'ഞാനാരെന്ന് അറിയണമെങ്കിൽ പുറത്തിറങ്ങി നോക്ക്, പട്ടിയേയും എന്നേയും ചേർത്ത് പറഞ്ഞതിന് പുറത്ത് നിന്നും കിട്ടും'

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ ടാ​ഗ് ലൈൻ പോലെ തന്നെ കളറായി കൊണ്ടിരിക്കുകയാണ്. പുതിയ രണ്ട് വൈൽഡ് കാർഡുകൾ കൂടി വീട്ടിലേക്ക് വന്നതോടെയാണ് കളി മാറിയത്.

വീടിനുള്ളിൽ കഴിയുന്നവരെ മാത്രമല്ല പുറത്തുള്ള പ്രേക്ഷകരേയും ബി​ഗ് ബോസ് നല്ല അസലായി കളിപ്പിക്കുന്നുണ്ടെന്നാണ് ഓരോ പുതിയ പ്രമോയിൽ നിന്നും ഹോട്ട്സ്റ്റാറിലെ ലൈവ് സ്ട്രീമിങിൽ നിന്നും മനസിലാകുന്നത്.

വീട്ടിലേക്ക് പുതിയതായി വന്നവർ ഇപ്പോഴും സീക്രട്ട് റൂമിലാണ് കഴിയുന്നത്.

വീട്ടിൽ കയറുന്നതേയുള്ളൂ. അതേസമയം ഇപ്പോൾ വീടിനുള്ളിൽ കഴിയുന്ന പന്ത്രണ്ട് പേരും സീക്രട്ട് റൂമിൽ രണ്ടുപേരുണ്ടെന്ന് മനസിലാക്കി കഴിഞ്ഞു. ചെറിയ പ്രശ്നങ്ങൾ പോലും സംസാരിച്ച് കഴിയുമ്പോൾ വലിയ പ്രശ്നങ്ങളായി മാറുന്ന ഒരിടം കൂടിയാണ് ബി​ഗ് ബോസ്.

അങ്ങനെയാണ് മത്സരാർഥികൾ തമ്മിൽ‌ വലിയ വഴക്കുകൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം വലിയൊ​രു പ്രശ്നവും ചർച്ചയും മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ സംഭവിച്ചിരുന്നു.

ജാസ്മിൻ സംസാരിക്കുന്നതിനിടയിൽ റോബിനെ തന്റെ വീട്ടിൽ വളർത്തുന്ന പട്ടിയുമായി ഉപമിച്ചു. അതാണ് വലിയ പ്രശ്നങ്ങൾക്കിടയാക്കിയത്.

പട്ടിയോട് ചേർത്തുള്ള ഉപമ

അങ്ങനൊരു പ്രതികരണം ജാസ്മിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായപ്പോഴും ക്ഷമ കൈവിടാതെയാണ് റോബിൻ പെരുമാറിയത്. തിരിച്ച് തർ‌ക്കിക്കാനോ തെറ്റ് തിരുത്തി കൊടുക്കാനോ ഒന്നും മുതിർന്നില്ല.

അതേസമയം വീട്ടിലെ മറ്റുള്ളവർ റോബിനെ ജാസ്മിൻ പട്ടിയുമായി ഉപമിച്ചപ്പോൾ മൗനം പാലിച്ചു. ലക്ഷ്മിപ്രിയ മാത്രമാണ് ഉടൻ തന്നെ പ്രതികരിച്ചത്. സംഭവം വീടിനുള്ളിൽ മാത്രമല്ല വീടിന് പുറത്തും ചർച്ചയായി.

പട്ടിയെ വെറും മൃഗമായി മാത്രം കാണുന്നവർക്കെ ആ വാക്ക് വേദനിപ്പിക്കുകയുള്ളൂവെന്നും എന്നാൽ മനുഷ്യനെക്കാൾ നന്ദിയുള്ള ഇനമായി കാണുന്നവരുടെ കണ്ണിൽ അതൊരു തെറ്റേ അല്ലെന്നുമാണ് വിഷയത്തിൽ ജാസ്മിനെ പിന്തുണയ്ക്കുന്നവർ പറഞ്ഞത്.

