റിയാസിനെ ട്രാപ്പിലാക്കി ഡോക്ടര്‍; ചൊടിപ്പിച്ചത് ഇതിന് വേണ്ടി, ലക്ഷ്യം അടുത്ത ആഴ്ചത്തെ എവിക്ഷന്‍

ശക്തമായ മത്സരമാണ് ബിഗ്‌ബോസ് ഹൗസില്‍ നടക്കുന്നത്. മത്സരാര്‍ത്ഥികളും ബിഗ് ബോസും ഒരുപോലെ ഗെയിയും കടുപ്പിച്ചിരിക്കുയാണ്. ഷോ ആരംഭിച്ചപ്പോള്‍ തന്നെ പറഞ്ഞിരുന്നു കഴിഞ്ഞ സീസണുകളുകളെ പോലെ ലളിതമായിരിക്കില്ല ഇത്തവണത്തെ ബിഗ് ബോസ്‌ഷോയെന്ന് . അത് നൂറ് ശതമാനം ശരി വയ്ക്കുന്ന തരത്തിലുള്ള ഗെയിമുകളും ടാസ്‌ക്കുകളുമാണ് ബിഗ് ബോസ് മത്സര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോഗിച്ച് ഗെയിം കളിച്ചാല്‍ മാത്രമേ ഹൗസില്‍ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ബിഗ് ബോസ് സീസണ്‍ 4 ഏഴാം വാരം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അത്രസുഖകരമായ കാലാവസ്ഥയായിരുന്നില്ല ഹൗസില്‍. ഈ ആഴ്ച വലിയ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും വീട് സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞവാരമായിരുന്നു രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയത്. ഇവര്‍ എത്തിയതോടൈ ഷോ തന്നെ മാറിയിരിക്കുകയാണ്. മത്സരം കുറച്ചു കൂടി ശക്തമായിട്ടുണ്ട്.

റോബിനും റിയാസ് സലീമും.

ഏഴാം ആഴ്ചയില്‍ ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിനും റിയാസ് സലീമും.തിങ്കളാഴ്ചയാണ് റിയാസ് ഹൗസിനകത്ത് എത്തിയത്. വീട്ടില്‍ എത്തിയതിന് പിന്നാലെ തന്നെ റേബിനുമായി ഏറ്റുമുട്ടിയിരുന്നു. ഈ ഒരാഴ്ചയില്‍
ഇരുവരും തമ്മില്‍ പലതവണ വഴക്ക് നടന്നു.

ഹൗസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ റിയാസ് റോബിനോടു താല്‍പര്യമില്ലായ്മ വ്യക്തമായിരുന്നു. മോഹന്‍ലാലിനോട് ഇതിന് കുറിച്ച് സൂചിപ്പിക്കുകയുമുണ്ടായി.

ഡോക്ടറിന്റെ ബുദ്ധി

റിയാസ് ഹൗസിലെത്തിയ തൊട്ട് അടുത്ത ദിവസം തന്നെ റേബിനുമായി വഴക്ക് നടന്നിരുന്നു. മോശമായ പദപ്രയോഗങ്ങള്‍ ഇരുവരും ഉപയോഗിച്ചിരുന്നു. ഹൗസ് അംഗങ്ങള്‍ ഇടപെട്ടിട്ടും ഇരുവരും നിര്‍ത്താന്‍ തയ്യാറായില്ല. ഈ ഏഴ് ആഴ്ചയ്ക്കിടയില്‍ ഇത്തരത്തിലൊരു വഴക്ക് ഹൗസില്‍ നടന്നിട്ടില്ല.

അതേസമയം ഈ വഴക്കിന് പിന്നില്‍ ഡോക്ടറിന്റെ ബുദ്ധിയാണെന്നാണ് ഇപ്പോള്‍ പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍, ഡോക്ടര്‍ റിയാസിനെ വേണ്ടി ഒരുക്കിയ കൊണിയായിരുന്നു ആ വഴക്ക്. അതില്‍ കൃത്യമായി റിയാസ് വീഴുകയും ചെയ്തു. അടുത്ത വാരം റിയാസിനെ നോമിനേൽഷനില്‍ കൊണ്ടുവരനുള്ള തന്ത്രമായിരുന്നു ഇത്.

നെഗറ്റീവ് ഇമേജ്

ഒരൊറ്റ ആഴ്ച കൊണ്ട് തന്നെ ഹൗസില്‍ റിയാസിന് നെഗറ്റീവ് ഇമേജ് വീണിട്ടുണ്ട്. ഇതിന്റെ സൂചനയാണ് ജയില്‍ നോമിനോഷന്‍. ഭൂരിഭാഗം പേരും റിയാസിനെയായിരുന്നു നോമിനേറ്റ് ചെയ്തത്. ഡോക്ടറും ജാസ്മിനും സ്ഥിരം നേമിനേഷനില്‍ വരുന്ന പേരുകളാണ്.

എന്നാല്‍ മറ്റുള്ളവര്‍ തന്നെ നോമിനേറ്റ് ചെയ്തത് റിയാസിന് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. കോടതി ടാസ്‌ക്കില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരിലായിരുന്നു റിയാസിനെ നോമിനേറ്റ് ചെയ്തത്. ഇതിന് പിന്നില്‍ റോബിനായിരുന്നു. ഡോക്ടര്‍ ചൊടിപ്പിച്ചേതോടെയാണ് ഇയാളുടെ നിയന്ത്രണം പോയത്. ജഡ്ജായിരുന്നു റിയാസ്. മറ്റൊരു രസകരമായ സംഗതി ഇത്രയും പ്രശ്‌നങ്ങള്‍ റിയാസുമായി നടന്നിട്ടും ജയില്‍ നോമിനേഷനില്‍ ഡോക്ടര്‍ ഇയാളുടെ പേര് നിര്‍ദ്ദേശിച്ചില്ല.

ജയിലിന് അകത്ത് നടന്നത്

ഹൗസിനുള്ളില്‍ നടന്നതിന്റെ അപ്പുറമായിരുന്നു ജയിലിന് അകത്ത് നടന്നത്. രണ്ട് പേരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കൂടാതെ നിയമലംഘനങ്ങളും നടന്നിരുന്നു. ഇതില്‍ ചിലതൊക്കെ റോബിന്റെ ഗെയും പ്ലാനായിരുന്നു. റിയാസിനെ എങ്ങനെയെങ്കിലും നോമിനേഷനില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ്.

എന്നാല്‍ ഈ വാരത്തെ എവിക്ഷനില്‍ ഡോക്ടറുണ്ട്. റോബിനോടൊപ്പം ദില്‍ഷ, നിമിഷ, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരാണ് ഇക്കുറി എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ലക്ഷ്മിപ്രിയയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എവിക്ഷനില്‍ ഇടംപിടിച്ച എല്ലാവരും ഈ ആഴ്ചയിലും എവിക്ഷനിലുണ്ട്. കഴിഞ്ഞവാരം എവിക്ഷനില്ലായിരുന്നത് കൊണ്ട് ഈ ആഴ് എന്തായാലും ഉണ്ടാവും.നവീന്‍, ഡെയ്‌സി എന്നിവരാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X