'ഏത് സമയത്തും മരിക്കു'മെന്ന് പറഞ്ഞ് നടക്കുന്ന ബ്ലസ്ലിയെ ദിൽ‌ഷയ്ക്ക് വേണ്ടെന്ന് റോബിൻ!

ബി​ഗ് ബോസ് മലയാളം നാലാം സീസൺ ആറാം ആഴ്ചയിലേക്ക് എത്തിനിൽക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികൾ മാത്രം. നവീനും ഡെയ്സിയുമാണ് ഏറ്റവും അവസാനം പുറത്തായത്.

ഓരോ ദിവസും കഴിയുന്തോറും പുറത്തും അകത്തും നടക്കുന്ന കളികളെ കുറിച്ച് മത്സരാർഥികൾക്കും ഏദേശ ധാരണയായിട്ടുണ്ട്. ഓരോ തീരുമാനങ്ങളും അതിനനുസരിച്ചാണ് മത്സരാർഥികൾ എടുക്കുന്നത്. ഏഴ് പേരാണ് ഇത്തവണ നോമിനേഷനിൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ദിൽഷ-സൂരജ്, റോൺസൻ എന്നിവരേയും ധന്യ-അപർണ, റോബിൻ, ലക്ഷ്മിപ്രിയ-ജാസ്മിൻ, നിമിഷ, ബ്ലെസ്‌ലി-ജാസ്മിൻ, റോൺസൻ, റോബിൻ-നിമിഷ, റോൺസൻ എന്നിവരേയും അപർണ-നിമിഷ, റോൺസൻ, നിമിഷ-ലക്ഷ്മിപ്രിയ, റോബിൻ, ജാസ്മിൻ-ലക്ഷ്മിപ്രിയ, റോബിൻ, സൂരജ്- ലക്ഷ്മിപ്രിയ, റോബിൻ, റോൺസൻ- ലക്ഷ്മിപ്രിയ, റോബിൻ എന്നിങ്ങനെയാണ് നോമിനേറ്റ് ചെയ്തത്.

ക്യാപ്റ്റന്റെ പ്രത്യേക അധികാരം വെച്ച് ദിൽഷ, ബ്ലസ്ലി എന്നിവരെ അഖിലും ഡയറക്ട് നോമിനേഷിലേക്ക് എത്തിച്ചു.

ബ്ലസ്ലിയും റോബിനും ദിൽഷയും

ബി​ഗ് ബോസിലെ ശക്തരായ മത്സരാർഥികളിൽ മൂന്ന് പേരാണ് ബ്ലസ്ലിയും റോബിനും ദിൽഷയും. മത്സരാർഥികൾ എന്നതിലുപരി മൂന്നുപേരും നല്ല സുഹൃത്തുക്കൾ കൂടിയാണ്.

ബി​ഗ് ബോസ് ഹൗസിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ജനപ്രീതി കൂടുതലുള്ളവരും ഇവർ തന്നെയാണ്. ഇവരുടെ സൗഹൃദ സംഭാഷണങ്ങളുടേയും മനോഹരമായ നിമിഷങ്ങളുടേയും വീഡിയോകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്.

ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞിട്ടുള്ള രണ്ടുപേർ‌ കൂടിയാണ് റോബിനും ബ്ലസ്ലിയും. എന്നാൽ ബ്ലസ്ലിയുടെ പ്രണയാഭ്യർഥന ദിൽഷ നിഷേധിച്ചത് പ്രായത്തിൽ ഇളയതാണ് ബ്ലസ്ലി എന്ന കാരണം കൊണ്ടാണ്. അതേ സമയം റോബിൻ പ്രണയം പറഞ്ഞപ്പോഴും തനിക്ക് പ്രണയമില്ലെന്നാണ് ദിൽഷ പറഞ്ഞത്.

