നല്ല നിമിഷങ്ങൾ ദിൽഷയാണ് തന്നത്, അവളെന്റെ നല്ല സുഹൃത്താണെന്നും റോബിൻ, ജീവിതത്തിലും ഒന്നിക്കണമെന്ന് പ്രേക്ഷകർ!

അപ്രതീക്ഷിതമായ നിമിഷങ്ങൾ തന്ന് പ്രേക്ഷകർ ഏറെ കാത്തിരുന്ന ബി​ഗ് ബോസ് മലയാളത്തിന്റെ പത്താം ആഴ്ചയിലെ ആദ്യത്തെ വീക്കെൻഡ് എപ്പിസോഡ് അവസാനിച്ചു. സർപ്രൈസുകൾ പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തി റോബിനെ പുറത്താക്കി.

സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്യുക എന്നത് അനുവദനീയമല്ലെന്ന് കാണിച്ചാണ് പുറത്താക്കിയത്. റോബിനെ പുറത്താക്കിയതിന്റെ പേരിൽ സോഷ്യൽമീഡിയയിൽ പ്രേക്ഷകരുടെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്.

റോബിന് സംഭവിച്ചൊരു കൈയ്യബദ്ധമായതിനാൽ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകർ.

പുറത്തിറങ്ങിയ റോബിൻ തനിക്ക് വീട്ടിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ദിൽഷയോടൊപ്പമുള്ള സമയങ്ങൾ മാത്രമാണ് തനിക്ക് ബി​ഗ് ബോസ് വീട്ടിൽ കഴിയുമ്പോഴുള്ള നല്ല നിമിഷങ്ങളായി തോന്നിയിട്ടുള്ളത് എന്നാണ് റോബിൻ പുറത്തിറങ്ങിയ ശേഷം പറഞ്ഞത്.

'ബി​ഗ് ബോസിലേക്ക് വരുമ്പോൾ ഈ ഷോ എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് എനിക്കൊരു കാഴ്ചപ്പാടുണ്ടായിരുന്നു. അവിടെ ചെന്ന് കഴിയുമ്പോൾ ചില ടാസ്ക്കിലും ​ഗെയിമിലുമൊന്നും എത്തിക്സ് നോക്കാൻ പറ്റില്ല. ചിലപ്പോൾ നമുക്ക് വേദനിക്കും. അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടി വരും.'

സൗഹൃദമോ അടുപ്പമോ സൂക്ഷിക്കരുതെന്ന് കരുതിയിരുന്നു

'ഈ ഷോയിലേക്ക് വരുമ്പോൾ ആരോടും സൗഹൃദമോ അടുപ്പമോ സൂക്ഷിക്കരുതെന്ന് കരുതിയാണ് വന്നത്. എല്ലാവരേയും കാണുന്നു. നൂറ് ദിവസം നിൽക്കുന്നു. അപ്പോഴത്തെ അവസ്ഥയ്ക്കനുസരിച്ച് പുറത്തിറങ്ങിയ ശേഷം സംസാരിക്കാം എന്നാണ് കരുതിയത്.'

'പക്ഷെ ഹൗസിൽ വന്നശേഷം എനിക്ക് കിട്ടിയ നല്ല ഫ്രണ്ടാണ് ദിൽഷ. കാരണം എന്നെ നന്നായി ദിിൽഷ മനസിലാക്കിയിരുന്നു. ഞാൻ എന്ന വ്യക്തിയെന്താണെന്ന് മറ്റുള്ള എല്ലാവരെക്കാളും ദിൽഷയ്ക്കാണ് അറിയാവുന്നത്.'

'ദിൽഷയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ആ വീട്ടിൽ വന്നിട്ടുള്ള എല്ലാവരേക്കാളും ഏറ്റവും കൂടുതൽ വേദനിച്ചിട്ടുള്ള വ്യക്തി ഒരുപക്ഷെ ഞാനായിരിക്കും.'

