റിയാസിനെ ചുറ്റിച്ചു; സുചിത്ര പുറത്താക്കുമെന്ന് പ്രവചനം; റോബിൻ വേറെ ലെവലെന്ന് ആരാധകർ
പതിവ് മലയാളം റിയാലിറ്റി ഷോകളിൽ നിന്നും വളരെ വ്യത്യസ്തമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ഒരു കഴിവ് ബിഗ് ബോസിനുണ്ട് പ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്ത ഒരു കംപ്ലീറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് എന്ന പറയാം കലാപരമായും കായികപരമായും ഉള്ള മത്സരാർഥികളുടെ പ്രകടനങ്ങളും അവർ തമ്മിലുള്ള പ്രശ്നങ്ങളും വഴക്കുകളും ഷോയെ കളർ ആക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ബിഗ് ബോസ് വീട്ടിൽ കണ്ടന്റ് ഉണ്ടാക്കുന്നവർക്കാണ് എപ്പോഴും സ്ക്രീൻ സ്പെയ്സ് കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളത് അങ്ങനെ ഉള്ളവരുടെ പ്രകടനം പ്രേക്ഷകർക്ക് കാണാൻ കൂടുതൽ താല്പര്യം ഉണ്ട് എന്നത് തന്നെയാണ് ഇതിന് കാരണവും.
ബിഗ് ബോസ് സീസൺ ഫോറിൽ വന്ന മത്സരാർഥികളിൽ ഷോയെപ്പറ്റി നല്ലപോലെ പഠിക്കുകയും വ്യക്തമായ ഗെയിം പ്ലാനോടി കളിക്കുകയും ചെയ്യുന്ന ഒരു മത്സരാർഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന് നിസംശയം പറയാം.

താൻ ഗെയിമിനെപ്പറ്റി നല്ലപോലെ പഠിച്ചിട്ടാണ് കളിക്കാനായി എത്തിയതെന്ന് റോബിൻ ഷോയുടെ തുടക്കത്തിലേ മറ്റ് മത്സരാർഥികളോട് പറഞ്ഞിരുന്നു. മാത്രമല്ല പുറത്തുള്ള തന്റെ സ്വഭാവമല്ല താൻ വീടിനുള്ളിൽ കാണിക്കുന്നതെന്നും താൻ വെറും ഫെയ്ക്ക് ആയിട്ടാണ് നിൽക്കുന്നത് എന്നും മറ്റ് മത്സരാർഥികളോട് പറയുകയുണ്ടായി.
കഴിഞ്ഞ ആഴ്ചത്തെ ജയിൽ നോമിനേഷനിൽ വന്നത് റോബിൻ, റിയാസ്, ബ്ലെസ്ലി എന്നിവരാണ്. ഇതിൽ ടാസ്ക് ജയിച്ചതോടെ ബ്ലെസ്ലി ജയിലിൽ പോവാതെ രക്ഷപെട്ടു.
എന്നാൽ റിയാസും റോബിനും ജയിലിൽ പോയി. ജയിലിൽ നിന്നും തിരിച്ചെത്തിയ റിയാസ്, ജാസ്മിനോട് താൻ വളരെ നിരാശനാണെന്ന് പറഞ്ഞു. അതിന്റെ കാരണവും റിയാസ് വ്യക്തമാക്കി.
50 ദിവസം പൂർത്തിയാക്കിയതിന് ശേഷം ഇനി വലിയ രീതിയിൽ കണ്ടന്റ് കൊടുക്കാതെ കളിക്കാം എന്നാണ് റോബിൻ കരുതിയതെന്നും എന്നാൽ റിയാസും ജാസ്മിനുമാണ് തനിക്ക് ഇപ്പോൾ കണ്ടന്റ് നൽകികൊണ്ടിരിക്കുന്നതെന്നും റോബിൻ റിയാസിനോട് പറഞ്ഞു.
ഇപ്പോൾ തനിക്ക് ലഭിക്കുന്ന സ്ക്രീൻ സ്പെയ്സ് എല്ലാം ബോണസ് ആണെന്നും റോബിൻ പറഞ്ഞു.