ബ്ലസ്ലിക്ക് ദിൽഷയെ വിവാഹം ചെയ്യാൻ യോ​ഗ്യതയില്ല

പ്രണയം പറഞ്ഞശേഷവും മൂവരും നല്ല സുഹൃത്തുക്കൾ തന്നെയാണ്. ഇപ്പോൾ മൂവർ സംഘം ഒരുമിച്ച് ഇരുന്നപ്പോൾ നടത്തിയ രസകരമായ സംഭാഷണത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

എത് നിമിഷവും മരിച്ച് പോകാവുന്നവരാണ് മനുഷ്യരെന്നും താൻ ഇടയ്ക്കിടെ മരണത്തെ കുറിച്ച് ചിന്തിക്കാറുണ്ടെന്നുമാണ് ബ്ലസ്ലി പറഞ്ഞത്. എന്നാൽ ബ്ലസ്ലിയുടെ സംസാരം കേട്ട റോബിൻ മറുപടിയായി പറഞ്ഞത് മരണത്തെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന ബ്ലസ്ലിക്ക് ദിൽഷയെ വിവാഹം ചെയ്യാൻ യോ​ഗ്യതയില്ലെന്നായിരുന്നു.

ബ്ലസ്ലി ചർച്ചകളിൽ സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസിലാകുന്നില്ലെന്നും റോബിൻ പറഞ്ഞു. ബ്ലസ്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു... 'വെള്ളം കുടിക്കുമ്പോൾ പോലും ഏത് നിമിഷവും വടിയാകാമെന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. കാരണം അങ്ങനൊരു ചിന്തയുള്ളത് കൊണ്ടാണ് ഞാൻ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നത്.'

മരിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ‌ കഷ്ടപ്പെടുന്നത്

'എന്ത് പ്രശ്നം വന്നാലും ഒരു പ്രശ്നവുമില്ലെന്ന രീതിയിൽ എനിക്ക് ഇരിക്കാൻ പറ്റുന്നതും അതുകൊണ്ടാണ്. അതുകൊണ്ട് മരിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ‌ കഷ്ടപ്പെടുന്നത്' ബ്ലസ്ലി വിശദീകരിച്ചു.

മരണത്തെ കുറിച്ചുള്ള ബ്ലസ്ലിയുടെ വാക്കുകൾ കേട്ടതോടെയാണ് ദിൽഷയ്ക്ക് ബ്ലസ്ലിയെപ്പോലെ എപ്പോഴും മരിക്കുമെന്ന് പറഞ്ഞ് നടക്കുന്ന ഒരാളെ ആവശ്യമില്ലെന്ന് റോബിൻ പറഞ്ഞത്. എല്ലാം കേട്ട് ചെറു ചിരിയോടെ ദിൽഷ ഇരുവർക്കും നടുവിലുണ്ടായിരുന്നു.

മൂവരുടെ സൗഹൃദം കലർപ്പില്ലാത്തതാണെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരും പറയുന്നത്. ബി​ഗ് ബോസ് വീട്ടിൽ സൗഹൃദങ്ങൾക്കിടയിൽ കുശുമ്പും നുണയും കേറ്റാത്ത മൂന്ന് പേർ ബ്ലസ്ലിയും ദിൽഷയും റോബിനും മാത്രമാണെന്നും പ്രേക്ഷകർക്ക് പറയാറുണ്ട്.

വീട്ടിൽ നിന്നും പുറത്തായത് ആറുപേർ

വീട്ടിൽ ഏറ്റവും കൂടുതൽ ശത്രുക്കളുള്ളതും ഈ മൂന്ന് പേർക്കുമാണ്. ആറാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ നോമിനേഷനിൽ വന്നിട്ടുള്ളതും ഇവർ മൂന്ന് പേരുമാണ്.

നാലാം സീസണിൽ‌ മത്സരിക്കാൻ എത്തിയവരിൽ‌ ഇതുവരെ ആറ് പേരാണ് പുറത്തായത്. ഓരോ ​ദിവസം കഴിയുന്തോറും കളി മുറുകുന്നതിനാൽ മത്സരാർഥികൾ‌ തമ്മിലുള്ള വീറും വാശിയും കൂടി വരികയാണ്.

വരും ദിവസങ്ങളിൽ ഉദ്യോ​ഗജനകമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X