For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇഷ്ടമാണെന്ന് ദിൽഷ പറയാതെ രണ്ട് വർഷം ആലോചിക്കാൻ സമയം ചോദിച്ചു, തലയിലെ ട്യൂമർ ദിൽഷയ്ക്ക് അറിയാം'; റോബിൻ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് അ‍ഞ്ച് മാസം പിന്നിട്ടിട്ടും അതിലെ വൈറൽ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തരം​ഗമാണ്. ഹൗസിനുള്ളിൽ വെച്ച് സഹമത്സരാർഥി ദിൽഷയോട് റോബിൻ പ്രണയം പറഞ്ഞതും പിന്നീട് ഇരുവരും പിരിഞ്ഞതുമെല്ലാം വലിയ ചയർച്ചയായിരുന്നു.

  അതിന് ശേഷം നടിയും സംരംഭകയുമായ ആരതിയുമായി റോബിൻ പ്രണയത്തിലായി. ഇരുവരും അടുത്ത വർഷം വിവാഹിതരായേക്കും. ഇപ്പോഴിത നടി അനു ജോസഫുമായി നടത്തിയ സൗഹൃദ സംഭാഷണത്തിൽ തന്റെ വിശേഷങ്ങൾ റോബിൻ പങ്കുവെച്ചിരിക്കുകയാണ്.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  'ദിൽഷ ഒരിടയ്ക്ക് എന്റെ ലൈഫിന്റെ പാർ‌ട്ടായിരുന്നു. ദിൽ‌ഷ എനിക്കൊരു മോശം ഓർമയല്ല. നല്ല ഓർമയാണ്. ഞാനും ദിൽഷയും തമ്മിലുള്ള കാര്യങ്ങൾ കുറെ നല്ലതായിരുന്നു. പിന്നെ കുറെ പ്രശ്നങ്ങൾ വന്നുവെന്ന് മാത്രം. ദിൽഷ ഇപ്പോൾ അവളുടെ കരിയറും മറ്റ് ഫോക്കസ് ചെയ്ത് പോവുകയാണ്. ഭ‌യങ്കര ഹാപ്പിയാണ്. നെവർ ​ഗിവ് അപ്പ് എന്നൊരു ആറ്റിറ്റ്യൂഡിലാണ് പോകുന്നത്.'

  'അതിനെ ഞാൻ എപ്പോഴും അഭിനന്ദിക്കുന്നു. ചിലരൊക്കെ ഇത്തരം കാര്യങ്ങൾ വരുമ്പോൾ യഥാർഥത്തിൽ ഡൗണായി പോകും. പക്ഷെ ദിൽഷ അതിനെയെല്ലാം മറികടന്ന് സ്ട്രോങായി മുന്നോട്ട് പോകുന്നുണ്ട്. ദിൽഷയെ എഴുപത് ദിവസം കണ്ട് എനിക്ക് അറിയാം അവളെ നന്നായി.'

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  'പിന്നെ ചില കാര്യങ്ങൾ ദൈവം എഴുതി വെച്ചിട്ടുണ്ടാകും. ചിലപ്പോൾ അവൾ എന്നേക്കാളും ബെറ്ററായിട്ടുള്ള ഒരാളെ ഡിസർവ് ചെയ്യുന്നുണ്ടാകും. അ​ങ്ങനൊരു ആൾ വരുമ്പോൾ അവൾ എന്തായാലും വിവാഹം കഴിക്കും. ​ഗോസിപ്പുകളെല്ലാം പോസീറ്റിവായി എടുക്കുന്ന വ്യക്തിയാണ് ആരതി.'

  'ചിലപ്പോൾ ഞങ്ങൾ ഒരുമിച്ച് ഇരിക്കുമ്പോൾ എന്റേയും ദിൽഷയുടേയും ബി​ഗ് ബോസിലെ വീഡിയോകൾ റീൽസായി വരും. അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും. എനിക്ക് ആരതി അത് ആസ്വദിക്കുന്നത് കാണുമ്പോൾ എന്തോപോലെ ഒരു തോന്നലാണ്. അത് അവൾ കണ്ട് ഒഴിവാക്കും അല്ലാതെ വഴക്കിടില്ല. ദിൽഷയെ ആരതിക്ക് ഭയങ്കര കാര്യമാണ്.'

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  'എന്തിനാണ് ആ കുട്ടിക്ക് ഇത്രയേറെ ഡീ​ഗ്രേഡിങ് എന്നൊക്കെ പറഞ്ഞ് ആകുലപ്പെടാറുണ്ട് ആരതി. ഇപ്പോഴും പലരും വീഡിയോ ചെയ്ത് ഇടുമ്പോൾ എന്റേയും ആരതിയുടേയും ഫോട്ടോയ്ക്കൊപ്പം ദിൽഷയെ കൂടി ഉൾപ്പെടുത്തി വെറുതെ ഹെഡ്ഡിങ് വെക്കുന്നത് കാണാം.'

