For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലിയേക്കാൾ എപ്പോഴും ഒരുപടി ഇഷ്ട കൂടുതൽ റിയാസിനോടാണ്, ദിൽഷ എന്റെ ഫേവറേറ്റ്'; റോബിൻ പറയുന്നു!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ എന്ന് കേൾക്കുമ്പോഴെ പ്രേക്ഷകർക്കെല്ലാം ഓർമ വരുന്ന പേരുകളിലൊന്ന് റോബിൻ രാധാകൃഷ്ണന്റേതാണ്. എഴുപത് ദിവസത്തോളം ബി​ഗ് ബോസ് ഹൗസിൽ ചെലവഴിച്ച ശേഷമാണ് റോബിൻ പുറത്തിറങ്ങിയത്.

  പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെ സഹമത്സരാർഥിയായ റിയാസിനെ കായികയമായി ഉപദ്രവിച്ചുവെന്നതായിരുന്നു റോബിൻ പുറത്താകാനുള്ള കാരണം.

  റോബിൻ പുറത്തായില്ലായിരുന്നുവെങ്കിൽ റോബിൻ തന്നെയായിരിക്കും ടൈറ്റിൽ വിൻ ചെയ്യുക. കാരണം അത്രമാത്രം പ്രേക്ഷക പിന്തുണ റോബിനുണ്ടായിരുന്നു.

  'ജാസ്മിൻ തന്നെ ദാനമാണ് ഫൈനലിസ്റ്റ് സ്ഥാനം, എഴുതി പഠിച്ച ത​ഗ് ഡയലോ​ഗ് പറയാനുള്ളതല്ല ബി​ഗ് ബോസ്'; റിയാസ്

  എട്ട് മാസത്തോളം ബി​ഗ് ബോസ് ഷോയെ കുറിച്ച് പഠിച്ച് മനസിലാക്കിയാണ് രോബിൻ മത്സരിക്കാനെത്തിയത്. അതെ കുറിച്ച് ഇടയ്ക്കിടെ റോബിൻ പറയാറുമുണ്ടായിരുന്നു. ഹൗസിനുള്ളിൽ റോബിൻ പ്രവേശിച്ച് 42 ദിവസം കഴിഞ്ഞപ്പോഴാണ് റിയാസും വിനയ് മാധവും വൈൽഡ് കാർഡായി ഹൗസിലേക്ക് വന്നത്.

  റോബിൻ പിആർ ഏൽപ്പിച്ച ശേഷമാണ് മത്സരിക്കാനെത്തിയത് എന്ന ആരോപണം മത്സരാർഥികളിൽ പലരും ആരോപിച്ചിരുന്നു. റിയാസും ഹൗസിലേക്ക് വന്നശേഷം പലപ്പോഴായി അതെ കുറിച്ച് പറഞ്ഞിരുന്നു.

  '​ദിൽഷയോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടില്ല, റിയാസ് ജയിക്കാതിരുന്നത് സങ്കടത്തിലാക്കി'; ​ശാലിനി പറയുന്നു

  ഒരു ഫിസിക്കൽ ടാസ്ക്ക് പോലും കളിച്ച് ജയിക്കാൻ സാധിക്കാതെ ഹൗസിനുള്ളിൽ അലറി വിളിച്ച് നടന്നിരുന്ന റോബിന് എങ്ങനെയാണ് ഇത്രയധികം ഫാൻസുണ്ടാകുന്നത് എന്നാണ് റിയാസ് ചോദിച്ചിരുന്നത്.

  വീക്കിലി ടാസ്ക്കിനിടെ റോബിൻ തല്ലിയെന്ന പേരിൽ റിയാസ് പരാതിപ്പെട്ടില്ലായിരുന്നുവെങ്കിൽ റോബിന് മത്സരത്തിൽ തുടരാൻ സാധിക്കുമായിരുന്നു.

