'റോബിന് പറ്റിയ എതിരാളി വീട്ടിൽ ഇല്ല, ചൊറിയാൻ വന്നാൽ അവൻ മാന്തും '; റോബിനെ കുറിച്ച് ബന്ധു പറയുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ ഹൗസിൽ അവശേഷിക്കുന്ന പന്ത്രണ്ട് പേരിൽ ഏറ്റവും ജനപിന്തുണയുള്ള മത്സരാർഥി റോബിൻ രാധാകൃഷ്ണനാണ്.
ബിഗ് ബോസിൽ പങ്കെടുക്കാൻ വരും മുമ്പ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ യൂത്തിനിടയിൽ മാത്രമാണ് റോബിൻ അറിയപ്പെട്ടിരുന്നത്.
എന്നാൽ ഇന്ന് അതല്ല സ്ഥിതി റോബിന് കേരളത്തിലും മലയാളികളുള്ള എല്ലായിടങ്ങിളും നിരവധി ആരാധകരാണുള്ളത്.
അറുപത് ദിവസങ്ങൾ പിന്നിട്ട് ഫിനാലെയോട് അടുക്കുമ്പോൾ റോബിനെ കുറിച്ച് അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'റോബിൻ നല്ലൊരു മത്സരാർഥിയാണ്. എങ്ങനെയാണ് ബിഗ് ബോസ് ഷോ കളിക്കേണ്ടതെന്ന് അവന് നന്നായി അറിയാം.'
'റോബിൻ ഉള്ളതിനാൽ മാത്രമാണ് ഷോ ഇത്രയേറെ ജനങ്ങൾക്കിടയിൽ ജനപ്രീതിയോടെ മുന്നോട്ട് പോകുന്നത്. അവൻ ഷോയിൽ പങ്കെടുക്കാൻ തുടങ്ങിയ ശേഷമാണ് റോബിൻ ഇത്രത്തോളം ദേഷ്യപ്പെടുന്നതും അലറുന്നതുമെല്ലാം ഞങ്ങൾ കാണുന്നത്.'
'വളരെ ശാന്ത സ്വഭാവമാണ് റോബിന്. പിന്നെ അതൊരു മത്സരമായതിനാൽ അതിനനുസരിച്ച് പെരുമാറേണ്ടി വരും.'

'റോബിനും ദിൽഷയും നല്ല ജോഡിയാണ്. അവരുെട സംഭാഷണവും കളിയും ചിരിയുമെല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്. പക്ഷെ വിവാഹം എന്ന രീതിയിലേക്ക് ഇപ്പോൾ ആരും തീരുമാനമെടുക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടല്ല.'
'കാരണം അവൻ പുറത്തിറങ്ങിയ ശേഷം അവന്റേയും ദിൽഷയുടേയും വീട്ടുകാരുടെയും ഇഷ്ടം നോക്കി ബാക്കി തീരുമാനിക്കും. എല്ലാം റോബിന്റെ തീരുമാനമാണ്. അവന് ഇഷ്ടമാണെങ്കിൽ എതിർപ്പ് ആരും പറയില്ല.'
'റോബിനെ തന്നെ ജാസ്മിൻ ടാർഗെറ്റ് ചെയ്ത് കുറ്റപ്പെടുത്തുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ജാസ്മിൻ ചീത്ത ഭാഷകൾ ഉപയോഗിച്ച് തുടങ്ങിയപ്പോൾ ആരും താക്കീത് കൊടുത്തില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ സ്ഥിതി വഷളാകുമായിരുന്നില്ല.'

'റോബിൻ അവനെ പഠിപ്പിച്ച സംസ്കാരം വിട്ട് താഴേക്ക് വരില്ല. ചിലപ്പോഴൊക്കെ അവനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. റോബിൻ പുറത്തുപോകാൻ സാധ്യതയുള്ള ആളുകളെ പറയുന്നത് കേൾക്കുമ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.'
'കൂടാതെ റോബിന് ഒത്ത ഒരു മത്സരാർഥി ആ വീട്ടിലുള്ളതായി തോന്നിയിട്ടില്ല. അവൻ തന്നെ കപ്പ് കൊണ്ടുവരും എന്നത് ഉറപ്പാണ്. റോബിൻ പിആറിന് പൈസ കൊടുത്തിട്ടാണ് മത്സരിക്കാൻ പോയത് എന്നത് തെറ്റായ വാർത്തയാണ്. അവന് അവിടെ കളിച്ച് നിൽക്കാൻ അറിയാവുന്നത് കൊണ്ടാണ് ഇത്രയും ദിവസമായും വീട്ടിൽ തുടരുന്നത്.'
'അവന് വലിയ ജനപിന്തുണയുണ്ട്. അവന്റെ ഭാഗങ്ങൾ വെട്ടി കുറച്ച് സ്ക്രീൻ സ്പേസ് നഷ്ടപ്പെടുത്തിയാലും കപ്പ് റോബിനുള്ളതായിരിക്കും' റോബിന്റെ ബന്ധു പറഞ്ഞു.
തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ബിഗ് ബോസിലേക്ക് വരും മുമ്പ് റോബിൻ രാധാകൃഷ്‍ണൻ.

സോഷ്യൽ മീഡിയയിലൂടെയാണ് ഡോക്ടർ മച്ചാൻ എന്ന പേരിൽ താരമായത്. പിന്നീട് കൗമുദി ടെലിവിഷനിൽ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തി. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ചിദംബരം ഗവ.മെഡിക്കൽ കോളജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. വിദേശത്തായിരുന്നു ചെറുപ്പത്തിൽ റോബിൻ പഠിച്ചത്. പിന്നീടാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. തിരുനന്തപുരം സ്വദേശികളായ ഡോ രാധാകൃഷ്‍ണന്റെയും ബീനയുടെയും മകനാണ്.
നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡും റോബിൻ നേടിയിട്ടുണ്ട്. ഇതുവരെ നാലാം സീസണിൽ നിന്നും പുറത്തായവരെല്ലാം റോബിൻ ബുദ്ധിമാനായ മത്സരാർഥിയാണെന്ന് പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications