അവനു ഞാൻ സമാധാനം കൊടുക്കില്ല; റോബിന്റെ തിരിച്ച് വരവിൽ കലിപൂണ്ട് റിയാസ്

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിൽ പ്രശനങ്ങളും നാടകീയ രംഗങ്ങളും അരങ്ങേറുന്നത്. മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്ഥമായി വളരെ തണുത്ത മട്ടിൽ നടന്നുകൊണ്ടിരുന്ന ഒരു ഷോ രണ്ട് വൈൽഡ് കാർഡ് എൻട്രികൾ എത്തിയതോടെ മാറിമറിയുകയായിരുന്നു.

തുടർന്ന് ബിഗ് ബോസ് വീട്ടിൽ ദിനവും ഓരോ പ്രശ്നങ്ങളും വഴക്കുകളും. വീക്കിലി ടാസ്ക്കുകളുടെ സമയത്ത് വഴക്കുകൾ പൊതുവെ പതിവായിരുന്നെങ്കിലും ടാസ്ക്കിൻ ശേഷം എല്ലാവരും പ്രശ്നങ്ങളെല്ലാം മറന്ന് ഇരിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.

എന്നാൽ വൈൽഡ് കാർഡ് എന്ത്രിയായി റിയാസ് എത്തിയതോടെ ബിഗ് ബോസ് വീടിന്റെ അന്തരീക്ഷത്തിൽ വലിയൊരു മാറ്റമാണ് ഉണ്ടായത്. വീക്കിലി ടാസ്ക്കിൽ മറ്റ് മത്സരാർഥികൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ടാസ്ക്ക് കഴിഞ്ഞും മനസ്സിൽ വെച്ച് അവരോട് പെരുമാറുന്ന സ്വഭാവം ആണ് റിയാസ് കാഴ്ചവച്ചിരുന്നത്.

റോബിനെ വീട്ടിനുള്ളിൽ തിരിച്ച് കൊണ്ടുവരാൻ ബിഗ് ബോസ് ഒരുങ്ങുകയാണ്

കഴിഞ്ഞ വീക്കിലി ടാസ്ക്കിനിടെ റിയാസും റോബിനും തമ്മിൽ വഴക്കാവുകയും ആ വഴക്ക് പിന്നീട് തല്ലിൽ കലാശിക്കുകയും ചെയ്യപ്പെട്ടു.

ആക്രമിക്കാൻ വന്നപ്പോൾ തടുത്തതാണ് എന്ന് റോബിൻ പറയുന്നുണ്ടെങ്കിലും തന്നെ റോബിൻ കയ്യേറ്റം ചെയ്തു എന്നാണ് റിയാസ് പറഞ്ഞത്. തുടർന്ന് റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റി നിർത്തി.

ഇപ്പോഴിതാ റോബിനെ വീട്ടിനുള്ളിൽ തിരിച്ച് കൊണ്ടുവരാൻ ബിഗ് ബോസ് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി റോബിനോദ് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ ബിഗ് ബോസ്, റിയാസിനോടും കൺഫെഷൻ റൂമിൽ വച്ച് സംസാരിച്ചു. റോബിൻ തിരിച്ചു കൊണ്ടുവരാനുള്ള ബിഗ് ബോസിന്റെ തീരുമാനത്തെ ശക്തമായി റിയാസ് ചോദ്യം ചെയ്തു.

താൻ ഈ ഷോയിൽ അപമാനിക്കപ്പെട്ടുവെന്നും തന്റെ മാനത്തിനു എന്ത് വിലയാണ് ബിഗ് ബോസ് നൽകുന്നതെന്നും എല്ലാം റിയാസ് ബിഗ് ബോസിനോട് കൺഫെഷൻ റൂമിൽ വച്ച് ചോദിക്കുകയുണ്ടായി.

മാനനഷ്ട്ടത്തിന് മൂന്ന് ദിവസം പുറത്ത് നിർത്തിയതാണോ ശിക്ഷ

കഴിഞ്ഞ ദിവസം തന്നെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചതും ഇപ്പോൾ തന്നോട് ബിഗ് ബോസ് സംസാരിക്കുന്നതും റോബിനെ തിരിച്ച് കൊണ്ടുവരാനാണെങ്കിൽ അത് ബിഗ് ബോസിന്റെ തീരുമാനം ആണെന്നും അതിൽ തനിക്ക് ഒന്നും പറയാൻ പറ്റില്ലെന്നും റിയാസ് പറഞ്ഞു.

എന്നാൽ റോബിനെ വീട്ടിൽ നിന്ന് പുറത്താക്കിയത് തന്നെ ശാരീരികമായി ഉപദ്രവിച്ചതുകൊണ്ടാണെന്നും അതിനു ശേഷം റോബിൻ തിരിച്ച് ബിഗ് ബോസ് വീട്ടിൽ എത്തുകയാണെങ്കിൽ തനിക്കും തിരിച്ച അതുപോലെ ചെയ്യാമോ എന്നും അതല്ല തനിക് ഉണ്ടായ മാനനഷ്ട്ടത്തിന് മൂന്ന് ദിവസം പുറത്ത് നിർത്തിയതാണോ ശിക്ഷയെന്നും റിയാസ് ബിഗ് ബോസ്സിനോട് ചോദിച്ചു.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ജാസ്മിനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് സാബുമോൻ

റോബിൻ ആദ്യം മുഖത്തടിച്ചു എന്ന് പറഞ്ഞ റിയാസ് ഇപ്പോൾ പറയുന്നത് തന്നെ തള്ളുകയാണ് ചെയ്തത് എന്നാണ്. റോബിൻ വളരെ ഫെയ്ക്ക് ആയി കളിക്കുന്നുവെന്നും റോബിൻ തന്നെ പറഞ്ഞിട്ടുണ്ട് താൻ സ്ക്രീൻ സ്പെയ്സ് നേടാൻ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നതാണെന്നുമെല്ലാം ഇതേകുറിച്ചും റിയാസ് ബിഗ് ബോസിനോട് പറഞ്ഞു.

റോബിൻ നമ്മയുള്ള ആളാണെന്നും പുറത്ത് പോകേണ്ട ആൾ അല്ലെന്നും റിയാസ് ബിഗ് ബോസിനോട് പറഞ്ഞു. എന്നാൽ തന്റെ സെൽഫ് റെസ്‌പെക്റ്റിനെ ഹനിക്കുന്ന പ്രവർത്തി ചെയ്ത റോബിൻ പുറത്ത് പോകണമെന്നും വോട്ട് ചെയ്യുന്നവർ അല്ല താനാണ് അപമാനിക്കപ്പെട്ടതെന്നും റിയാസ് ബിഗ് ബോസിനോട് പറഞ്ഞു.

കൺഫെഷൻ റൂമിൽ നിന്നും പുറത്തിറങ്ങിയ ശേഷം റിയാസ് റൊൺസോണുമായി ഡോക്ടർ റോബിന്റെ തിരിച്ച് വരവിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. റോബിൻ ഇനി ബിഗ് ബോസ് വീട്ടിൽ തിരിച്ച് വന്നാൽ അയാൾ തീർന്നെന്നും താൻ ഒരു തരത്തിലും അയാൾക്ക് മനഃസമാധാനം നൽകില്ലെന്നും റിയാസ് റൊൺസനോട് പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X