For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്കൂൾ കാലത്ത് ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം'; റോബിന് ടാലന്റില്ലെന്ന് പറയുന്നവർ കാണാൻ, വൈറലായി പുതിയ ചിത്രങ്ങൾ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി വന്ന ജനഹൃദയങ്ങൾ കീഴടക്കിയ മത്സരാർഥിയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ.

  സീസൺ ഫോർ അവസാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അതിന്റെ ആവേശം ഇപ്പോഴും പ്രേക്ഷകരിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരൻ സീസൺ ഫോറിലെ സെൻസേഷനായിരുന്ന റോബിൻ രാധാകൃഷ്ണൻ കൂടിയാണ്. ബി​ഗ് ബോസിൽ എത്തും മുമ്പ് തന്നെ റോബിൻ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.

  Also Read: ഭര്‍ത്താവിന്റെ ആ ശീലത്തോടാണ് ഞാന്‍ തോറ്റ് പോയത്; രഘുവരനുമായിട്ടുള്ള ദാമ്പത്യത്തെ കുറിച്ച് നടി രോഹിണി

  മോട്ടിവേഷണൽ സ്പീക്കർ, ഡോക്ടർ എന്നീ ടൈറ്റിലുകളാണ് ബി​ഗ് ബോസിന് മുമ്പ് റോബിനെ ജനപ്രിയനാക്കിയത്. ഡോ. മച്ചാൻ എന്ന പേരിലായിരുന്നു റോബിൻ അന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്. കൂടാതെ കൗമുദി ചാനലിൽ സ്പെഷ്യൽ പ്രോ​ഗ്രാമുകളും അവതരിപ്പിച്ചിരുന്നു.

  ഇതുവരെ ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുക്കാനെത്തിയവരിൽ മാസങ്ങൾക്ക് മുമ്പ് അതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ഷോയിൽ എങ്ങനെ പെരുമാറി ആരാധകരെ സ്വന്തമാക്കണമെന്നതടക്കമുള്ളതിൽ വ്യക്തമായി കൃത്യത വരുത്തി അതനുസരിച്ച് പെരുമാറി ഷോയെ മികവുറ്റതാക്കുകയും ചെയ്ത മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.

  Also Read: 'രണ്ട് മാസത്തോളം ഡിപ്രഷനിൽ, ജോലിക്ക് പോകാൻ കഴിയുന്നില്ല'; ജീവിതം തന്നെ മാറിമറിഞ്ഞെന്ന് നോറ ഫത്തേ​ഹി!

  ഹൗസിലേക്ക് പ്രവേശിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റോബിന് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു. രണ്ടാഴ്ചയായപ്പോഴേക്കും അത് റോബിൻ ആർമി എന്ന തരത്തിൽ വലിയൊരു റോബിൻ ഫാൻസ് ​ഗ്രൂപ്പായി മാറുകയും ചെയ്തിരുന്നു.

  റോബിനൊപ്പം മത്സരിച്ച മറ്റ് പത്തൊമ്പത് മത്സരാർഥികളും അവരവരുടെ പ്രൊഫഷന് പുറമെ നൃത്തത്തിലോ പാട്ടിലോ ഡാൻസിലോ ​ഗെയിംസിലോ കഴിവ് തെളിയിച്ചവരും ഹൗസിനുള്ളിലെ ടാസ്ക്കുകൾ മനോഹരമായി പൂർത്തിയാക്കുകയും ചെയ്തവരായിരുന്നു.

  Also Read: മോഹൻലാൽ നല്ല ഡാൻസറാണ്, മമ്മൂട്ടി അന്ന് ഡാൻസ് ചെയ്യില്ലായിരുന്നു; ശോഭന പറയുന്നു

  എന്നാൽ റോബിന് ഹൗസിനുള്ളിൽ വെച്ച് വളരെ കുറച്ച് ​ഗെയിമുകളിൽ മാത്രമാണ് നന്നായി പെർഫോം ചെയ്യാൻ സാധിച്ചത്. അതിനാൽ തന്നെ പലരും റോബിനെ കളിയാക്കിയിരുന്നു.

  പാട്ടോ നൃത്തമോ മര്യാദയ്ക്ക് ഒരു ​ഗെയിമോ കളിച്ച് തീർക്കാൻ അറിയില്ല.... വെറുതെ ഒച്ചവെച്ച് മറ്റുള്ളവരുടെ ​ഗെയിം കൂടി നശിപ്പിച്ച് കളയുകയാണ് റോബിൻ എന്നാണ് പലരും അന്ന് റോബിനെ കുറ്റപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിത തന്റെ ആരാധകർക്ക് ഒട്ടും പ്രതീക്ഷിക്കാത്തൊരു സർപ്രൈസ് നൽകിയിരിക്കുകയാണ് റോബിൻ.

  വിദ്യാർഥിയായിരിക്കുമ്പോൾ താൻ ക്ലാസിക്കൽ ഡാൻസിൽ അസാമാന്യ കഴിവുള്ള വ്യക്തിയായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രമാണ് റോബിൻ സോഷ്യൽമീ‍ഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  2006 സിബിഎസ്ഇ സൗത്ത് സോൺ സഹോദയ ഫെസ്റ്റിവലിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടി നിൽക്കുന്ന തന്റെ ചിത്രങ്ങളാണ് റോബിൻ പങ്കുവെച്ചത്. ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 'നിങ്ങൾ ഒരു ക്ലാസിക്കൽ ഡാൻസറായിരുന്നുവോ? ഇതൊരു വല്ലാത്ത സർപ്രൈസായിപോയി.'

  'ഇതെല്ലാം കൈയിൽ വെച്ചിട്ടാണോ ഒന്നും അറിയില്ല ടാലെന്റ് ഇല്ല എന്നൊക്കെ പറയുന്നേ?, നിങ്ങൾ ഒരോ നിമിഷവും സർപ്രൈസ് തന്ന് ഞെട്ടിക്കുകയാണല്ലോ ഡോക്ടർ റോബിൻ', തുടങ്ങി നിരവധി കമന്റുകളാണ് റോബിൻ പങ്കുവെച്ച ഫോട്ടോയ്ക്ക് ആരാധകർ കുറിക്കുന്നത്.

  പതിവായി ഉദ്ഘാടനങ്ങൾക്കും പരിപാടികൾക്കും വരുമ്പോൾ‌ ചെറിയ രീതിയിൽ ഡപ്പാംകൂത്ത് സ്റ്റൈൽ ഡാൻസ് റോബിൻ അവതരിപ്പിക്കാറുണ്ട്. പലരും കഴിവുണ്ടെന്ന് കാണിച്ച് ബി​ഗ് ബോസിൽ സ്കോർ ചെയ്യാൻ നോക്കിയപ്പോഴാണ് തനിക്കുള്ള കഴിവുകളെ മറച്ച് പിടിച്ച് വ്യത്യസ്തമായ രീതിയിൽ കളിച്ച് റോബിൻ ആരാധകരെ നേടിയത്.

  എഴുപത് ദിവസം മാത്രമെ റോബിന് ബി​​ഗ് ബോസിൽ നിൽക്കാൻ കഴിഞ്ഞുള്ളു. അതിന് ശേഷം സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു. അതേസമയം തന്റെ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് റോബിൻ.

  കൂടാതെ വരുന്ന ഫെബ്രുവരിയിൽ റോബിന്റെ വിവാഹനിശ്ചയവുമുണ്ടാകും. നടിയും സംരംഭകയുമായ ആരതി പൊടിയെയാണ് റോബിൻ വിവാഹം ചെയ്യാൻ പോകുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Robin Shared His Classical Dance Photo Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X