ബോണസ് നൽകുന്നത് റിയാസും ജാസ്മിനും ആണ് പിന്നെ ഇപ്പോൾ സുചിത്രയും ഒപ്പം കൂടിയിട്ടുണ്ടെന്നും റോബിൻ പറഞ്ഞിരുന്നു. ജയിൽ നോമിനേഷൻ വേളയിൽ സുചിത്രയും തനിക്കെതിരെ സംസാരിച്ചപ്പോൾ താൻ സന്തോഷിക്കുകയായിരുന്നുവെന്നും റോബിൻ പറഞ്ഞതായി റിയാസ് വ്യക്തമാക്കി. എന്നാൽ തനിക്ക് ഈ കാര്യങ്ങൾ എല്ലാം അറിയാം എന്നാണ് റിയാസ് പ്രതികരിച്ചത്.
മാത്രമല്ല താൻ എന്തിനും കച്ചകെട്ടിയാണ് ഇറങ്ങിയിരിക്കുന്നതെന്നും പുറത്ത് ഇറങ്ങി ഇനി ഡോക്ടർ പണി കിട്ടിയില്ലെങ്കിൽ ജീവിച്ച് പോകാനുള്ളതെല്ലാം സെറ്റാക്കിയിട്ടാണ് വന്നിരിക്കുന്നതെന്നും റോബിൻ പറഞ്ഞതായി റിയാസ് ജാസ്മിനോട് പറഞ്ഞു.
കഴിഞ്ഞ അൻപത് ദിവസമായി താൻ വീട്ടിൽ മനഃപൂർവം വഴക്കുണ്ടാക്കിയതാണെന്നും സ്ക്രീൻ സ്പെയ്സ് കിട്ടാനായി താൻ ചെയ്തതാണ് ഇതെന്നും റോബിൻ റിയാസിനോട് പറഞ്ഞു.

എന്നാൽ ജയിലിൽ കിടന്നപ്പോൾ താൻ റിയാസിനെ വട്ടാക്കിയിട്ടുണ്ടെന്ന് റോബിൻ ദിൽഷായോട് പറഞ്ഞിരുന്നു. അത് സത്യമായി എന്ന് തെളിയിക്കുന്ന തരത്തിലാണ് റിയാസിന്റെ ഈ സംസാരത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ ഇതും റോബിന്റെ ഒരു ഗെയിം പ്ലാനിന്റെ ഭാഗമാണെന്നാണ് ആരാധകർ പറയുന്നത്.
അതെ സമയം റോബിൻ പറഞ്ഞതുപോലെ സുചിത്ര ബിഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ് കഴിഞ്ഞ മൂന്ന് തവണയും റോബിൻ പറഞ്ഞത് പോലെ മൂന്ന് മത്സരാർഥികൾ പുറത്തായിരുന്നു അതുകൊണ്ട് തന്നെ പുറത്ത് ഇറങ്ങുന്ന സമയത്ത് വീട്ടിനുള്ളിലെ ബിഗ് ബോസ് ആണ് റോബിൻ എന്നാണ് സുചിത്ര പറഞ്ഞത്.
ജയിലിനുള്ളിൽ റോബിന്റെ പെരുമാറ്റവും സുചിത്രയോട് റോബിൻ പറഞ്ഞതും കൂടി കൂട്ടി വായിച്ചാൽ റോബിൻ പുറത്തുള്ള കാര്യങ്ങൾ എല്ലാം നല്ലപോലെ മനസിലാക്കുന്നുണ്ടെന്നും തനിക്ക് നല്ല ഫാൻ പവർ ഉണ്ടെന്നും തിരിച്ചറിഞ്ഞതായി വേണം മനസിലാക്കാൻ.


Click it and Unblock the Notifications