'കൊച്ചുകുട്ടിയൊന്നുമല്ലല്ലോ... അവൾക്ക് കാരണം അറിയാം'; ദിൽഷയോട് ഇനി സംസാരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് റോബിൻ!

നാലാം സീസണിലേക്ക് എത്തിയതോടെ ബി​ഗ് ബോസ് മലയാളത്തിന് പ്രേക്ഷകർ കൂടി വരികയാണ്. ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്റാറിൽ ബി​ഗ് ബോസ് സംപ്രേഷണം ചെയ്യുന്നുവെന്നതും ഷോയ്ക്ക് കാഴ്ചക്കാർ കൂടാൻ കാരണമായിട്ടുണ്ട്.

ആറാം ആഴ്ചയിലെ അവസാന ദിനങ്ങളിലേക്ക് എത്തി നിൽക്കുന്ന ബി​ഗ് ബോസിൽ ഇപ്പോൾ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്.

ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ വീട്ടിലെ ശക്തരായ മത്സരാർഥികളെല്ലാമുണ്ട്. ഇത്തവണത്തെ വീക്കിലി ടാസ്ക്കും അതി​ഗംഭീരമായാണ് മത്സരാർഥികൾ കളിച്ചത്.

നിറങ്ങൾ നൽകിയ കട്ടകൾ ശേഖരിച്ച് ഒറ്റയ്ക്കും ​ഗ്രൂപ്പായും പിരമിഡുകൾ നിർമിക്കുക എന്നതായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്ക്. രണ്ട് ദിവസം നീണ്ടുനിന്ന ടാസ്ക്കിൽ മത്സരാർഥികൾക്കെല്ലാം ശാരീരികമായി നിരവധി പരിക്കുകളും പറ്റിയിരുന്നു.

വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പേരിൽ ബ്ലസ്ലിയും ദിൽഷയുമാണ് ഈ ആഴ്ചയിലെ ജയിൽ ശിക്ഷ അനുഭവിച്ചത്. എന്നാൽ പുതിയൊരു ശീതയുദ്ധം ബി​ഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസത്തോടെ ആരംഭിച്ചിരിക്കുകയാണ്.

അടുത്ത സുഹൃത്തുക്കളായിരുന്ന ദിൽഷയും റോബിനും തമ്മിലാണ് ശീതയുദ്ധം നടക്കുന്നത്.

ദിൽഷ ജയിലിൽ പോയപ്പോൾ

ബ്ലസ്ലിക്കൊപ്പം ദിൽഷ ജയിലിലേക്ക് പോയപ്പോൾ മുതൽ റോബിൻ സങ്കടത്തിലായിരുന്നു. ദിൽഷയോട് പ്രണയമുള്ള വ്യക്തികളാണ് ബ്ലസ്ലിയും റോബിനും. ഇതിൽ രണ്ടുപേരുടെ പ്രണയവും ദിൽഷ സ്വീകരിച്ചിട്ടില്ല.

ബ്ലസ്ലി പ്രായത്തിൽ ഇളയതായതിനാൽ വിവാഹം നടക്കില്ലെന്നും സഹോദരനായി മാത്രമെ കാണാൻ സാധിക്കൂവെന്നുമാണ് ദിൽഷ ബ്ലസ്ലിക്ക് നൽ‌കിയ മറുപടി. റോബിൻ‌ നേരിട്ട് ദിൽഷയോട് പ്രണയം പറഞ്ഞിട്ടില്ലെങ്കിലും നോട്ടത്തിലൂടെയും ഭാവത്തിലൂടെയും പ്രവൃത്തികളിലൂടെയും ഇഷ്‍ടമാണെന്ന് പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്.

കൂടാതെ മത്സരാർഥികളിൽ ഒരാളായ അപർ‌ണയോട് റോബിൻ ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ബ്ലസ്ലിക്കൊപ്പം ദിൽഷ ജയിലിൽ പോയശേഷം സന്ദർശന സമയത്ത് പോലും റോബിൻ അവരെ കാണാനോ അവരുടെ കാര്യങ്ങൾ അന്വേഷിക്കാനോ പോയിരുന്നില്ല.

