'ഞാൻ വിചാരിച്ചാൽ ഇവിടിരുന്നുകൊണ്ട് നിഷ്പ്രയാസം ദിൽഷയെ ജയിപ്പിക്കാൻ പറ്റും'; റോബിൻ പറയുന്നു!

സീസൺ ഫോർ കണ്ട ഏറ്റവും ശക്തനായ മത്സരാർഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. രണ്ടാം സീസണിലെ രജിത് കുമാറിനേയും മൂന്നാം സീസണിലേയും മണിക്കുട്ടനേയും കടത്തി വെട്ടുന്ന ആരാധകരേയാണ് റോബിൻ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സമ്പാദിച്ചത്. റോബിൻ കപ്പ് ഉയർത്തുമെന്ന് പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോബിൻ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്.

വീക്കിലി ടാസ്ക്കിനിടെ നടന്ന അപ്രതീക്ഷിത സംഭവങ്ങൾക്കിടെ റോബിന് റിയാസിനെ തല്ലിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്യാനുളള അവകാശം വീട്ടിലുള്ള ആർക്കും തന്നെ ഇല്ല.

അത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ് ഓരോ മത്സരാ‌ർഥിയേയും വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്.

ആ നിയമമാണ് റോബിൻ തെറ്റിച്ചത്. റോബിൻ വിഷയത്തിൽ റിയാസും കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇനി റോബിൻ വീട്ടിലേക്ക് മടങ്ങി വരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കാൻ ബി​ഗ് ബോസ് വിളിച്ചോപ്പൾ തന്നെ റിയാസ് പറഞ്ഞിരുന്നു.

ബി​ഗ് ബോസ് എല്ലാവരോടും കാര്യങ്ങൾ തിരക്കുന്നത് കണ്ട് സംശയം തോന്നുകയും റോബിൻ തിരിച്ച് വരാനുള്ള സാധ്യത മണക്കുകയും ചെയ്തതോടെയാണ് ജാസ്മിൻ പ്രതിഷേധിച്ചുകൊണ്ട് ‌ ബി​ഗ് ബോസ് വീട്ടിൽ നിന്നും വാക്ക് ഔട്ട് നടത്തിയത്. ശേഷം പത്താം ആഴ്ചയുടെ അവസാനത്തിൽ റോബിനേയും ബി​ഗ് ബോസ് പുറത്താക്കി.

റോബിന് വിജയിക്കുമായിരുന്ന സീസൺ

റോബിനെ പുറത്താക്കിയതിന്റെ പേരിൽ വലിയ പ്രതിഷേധമാണ് സോഷ്യൽമീ‍ഡിയകൾ വഴി നടന്നത്. ഇനി ഏഷ്യാനെറ്റ് ആരെ വിജയിയായി പ്രഖ്യാപിച്ചാലും ജനങ്ങളുടെ മനസിലെ രാജാവ് റോബിനായിരിക്കും എന്നുള്ള തരത്തിലെല്ലാം കമന്റുകളും പോസ്റ്റുകളും ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്.

മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്.

അതിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ച് അതിവൈകാരികമായി പ്രതികരിച്ച ഒരു പെൺകുട്ടിയുടെ വീഡിയോയും വൈറലായിരുന്നു.കേരളത്തിൽ വന്നിറങ്ങിയ റോബിൻ പോലും തനിക്ക് ലഭിച്ച പ്രേക്ഷക പിന്തുണ കണ്ട് അതിശയിച്ചിട്ടുണ്ട്.

ദിൽഷയ്ക്ക് വേണ്ടി വോട്ട് ചോദിക്കില്ല

സീസൺ ഫോറിൽ നിന്ന് നേരത്തെ നിരവധി പേർ പുറത്തായെങ്കിലും റോബിന് ലഭിച്ച പോലുള്ള സ്വീകരണം മറ്റൊരു മത്സരാർഥിക്കും ലഭിച്ചിട്ടില്ല. ഇപ്പോൾ പുറത്തിറങ്ങിയ റോബിൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

'ഞാൻ ഒരാൾ വിചാരിച്ച് കഴിഞ്ഞാൻ സീസൺ ഫോറിൽ ദിൽഷയെ വിജയിപ്പിക്കാൻ കഴിയും. ഇവിടെ ഇരുന്നുകൊണ്ട എനിക്ക് സിംപിൾ ആയി ചെയ്യാൻ കഴിയും.'

'എനിക്ക് വേണമെങ്കിൽ എന്നെ ഇഷ്ടപ്പെടുന്ന ആളുകളോട് എന്റെ സന്തോഷം ദിൽഷ ജയിക്കുന്നതാണെന്ന് പറഞ്ഞാൽ ഈ സെക്കന്റിൽ ഞാൻ പ്രഖ്യാപിക്കും ദിൽഷയാണ് സീസൺ ഫോർ വിന്നറെന്ന്.'

'പക്ഷെ ഞാൻ പറയില്ല. ദിൽഷയുടെ ​ഗെയിം കണ്ട് ഇഷ്ടം തോന്നിയാൽ മാത്രമെ വോട്ട് ചെയ്യാൻ പാടുള്ളു. എന്റെ സഹായം കൊണ്ട് അവൾ ജയിക്കുന്നതിനോട് യോജിപ്പില്ല' റോബിൻ വ്യക്തമാക്കി.

ദിൽഷ സ്വയം അധ്വാനത്താൽ ജയിക്കണം

റോബിൻ പുറത്തായ ശേഷം ദിൽഷയ്ക്ക് നിരവധി റോബിൻ ആരാധകരുടെ വോട്ട് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ റോബിൻ ഫാൻസിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങൾ ദിൽഷയും വീട്ടിൽ നടത്തുന്നുണ്ട്.

അതേ കുറിച്ച് റിയാസ് ഒരിക്കൽ ദിൽഷയോട് പരസ്യമായി ചോദിക്കുകയും ചെയ്തിരുന്നു. മുന്നിൽ നിൽക്കുന്ന ശക്തരായ മത്സരാർഥികളിൽ മറ്റുള്ളവർ ബ്ലെസ്ലി, റിയാസ്, ലക്ഷ്മിപ്രിയ എന്നിവരാണ്.

ബ്ലെസ്ലിയാണ് വോട്ടിന്റെ കാര്യത്തിൽ ലീഡ് ചെയ്യുന്നത്. ഇനിയുള്ള വളരെ കുറച്ച് ദിവസൾക്കുള്ളിൽ തന്നെ ആരാണ് ജയിക്കാൻ പോകുന്നതെന്ന് സംബന്ധിച്ച് പ്രേക്ഷകർക്ക് കൃത്യമായ രൂപം ലഭിക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X