നമുക്ക് കാണാം ഒരു കോഫി കുടിക്കാം; ജാസ്മിനുമായി സൗഹൃദം നിലനിർത്തുമെന്ന് റോബിൻ

ബിഗ് ബോസ് സീസൺ ഫോറിന്റെ ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുണ്ടായിരുന്ന രണ്ട് മത്സരാർഥികളായിരുന്നു ജാസ്മിനും റോബിനും. ഇരുവരും തമ്മിലുള്ള വഴക്കും ബഹളവും തന്നെയാണ് ഷോയെ ഇത്രയും ഗംഭീരമായി മുന്നോട്ട് കൊണ്ടുപോയത്.

കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്ക്കിൽ സംഭവിച്ച കോലാഹലങ്ങൾക്കൊടുവിൽ റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായപ്പോൾ ജാസ്മിനും സ്വമേധയായി പുറത്ത് പോയി.

റോബിൻ തിരിച്ചു വരും എന്ന തെറ്റിദ്ധാരണയിലാണ് ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. സാധാരണ ഷോ വിട്ട് പുറത്തിറങ്ങിയാൽ ബിഗ് ബോസ് മത്സരാർഥികൾ അവർക്കിടയിലുള്ള തർക്കങ്ങളും പിണക്കങ്ങളും മറക്കാറാണ് പതിവ്. എന്നാൽ ജാസ്മിൻ പുറത്തിറങ്ങിയ ശേഷവും റോബിനെ പറ്റി കുറ്റം പറയുകയാണ് നാം കണ്ടത്. ഇൻസ്റ്റാഗ്രാം വിഡിയോകളിലും ജാസ്മിൻ റോബിനെപ്പറ്റി സംസാരിച്ചിരുന്നു.

ശനിയാഴ്ചയാണ് റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയത്. ഇതിന് ശേഷം റോബിൻ നാട്ടിലെത്തുകയും ആരാധകരിൽ നിന്നും ഗംഭീര സ്വീകരണം ഏറ്റുവാങ്ങുകയുമായിരുന്നു. ഇപ്പോഴിതാ റോബിൻ ജാസ്മിനെപ്പറ്റി ഒരു അഭിമുഖത്തറിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ജനശ്രദ്ധ നേടുന്നത്.

തനിക്ക് ജാസ്മിനുമായി വ്യക്തിപരമായി യാതൊരു ശത്രുതയും ഇല്ലെന്നും പുറത്തിറങ്ങിയ ശേഷം ജാസ്മിൻ എന്നെങ്കിലും ഒരു കോഫി കുടിക്കാൻ വിളിച്ചാൽ താൻ ഉറപ്പായും പോകുമെന്നും റോബിൻ പറഞ്ഞു.

" എനിക്ക് വ്യക്തിപരമായി ജാസ്മിനോട് യാതൊരു ശത്രുതയും ഇല്ല. എന്നെ ഒരുപാട് ഹേർട്ട് ചെയ്തു... ശെരി അതെല്ലാം ഗെയിമിന്റെ ഭാഗമായിട്ട ഇപ്പൊ ഗെയിം എല്ലാം വിട്ട് റിയൽ ലൈഫിൽ എത്തിയിരിക്കെയാണ് ഗെയിമിന്റെ സമയതാണേലും ഗെയിം കഴിഞ്ഞാൽ എനിക്ക് ഒന്നുമില്ല.

ഞാൻ ആ കുട്ടിയോട് അങ്ങോട്ട് പോയി പ്രശ്നം ഉണ്ടാകാൻ ഒന്നും പോയിട്ടില്ല. ഇന്ന് എന്നോട് ജാസ്മിൻ പറയുകയാണ് റോബിൻ നമുക്ക് കാണാം ഒരു കോഫി കുടിക്കാം എന്ന് പറഞ്ഞുകഴിഞ്ഞാൽ ഞാൻ റെഡിയാണ് എനിക്ക് പ്രശ്നമൊന്നും ഇല്ല.

ജാസ്മിനോട് പിണങ്ങി ഇരിക്കുന്നതിനേക്കാളും തനിക്കിഷ്ട്ടം സ്നേഹത്തോടെ സുഹൃത്തികളായി ജീവിക്കുന്നതാണെന്നും റോബിൻ പറഞ്ഞു. തന്റെ പ്രൊഫൈലിൽ താൻ ഇപ്പോൾ കമന്റ് സെക്ഷൻ ഓഫ് ആകിയിരിക്കുകയാണെന്ന് റോബിൻ പറഞ്ഞു. തന്റെ അകൗണ്ടിൽ കയറി ആരും ജാസ്മിനെ ചീത്ത പറയരുതെന്നും അതുവഴി ഒരു വഴക്ക് ഉണ്ടാവരുതെന്നും കരുതിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് റോബിൻ വ്യക്തമാക്കി.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X