  പക്ഷെ മറ്റൊരു മത്സരാർഥിയെ കൈയ്യേറ്റം ചെയ്യുക എന്നത് അനുവദനീയമല്ലാത്തതിനാൽ റിയാസിന്റെ പരാതിക്ക് നീതി നടപ്പാക്കി കൊടുക്കുന്നത് പോലെയാണ് ബി​ഗ് ബോസ് റോബിനെ പുറത്താക്കിയത്. വൈൽഡ് കാർഡായി വന്നപ്പോൾ മുതൽ പ്രേക്ഷകർക്ക് ഇഷ്ടമല്ലാത്ത മത്സരാർഥിയാണ് റിയാസ്.

  റോബിനെ പുറത്താക്കാനും റിയാസ് കാരണമായതോടെ റോബിനോട് പ്രേക്ഷകർക്കുള്ള ഇഷ്ടം കൂടുയും റിയാസിനോട് വെറുപ്പ് കൂടുകയും ചെയ്തു. റിയാസിന്റെ കളിയിൽ മാറ്റം വന്നത് ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോയശേഷമാണ്.

  അതുവരെ റിയാസ് ജാസ്മിൻ, റോൺസൺ എന്നിവർക്കൊപ്പമാണ് എപ്പോഴും സമയം ചെലവഴിച്ചിരുന്നത്. റോബിനെ പുറത്താക്കാൻ റിയാസ് കാരണമായി എന്നതിന്റെ പേരിൽ ദിൽഷയും ബ്ലെസ്ലിയും ചേർന്ന് ടാസ്ക്കിലൂടെ റിയാസിനോട് പ്രതികാരം ചെയ്യുകയും ചെയ്തിരുന്നു.

  വീടിനുള്ളിൽ എപ്പോഴും റോബിന് വേണ്ടി സംസാരിച്ചിരുന്ന വ്യക്തികൾ ദിൽഷയും ബ്ലെസ്ലിയും മാത്രമായിരുന്നു. മാത്രമല്ല പുറത്താക്കുന്നതിന് മുമ്പ് വരെ ബ്ലെസ്ലി തന്റെ സഹോദരനാണെന്ന് റോബിൻ ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.

  കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ റോബിനോട് നടൻ ഷാജോൺ ചോദിച്ച ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. റിയാസിനെയാണോ ബ്ലെസ്ലിയെയാണോ ഇഷ്ടമെന്നാണ് റോബിനോട് ഷാജോൺ ചോദിച്ചത്.

  അതിന് റിയാസ് എന്നാണ് റോബിൻ മറുപടി നൽകിയത്. ബ്ലെസ്ലിയേക്കാൻ കുറച്ച് ഇഷ്ടക്കൂടുതൽ റിയാസിനോട് ഉണ്ടെന്നാണ് റോബിൻ പറയുന്നത്.

  തന്റെ ഫേവറേറ്റ് ദിൽഷയായിരുന്നുവെന്നും അടുത്ത സുഹൃത്താണ് ദിൽഷ എന്നതിനാലാണ് അവൾക്ക് വേണ്ടി വോട്ട് ചോദിച്ചതെന്നും റോബിൻ പറയുന്നു. ദിൽഷയായിരുന്നു നാലാം സീസണില്‌ ടൈറ്റിൽ വിജയിയായത്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തായിരുന്നു.

  മൂന്നാം സ്ഥാനമാണ് റിയാസിന് ലഭിച്ചത്. 'എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി. ഒരുപാട് സ്‍ട്രാറ്റർജികളുള്ള ആൾക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു.'

  'അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ട് പോകാമെന്ന്. ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ടാണ് ഡോ.റോബിൻ രാധാകൃഷ്‍ണൻ.'

  'ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോയെന്ന് പറയുന്നത് ഡോ.റോബിനെ തന്നെയാണ്. പിന്നെ എന്റെ ബ്ലെസ്ലി ഇവർ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നു' എന്നാണ് ദിൽഷ പറഞ്ഞത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin says he likes riyas more than blesslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X