'ദിൽഷയുടെ പേര് ആദ്യം പറയും'; റോബിന്റെ മനസിലെ ടോപ്പ് ഫൈവിൽ ഇടം പിടിച്ചിട്ടുള്ള മത്സരാർഥികൾ ഇവരാണ്!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാലെയോട് അടുക്കുകയാണ്. പത്താം ആഴ്ച അവസാനിക്കുമ്പോൾ വീട്ടിൽ അവശേഷിക്കുന്നത് ഒമ്പത് മത്സരാർഥികളാണ്. ഇവരിൽ ഒരാളായിരിക്കും നാല് ആഴ്ചകൾ കൂടി പിന്നിടുമ്പോൾ കപ്പുയർത്താൻ പോകുന്നത്.
വിന്നറാകണമെന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കരുതിയിരുന്ന മത്സരാർഥിയായ ഡോ.റോബിൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി.
സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ സീക്രട്ട് റൂമിൽ താമസിപ്പിച്ചിരുന്ന റോബിൻ തിരികെ വീട്ടിലേക്ക് വരുമെന്നാണ് പ്രേക്ഷകരും മറ്റ് മത്സരാർഥികളും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ബിഗ് ബോസ് വീടിന്റെ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ച മത്സരാർഥിയെ വീണ്ടും വീട്ടിലേക്ക് കയറ്റുന്നത് ശരിയായ നടപടിയല്ലെന്നും മറ്റുള്ളവരും ഇതേ പ്രവൃത്തി ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ റോബിനെ പുറത്താക്കുകയാണെന്നുമാണ് അവതാരകൻ മോഹൻലാൽ പറഞ്ഞത്.
ബിഗ് ബോസ് വീടിന്റെ പടികളിറങ്ങിയ റോബിൻ തന്റെ മനസിലെ ടോപ്പ് ഫൈവ് മത്സരാർഥികളുടെ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. നാല് മത്സരാർഥികൾക്ക് മാത്രമെ ടോപ്പ് ഫൈവിനുള്ളിൽ വരാനുളള യോഗ്യതയുള്ളൂവെന്നും റോബിൻ പറയുന്നു.

'ആര് ടോപ്പ് ഫൈവിൽ വരണമെന്ന് നിശ്ചയിക്കാൻ ഞാൻ ആളല്ല. പുറം ലോകവുമായി കണക്ഷൻ ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടി എളുപ്പത്തിൽ ടോപ്പ് ഫൈവിൽ ആര് വരുമെന്ന് പെട്ടന്ന് പറയാൻ സാധിക്കുമായിരുന്നു.'
'എന്നിരുന്നാലും ടോപ്പ് ഫൈവിൽ വന്ന് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ പറയാം. ദിൽഷയുടെ പേരാണ് ആദ്യം പറയുക. പിന്നീട് ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവർ വരണമെന്നുണ്ട്.'
'അഞ്ചാമത് ഒരാളുടെ പേര് പറയാനില്ല. ടോപ്പ് ഫൈവിനുള്ളിൽ വരാൻ യോഗ്യത ഇവർക്കാണ് എന്നാണ് എനിക്ക് തോന്നിയത്' റോബിൻ പറഞ്ഞു.

റോബിനെ പ്രകോപിപ്പിച്ച് പുറത്താക്കണമെന്നത് പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് തുടങ്ങിയപ്പോൾ മുതൽ റിയാസിന്റേയും ജാസ്മിന്റേയും പ്ലാനായിരുന്നു.
റോബിൻ ലോക്കറ്റ് മോഷ്ടിച്ചപ്പോൾ അതിനുള്ള വഴി സുഖമമായി റിയാസിനും ജാസ്മിനും ലഭിച്ചു. റോബിൻ കൈയ്യേറ്റം ചെയ്തെന്ന് പരാതിപ്പെട്ടപ്പോൾ റിയാസ് കരുതിയത് റോബിൻ മാത്രം പുറത്ത് പോകുമെന്നാണ് ജാസ്മിൻ വാക്ക് ഔട്ട് നടത്തുമെന്നത് റിയാസ് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
ജാസ്മിൻ പുറത്ത് പോയതോടെ ചിറകൊടിഞ്ഞ അവസ്ഥയിലാണ് റിയാസ്.

ഷോ അമ്പത് ദിവസത്തോട് അടുത്തപ്പോഴാണ് റിയാസും വിനയിയും വൈൽഡ് കാർഡായി വീട്ടിലേക്ക് എത്തിയത്. നാലാം സീസണിലെ പ്രധാന മത്സരാർഥികളായ രണ്ടുപേർ പുറത്തായതോടെ വീട്ടിൽ അവശേഷിക്കുന്ന മറ്റുള്ളവർ എങ്ങനെ കളിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ.
ജാസ്മിനേയും റോബിനേയും ചുറ്റി പറ്റി സ്ട്രാറ്റർജി പ്ലാൻ ചെയ്തിരുന്നവരെല്ലാം അത് മാറ്റിയെഴുതേണ്ട അവസ്ഥയിലാണിപ്പോൾ.
റോബിൻ തിരിച്ച് വരാനുള്ള സാധ്യത മണത്തപ്പോഴാണ് മാനസീക വിഷമത്തിലാണെന്നും ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ചൂണ്ടി കാണിച്ച് ജാസ്മിൻ ബിഗ് ബോസിനോട് അനുവാദം വാങ്ങി പുറത്തിറങ്ങിയത്.

റിയാസിനോട് പോലും ആലോചിക്കാതെയാണ് ജാസ്മിൻ ഷോ ക്വിറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത്. റോബിൻ സീക്രട്ട് റൂമിലുണ്ടെന്ന് മനസിലാക്കി റിയാസും റോബിനും ചുമരുകൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് തർക്കിച്ചിരുന്നു. തുടർന്ന് റിയാസ് ഡോ. റോബിന്റെ കപ്പ് എറിഞ്ഞുടച്ചു.
റോബിന്റെ പേര് കപ്പിൽ എഴുതിയിരിക്കുന്നതാണ് റിയാസിനെ പ്രകോപിച്ചത്. റോബിന്റെ സ്വന്തം കപ്പാണ് അത് എങ്കിൽ താൻ കാശ് കൊടുക്കാമെന്നും റിയാസ് പറയുന്നുണ്ടായിരുന്നു.
അവസാനം വേദിയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോഴും വൈരാഗ്യം സൂക്ഷിക്കാതെ റിയാസിനോട് സ്നേഹത്തോടെ സംസാരിച്ചാണ് റോബിൻ പോയത്.


Click it and Unblock the Notifications