കിടിലൻ ഫിറോസിന്റെ ഉപദേശം?

'എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരോടും എനിക്ക് ഒരു റിക്വസ്റ്റുണ്ട്. ബി​ഗ് ബോസ് സീസൺ ഫോർ അതിന്റെ ഫിനാലെയോട് അടുക്കാൻ പോവുകയാണ്. മത്സരാർഥികളെല്ലാം ശക്തരായി കളിക്കുന്നുണ്ട്.'

'പലരീതിയിൽ അനാവശ്യമായുള്ള ഡീ​ഗ്രേഡിങും സൈബർ അറ്റാക്കും മത്സാർഥികൾക്കെതിരെ നടക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ അവരുടെ കുടുംബത്തിന് വലിയ സങ്കടം ഉണ്ടാക്കും.'

'അതിനാൽ അത്തരത്തിലുള്ള ഡീ​ഗ്രേഡിങും സൈബർ അറ്റാക്കും നമുക്ക് വേണ്ട എന്നുള്ളതാണ് എന്റെ അഭിപ്രായം അതുകൊണ്ട് ഡീ​ഗ്രേഡിങ് ബോയികോട്ട് ചെയ്യാം' എന്നാണ് വീഡിയോയിൽ റോബിൻ പറയുന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

റോബിന്റെ മനംമാറ്റത്തിന് പിന്നിൽ

ഓരോരുത്തരുടേയും പ്രവൃത്തികൾ കണ്ടാണ് ജനങ്ങൾ‌ വിലയിരുത്തുന്നതെന്ന് അഭിമുഖങ്ങളിൽ പറയാറുണ്ടായിരുന്ന റോബിന് പെട്ടന്ന് എങ്ങനെ മനംമാറ്റം വന്നുവെന്നാണ് ചിലർ കമന്റിലൂടെ ചോദിക്കുന്നത്.

മുൻ സീസണിലെ മത്സരാർഥി കിടിലം ഫിറോസിന്റെ ഉപദേശം ആയിരിക്കാം റോബിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നും ചില ബി​ഗ് ബോസ് പ്രേക്ഷകർ കമന്റായി കുറിച്ചിരുന്നു.

റോബിൻ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ റിയാസ് സലീമിനെ നീചമായ ഭാഷയിൽ പരിഹസിക്കുന്ന കുട്ടിയുടെ വീഡിയോ കണ്ട് റോബിൻ പറ‍ഞ്ഞ കമന്റ് വലിയ ചർച്ചയായിരുന്നു. റിയാസിനെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അന്ന് റോബിൻ സംസാരിച്ചിരുന്നത്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ഡീ​ഗ്രഡിങ് നടത്തരുത്

ആ റോബിന് പിന്നെ എങ്ങനെയാണ് പെട്ടന്ന് മാനസാന്തരം വന്നത് എന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ ചോദിക്കുന്നത്. പുറത്തിയങ്ങിയ ശേഷം റോബിൻ കിടിലം ഫിറോസ്, നോബി, റംസാൻ തുടങ്ങിയവരെല്ലാം സന്ദർശിച്ചിരുന്നു.

റോബിനുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയും കിടിലം ഫിറോസ് പങ്കുവെച്ചിരുന്നു. സീസൺ ഫോറിന്റെ ഫിനാലെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. വാശിയേറിയ മത്സരമാണ് അവശേഷിക്കുന്ന എട്ട് മത്സരാർഥികളും തമ്മിൽ നടക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X