  'ഞങ്ങൾക്കിടയിലേക്ക് ദിൽഷയെ വലിച്ചിടേണ്ടതില്ല. ആരതിക്ക് പൊസസീവ്നസ് അല്ല അണ്ടർസ്റ്റാന്റിങാണുള്ളത്. ദിൽഷ എന്റെ അടുത്ത് ആവശ്യപ്പെട്ടത് രണ്ട് വർഷത്തോളം സമയമാണ്. അതും കല്യാണം കഴിക്കാൻ വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലയോ എന്നത് അവൾക്ക് മനസിലാക്കിയെടുക്കാൻ വേണ്ടിയാണ്.'

  'അങ്ങനെ വരുമ്പോൾ എനിക്ക് അറിയില്ലല്ലോ എന്താകും ഭാവിയെന്ന്. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഒരു വർഷം വിവാഹത്തിന് സമയം ചോദിക്കുകയാണ് ചെയ്തതെങ്കിൽ ഞാൻ വെയിറ്റ് ചെയ്യുമായിരുന്നു. കാരണം എന്നെ ദിൽഷയ്ക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാമല്ലോ.'

  'അല്ലാതെ ഒരു വർഷമോ രണ്ട് വർഷമോ വെയിറ്റ് ചെയ്യിപ്പിച്ച് അവൾ ഇഷ്ടമാണോ അല്ലയോയെന്ന് ആ സമയത്തനുള്ളിൽ ആലോചിച്ച് തീരുമാനിക്കാമെന്ന് പറയുമ്പോൾ‌ ‍ഞാൻ എന്തിന്റെ അടിസ്ഥാനത്തിൽ കാത്തിരിക്കും ആ രണ്ട് വർഷം.'

  'ചിലപ്പോൾ ആ രണ്ട് വർഷം കഴിയുമ്പോൾ ദിൽഷ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും. പലരും ഞാൻ എടുത്ത തീരുമാനം തെറ്റാണെന്ന് പറയുമായിരിക്കും. പലരും എന്നോട് ഇക്കാര്യം ചോദിക്കാറുണ്ട്. ഇഷ്ടമാണെങ്കിൽ അപ്പോൾ തന്നെ പറയണം. അല്ലാതെ മനസിൽ വെച്ചാൽ എനിക്ക് മനസിലാവില്ല.'

  'ആദ്യം രണ്ട് വർഷം സമയം ചോദിച്ചു. എന്നോട് ഇതുവരെ ഇഷ്ടമാണെന്ന് ദിൽഷ പറഞ്ഞിട്ടില്ല. ആരതി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആരതിക്ക് ഞാൻ അവളുടെ കാര്യം ചെയ്യാൻ സമയം കൊടുത്തത്. ദിൽഷ ഇഷ്ടമാണെന്ന് പോലും എന്നോട് പറഞ്ഞിട്ടില്ലെന്നതാണ് സത്യം.'

  'ആരതി ലൈഫിലേക്ക് വന്നശേഷം ലൈഫ് കുറച്ചുകൂടി ഹാപ്പിയായി. അച്ഛനും അമ്മയ്ക്കും കല ഇഷ്ടമാണ്. അതുകൊണ്ട് എന്നേയും അനിയത്തിയേയും നൃത്തപോലുള്ള കാര്യങ്ങൾ പഠിപ്പിച്ചിരുന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ സാറാണ് നൃത്തം പരിശീലിപ്പിച്ചിരുന്നത്. അമ്പലങ്ങളിലും ക്ലാസിക്കൽ നൃത്തം ചെയ്തിട്ടുണ്ട്.'

  'സുരേഷ് ​ഗോപി സാറിനോട് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിരുന്നു. അ​ദ്ദേഹം എന്നോട് പറഞ്ഞത് സ്വന്തമായി പ്രയത്നിച്ച് സിനിമയിൽ വന്നാൽ മാത്രമെ നിലനിൽപ്പുണ്ടാകൂ എന്നാണ്. അന്ന് മുതൽ ഞാൻ പരിശ്രമിക്കാൻ തുടങ്ങി. ദിൽഷയോട് മാത്രമാണ് ഹൗസിൽ വെച്ച് ബോൺ ട്യൂമറുള്ള കാര്യം പറഞ്ഞത്', റോബിൻ പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Robin Reveals The Reason Behind His Clash With Dilsha-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X