ഇടയിൽ കളിച്ചത് ലക്ഷ്മിപ്രിയ

റോബിനെ മാത്രമല്ല നിമിഷയെയും ജാസ്മിൻ പട്ടിയോട് ഉപമിച്ചിട്ടുണ്ടെന്നും ജാസ്മിനെ അനുകൂലിക്കുന്നവർ പറയുന്നു.

'എന്റെ പട്ടിയെ പോലെ തന്നെയാണ് നിമിഷയെ കാണുന്നത്. അത്രയും ഇഷ്ടമാണ്. റോബിനെ അതുപോലെ കാണാൻ സാധിക്കില്ല. തെറ്റായി ചിന്തിക്കരുത്... നിങ്ങൾക്ക് അറിയാം നമ്മൾ തമ്മിലുള്ള ഇരിപ്പുവശം എന്താണെന്ന്.'

'ഇത്തരത്തിൽ തന്റെ ഇഷ്ടത്തിന്റെയും അനിഷ്ടത്തിന്റെയും രണ്ട് വശങ്ങളെ കുറിച്ച് വളരെ വ്യക്തമായിട്ടാണ് ജാസ്മിൻ സംസാരിക്കുന്നത്. ലക്ഷ്മിപ്രിയ അതിനെ മാനിപുലേറ്റ് ചെയ്തപ്പോഴാണ് റോബിൻ അവിടെ പട്ടിയെക്കാൾ തരം താഴ്ന്നത്' എന്നും ജാസ്മിനെ സ്നേഹിക്കുന്നവർ സംഭവത്തിന് ശേഷം സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

പുറത്തിറങ്ങി നോക്ക്

സംഭവത്തിന് ശേഷം ദിൽഷയോട് റോബിൻ ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്തപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

താൻ ആരാണെന്ന് അറിയണമെങ്കിൽ പുറത്തിറങ്ങി നോക്കാനും പട്ടിയേയും തന്നേയും ചേർത്ത് പറഞ്ഞതിന് പുറത്ത് നിന്നും കിട്ടുമെന്നുമാണ് ജാസ്മിനെ കുറിച്ച് റോബിൻ ദിൽഷയോട് പറഞ്ഞത്.

ഈ വാക്കുകളിൽ നിന്നും പുറത്ത് തനിക്ക് നല്ല സപ്പോർട്ടുണ്ടെന്ന് റോബിൻ മനസിലാക്കി എന്നത് വ്യക്തമാണ്. വീടിനുള്ളിൽ ഉള്ളവരെല്ലാം റോബിൻ തോൽവി മാത്രം നേടിയിട്ടുള്ള ‌മത്സരാർഥി എന്നാണ് വിലയിരുത്തുന്നത്

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
മരത്തിൽ കാണുന്നത് മാനത്ത് കാണുന്ന റോബിൻ

ഉള്ളിലുള്ളവർക്ക് തന്നെ പിടിക്കുന്നില്ലെങ്കിലും പുറത്ത് താനൊരു തരം​ഗമാണെന്ന് റോബിൻ തിരിച്ചറിഞ്ഞുവെന്നാണ് വീഡിയോ വൈറലായതോടെ പ്രേക്ഷകർ സംഭവത്തിൽ കമന്റ് ചെയ്യുന്നത്.

ആളുകൾ മരത്തിൽ കാണുന്നത് റോബിൻ മാനത്ത് കാണുമെന്നാണ് റോബിൻ ഫാൻസ് പറയുന്നത്. വൈൽഡ് കാർഡുകളുടെ നോമിനേഷൻ പ്രക്രിയ സമയത്തെ ചില വാക്കുകളിൽ നിന്നും തനിക്ക് നല്ല സപ്പോർട്ടുണ്ടെന്ന് റോബിൻ മനസിലാക്കിയെന്നത് ലൈവ് സ്ട്രീമിങ് കാണുമ്പോൾ വ്യക്തമാണ്.

പിന്നീട് വീട്ടിൽ സംസാരിക്കുമ്പോഴും അഭിപ്രായങ്ങൾ പറയുമ്പോഴും നിങ്ങളിതെല്ലാം കേൾക്കുന്നില്ലേയെന്ന് കാമറയിൽ നോക്കി റോബിൻ ഇടയ്ക്കിടെ പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X