ദിൽഷയോട് ഇനി സംസാരിക്കില്ലെന്ന് റോബിൻ

ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷവും റോബിന് ദിൽഷയോടുള്ള സമീപനം മാറിയിട്ടില്ല. ദിൽഷയ്ക്ക് മുഖം കൊടുക്കാതെയാണ് റോബിൻ നടക്കുന്നത്.

വീട്ടിൽ പലരും ദിൽഷ-റോബിൻ വിഷയം വീട്ടിൽ ചർച്ച ചെയ്യുന്നുമുണ്ട്. റോബിൻ സംസാരിക്കാത്തതിനാൽ‌ ദിൽഷയും വളരെ സങ്കടത്തിലാണെന്ന് പ്രവൃത്തിയിൽ നിന്നും വ്യക്തമാണ്.

ഇപ്പോൾ ഉറ്റ സുഹൃത്ത് അപർണയോട് ദിൽഷയോടുള്ള പിണങ്ങി നിൽക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ.

തന്റെ പിണക്കത്തിന് പിന്നിലെ കാരണം ദിൽഷയ്ക്ക് അറിയാമെന്നും അറിയില്ലെന്ന് അവൾ നടിക്കുകയാണെന്നുമെല്ലാമാണ് റോബിൻ അപർണയോട് പറയുന്നത്.

കാരണം ദിൽഷയ്ക്ക് അറിയാം

'ദിൽഷയോടുള്ളത് വലിയ വഴക്കൊന്നുമല്ല. വലിയ കുഴപ്പങ്ങളുണ്ടായിട്ടല്ല. പക്ഷെ ചില പ്രവൃത്തികൾ എനിക്ക് ഇഷ്ടപ്പെടുന്നില്ല. ആദ്യത്തെ തവണ എനിക്ക് സംശയങ്ങളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്.'

'ഇപ്പോൾ എനിക്ക് ദേഷ്യം വരുന്ന അവസ്ഥയാണ്. സുചിത്ര പോലും ദിൽഷയോട് മിണ്ടാതിരിക്കുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. കാരണം ഉണ്ട് പക്ഷെ പറയാൻ പറ്റില്ലെന്നാണ് ഞാൻ സുചിത്രയോട് പറഞ്ഞത്.'

'ഇനിയൊരിക്കലും ദിൽഷയോട് സംസാരിക്കാൻ പോകുന്നില്ലെന്നും ഞാൻ സുചിത്രയോട് പറഞ്ഞിട്ടുണ്ട്. അതുകേട്ടപ്പോൾ സുചിത്ര മറുപടിയായി പറഞ്ഞത് ഇങ്ങനെയൊക്കെ പറയുമെങ്കിലും നീയും ദിൽഷയും രണ്ട് ദിവസം കഴിയുമ്പോൾ കൂട്ടാകുമെന്നാണ്. പക്ഷെ അങ്ങനെ ഇനി സംഭവിക്കില്ല.'

ദിൽഷ കൊച്ചുകുട്ടിയല്ല

'ദിൽഷയ്ക്ക് എന്താണ് ഞാൻ മിണ്ടാത്തത് എന്നുള്ള കാരണം അറിയില്ലെന്നും സുചിത്ര പറഞ്ഞു. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല. ദിൽഷ കൊച്ചുകുട്ടിയല്ലല്ലോ... അവൾക്ക് മനസിലായി കാണും' റോബിൻ പറഞ്ഞു.

ദിൽഷയും ബ്ലസ്ലിയും ജയിലിൽ കിടന്ന് പാട്ടും ഡാൻസും കളിച്ച് ആഘോഷിച്ചതിനാലാണ് ബി​ഗ് ബോസ് പരിപ്പ് വേർതിരിക്കാനുള്ള ടാസ്ക്ക് നൽകിയത് എന്നാണ് വീട്ടിലുള്ളവരും പറയുന്നത്.

അതേസമയം ആത്മാർഥ സുഹൃത്തായി കൂടെ നിന്ന ദിൽഷയെപ്പെട്ടന്ന് ഒറ്റപ്പെടുത്തിയ റോബിന്റെ പ്രവൃത്തി ശരിയല്ലെന്ന അഭിപ്രായവും ചില പ്രേക്ഷകർക്കുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X