ദിൽഷ വളരെ ജനുവിനാണ്

'അത്തരം ദുഖങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കൂടിയും നല്ല കുറെ നിമിഷങ്ങൾ ഉണ്ടായിട്ടുള്ളത് ദിൽഷയ്ക്കൊപ്പമാണ്. ദിൽഷയാണ് അത് സമ്മാനിച്ചത്.'

'ദിൽഷ വളരെ ജനുവിനായിട്ടുള്ള മത്സരാർഥിയാണ്.... മനുഷ്യനാണ്. വളരെ പോസിറ്റീവാണ്, ഇന്നസെന്റാണ്. ദിൽഷയെപ്പോലൊരു ഫ്രണ്ടിനെ ഈ ഷോയിൽ വന്നതിലൂടെ എനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്. ദിൽഷയുമായുള്ള സൗഹൃദം ജീവിതകാലം മുഴുവൻ ഞാൻ സൂക്ഷിക്കും' റോബിൻ പറഞ്ഞു.

റോബിന്റെ പുതിയ വീഡിയോ പുറത്ത് വന്നതോടെ ജീവിതത്തിലും ദിൽഷയെ പങ്കാളിയായി കിട്ടട്ടെ എന്നാണ് റോബിന്റെ ആരാധകർ കുറിക്കുന്നത്. സീക്രട്ട് റൂമിൽ ഒറ്റയ്ക്ക് കഴിഞ്ഞപ്പോൾ ദിൽഷയെ കാണാനുള്ള ആ​ഗ്രഹം റോബിൻ പ്രകടിപ്പിച്ചിരുന്നു.

ദിൽഷയെ മിസ് ചെയ്യും

എനിക്കൊരു സഹായം ചെയ്യാമോ. ഒരൊറ്റ പ്രാവശ്യം എനിക്ക് ദിൽഷയെ ഒന്ന് കാണിച്ച് തരാമോ. വല്ലാതെ മിസ് ചെയ്യുന്നു. ഒറ്റ പ്രാവശ്യം ഒന്ന് കണ്ടാൽ മതി. ഇത്രയും ദിവസം ഒരു വീട്ടിൽ ഒരുമിച്ച് കഴിഞ്ഞതല്ലേ.

മറ്റാരെയും വേണ്ട. ദിൽഷയെ മാത്രം ഒന്ന് കണ്ടാൽ മതി. പറ്റുമെങ്കിൽ ഒറ്റ പ്രാവശ്യം കാണിച്ച് തരാമോ. അപേക്ഷയാണ് എന്നാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്.

ഇതെ അവസ്ഥ തന്നെയാണ് വീടിനുള്ളിൽ ദിൽഷയ്ക്കും. എപ്പോഴും ദിൽഷ റോബിനെ കാണാൻ സാധിക്കാത്തതിലുള്ള സങ്കടം പറഞ്ഞാണ് നടന്നിരുന്നത്.

ജീവിതത്തിലും ഒന്നിക്കട്ടേയെന്ന് പ്രേക്ഷകർ

എത്രയും വേഗം വീട്ടിലേക്ക് തിരിച്ച് വരണമെന്നും എനിക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ദിൽഷ പലപ്പോഴായി കാമറ നോക്കി പറയുന്നുണ്ടായിരുന്നു.

റോബിൻ പോയപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചതും കരഞ്ഞതും ദിൽഷയായിരുന്നു. റിയാസ് കുത്തി നോവിച്ചപ്പോഴെല്ലാം റോബിൻ തിരികെ വരുമെന്ന് ദിൽഷ പറയുകയും ചെയ്തിരുന്നു.

റോബിൻ യാത്ര പറഞ്ഞപ്പോൾ ബ്ലെസ്ലി മാത്രമാണ് ഹൃദയത്തിൽ നിന്നുള്ള സ്നേഹത്തോടെ സംസാരിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X