പുറത്തെ കാര്യങ്ങള്‍ മനസിലാക്കി റോബിന്‍, റിയാസിന്റെ വായില്‍ നിന്നും എല്ലാം മനസിലാക്കി ദില്‍ഷയോട് പറഞ്ഞു

രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി താരങ്ങളെ ഒരുമിച്ചാണ് ബിഗ് ബോസിലേക്ക് എത്തിച്ചത്. ആദ്യം റിയാസും തൊട്ട് പിന്നാലെ വിനയ് മാധവും വീട്ടിലേക്ക് പ്രവേശിച്ചു. അമ്പത് ദിവസത്തോളം അവിടെ കഴിഞ്ഞ ബാക്കിയുള്ള മത്സരാര്‍ഥികള്‍ ഇവരുടെ വരവില്‍ ആഹ്ലാദിച്ചു. എങ്ങനെയും പുറത്ത് എന്ത് നടക്കുന്നു എന്നറിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. ചെറിയൊരു സൂചനയിലൂടെ പോലും വലിയ കഥകള്‍ മെനയുകയാണ് പലരും ചെയ്യുന്നത്.

എന്തായാലും റിയാസില്‍ നിന്നും ചില കാര്യങ്ങള്‍ കേട്ടറിഞ്ഞ് അത് ദില്‍ഷയുമായി പങ്കുവെക്കുകയാണ് റോബിന്‍. റിയാസും റോബിനും കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ പോയിരുന്നു. രാത്രിയില്‍ രണ്ടാളും സംസാരിക്കവേ സൗഹൃദത്തിലായി. ബുദ്ധിപൂര്‍വ്വം ചില കാര്യങ്ങള്‍ റോബിന്‍ മനസിലാക്കി എടുത്തു. അതിലൊന്ന് തനിക്കും ദില്‍ഷയ്ക്കും ബ്ലെസ്ലിയ്ക്കും പുറത്ത് ലഭിക്കുന്ന പിന്തുണയെ കുറിച്ചാണ്. താനറിഞ്ഞ കാര്യങ്ങള്‍ റോബിന്‍ ദില്‍ഷയുമായി പങ്കുവെക്കുകയും ചെയ്തു.

 robin-dilsha

പുറത്ത് ആദ്യ സീസണെക്കാളും നന്നായിട്ടാണ് പോവുന്നതെന്ന് അവന്‍ പറഞ്ഞു. ആദ്യമെനിക്ക് മനസിലായില്ല. ഞാന്‍ സ്മാര്‍ട്ട് അല്ലേ ചിന്തിക്കാന്‍ എന്നോട് പറഞ്ഞു. ഇത് മാത്രമല്ല കുറേ കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. അതൊക്കെ ജെനുവിനായിട്ടാണ് തോന്നിയത്. നമ്മള്‍ മൂന്ന് പേരെയും (ബ്ലെസ്ലി, ദില്‍ഷ, റോബിന്‍) കുറിച്ച് ഞാനങ്ങോട്ട് ചോദിച്ചു. ഞങ്ങളെ സേവ് ചെയ്യാതിരുന്നതിന്റെ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ നിങ്ങളെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ സേവ് ചെയ്യട്ടേ എന്നാണ് പറഞ്ഞത്. ആവശ്യമുള്ള സമയത്ത് ചെയ്താല്‍ പോരെ. ആവശ്യമില്ലാത്തപ്പോള്‍ അതിന് നില്‍ക്കണ്ടല്ലോ എന്നും അവന്‍ പറഞ്ഞു.

എന്നെ കുറിച്ചും ഞാന്‍ ചോദിച്ചു. ഞാനുണ്ടാക്കിയ ഏതൊക്കെ വിവാദങ്ങള്‍ കണ്ടെന്ന് ചോദിച്ചപ്പോള്‍ റോബിന്റെ ഒരു വിവാദവും ഞാന്‍ കണ്ടില്ലെന്നായി അവന്‍. മുന്‍പത്തെ എന്റെ ജീവിതത്തെ കുറിച്ച് നോക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ വന്നതിന് ശേഷമുള്ളത് അല്ലാതെ അതിന് മുന്‍പ് വേറെ വിവാദമൊന്നും കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. വലിയ ട്രോളുകള്‍ എനിക്കെതിരെ ഇല്ലെന്നും പുറത്തെ സപ്പോര്‍ട്ടിന്റെ കാര്യവും എനിക്ക് മനസിലായി.

 robin-dilsha

നിന്റെ കാര്യം പറഞ്ഞതും നെഗറ്റീവാണെന്ന് തോന്നിയില്ല. ഇവിടെ നിന്ന് ഒരു കാര്യവും നെഗറ്റീവായി നിന്നെ കുറിച്ച് പോയിട്ടില്ലെന്നാണ് റോബിന്‍ ഉറപ്പിച്ച് പറയുന്നത്. എന്തായാലും ദില്‍ഷയ്ക്ക് കോണ്‍ഫിഡന്‍സ് കൊടുക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് റോബിന്‍ പറഞ്ഞിരിക്കുന്നത്. അതേ സമയം റിയാസിന്റെ വായില്‍ നിന്നും ഇത്തരത്തില്‍ വാക്കുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കില്‍ അത് പണിഷ്‌മെന്റ് കിട്ടാനുള്ള കാരണവുമായി മാറിയേക്കാം.

ബിഗ് ബോസിനുള്ളില്‍ എല്ലാവരും പഴങ്കഞ്ഞിയും കുടിച്ചു നടക്കുകയാണെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റില്‍ ആരാധകര്‍ പറയുന്നത്. ഡോക്ടര്‍ വേറെ ലെവലില്‍ ചിന്തിച്ച് ചിന്തിച്ച് ഓരോ അടിയും മുന്നോട്ട് വയ്ക്കുന്നു. കമന്റ് ബോക്‌സില്‍ ഓരോ കമന്റുകള്‍ കാണുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത് ഡോക്ടര്‍ ഫാന്‍സ് ഉണ്ടാക്കുന്ന ഓളം ആണെന്നാണ്. പക്ഷെ ശരിക്കും അയാള്‍ ഒരു രാവണനാണ്. ഇങ്ങനെ ബോധമുള്ള ഒരു നാല് അഞ്ച് എണ്ണം അതിന്റെ ഉള്ളില്‍ ഉണ്ടെങ്കില്‍ ബിഗ് ബോസ് വേറെ ലെവലായാനെ എന്നും കമന്റുകളിലൂടെ ചിലര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X