ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിൻ; എങ്കിലും ബിഗ് ബോസ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ ഫോർ ആരംഭിച്ചത് 17 മത്സരാർത്ഥികളുമായിട്ടാണ്. മറ്റ് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായൊരു സീസൺ കൂടിയായിരുന്നു സീസൺ ഫോർ. മുൻ കാലത്തെ എപ്പിസോഡുകളിൽ നിന്നും വളരെയധികം വ്യത്യസ്ഥതകൾ ഈ എപ്പിസോഡിൽ കൊണ്ട് വരാൻ ബിഗ് ബോസ് സംഘാടകർ ശ്രമിച്ചു. മത്സരാർത്ഥികളെ തിരഞ്ഞെടുത്തത് മുതൽ വീട്ടിലെ ഓരോ ടാസ്കുകളിൽ വരെ വ്യത്യസ്ഥത സംഘാടകർ കൊണ്ട് വന്നു.

ഈ സീസണിൽ ബിഗ് ബോസിൽ എത്തിയ ഓരോ മത്സരാർത്ഥികളും അവരുടെ മനസ് നിറയെ ആഗ്രഹങ്ങളും ആശകളുമായിട്ടാണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്ന് വന്നത്. പലരും നാളുകളായി ഇതിന് വേണ്ടി പരിശ്രമിക്കുകയും ഷോയെ കുറിച്ച് നല്ലപോലെ പഠിക്കുകയുമെല്ലാം ചെയ്തശേഷമാണ് ബിഗ് ബോസിൽ എത്തിയത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ശക്തരായ മത്സരാർഥികളായിരുന്നു റോബിനും ജാസ്മിനും.

ഏറെ പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന മത്സാരാർഥികൾ ആയിരുന്നെങ്കിലും ഇരുവർക്കും ഷോയിൽ നിന്നും പുറത്ത് പോകേണ്ടിവന്നു. ടാസ്ക്കിനിടയിൽ ഉണ്ടായ ഒരു ചെറിയ കൈപ്പിഴയാണ് റോബിന്റെ പുറത്താകളിലേക്ക് വഴിവെച്ചതെങ്കിൽ റോബിൻ തിരിച്ചുവരും എന്ന കരുതിയാണ് ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയായത്.

ആരാധകരുടെ സ്നേഹമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന് റോബിൻ

ഷോയിൽ നിന്നും പുറത്തായെങ്കിലും നാട്ടിൽ എത്തിയ റോബിൻ രാധാകൃഷ്ണന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആരാധകരുടെ സ്നേഹമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്നും ബിഗ് ബോസിലെ വിജയത്തേക്കാളും മധുരം ഇതിനുണ്ടെന്നും റോബിൻ പറയുകയുണ്ടായി. ഇപ്പോൾ ബിഗ് ബോസ് ആരാധകർക്കിടയിൽ തരംഗമാവുന്നത് റോബിന്റെ ഒരു പഴയ വീഡിയോ ആണ്.

2021 ജൂലൈ 19 ന് റോബിൻ ഷൂട്ട് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും വിഷമിച്ച് ഡിപ്രഷനിൽ തകർന്നിരിക്കുന്നു സമയമാണെന്നും ജീവിതത്തിൽ തനിക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുവെന്നും അപ്രതീക്ഷിതമായി ഒരു സർജറി ചെയ്യേണ്ടതായി വന്നുവെന്നും റോബിൻ ആ വിഡിയോയിൽ പറയുന്നുണ്ടായിരുന്നു.

സർജറിയുടെ ഭാഗമായി ബെഡ് റെസ്റ്റിൽ

സർജറിയുടെ ഭാഗമായി ബെഡ് റെസ്റ്റിൽ ആയിരുന്ന സമയത്താണ് റോബിൻ ആ വിഡിയോ ഷൂട്ട് ചെയ്തത്. തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകണമെങ്കിൽ താൻ തന്നെ തീരുമാനിക്കണമെന്ന് റോബിൻ പറഞ്ഞു.

2021 ജൂലൈ 19 ന് ബിഗ് ബോസ് സീസൺ 3 നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ അവസരത്തിൽ തനിക്ക് സീസൺ 4 ലേക്ക് പോകണം എന്ന അതിയായ ആഗ്രഹം ഉണ്ടെന്ന് റോബിൻ പറഞ്ഞു.

ആഗ്രഹം ഉണ്ടെങ്കിലും 99 % അതിലേക്ക് തിരഞ്ഞെടുക്കപെടാൻ ഒരു സാധ്യതയും ഇല്ലെന്ന് പറഞ്ഞ റോബിൻ, തന്നാൽ കഴിയുന്നപോലെ പ്രയത്നിക്കുമെന്നും പറഞ്ഞു. എങ്ങനെ അതിലേക്ക് പോണം, ആരെ കാണണം, എങ്ങനെയാണ് അതിന്റെ സെലക്ഷൻ അങ്ങനെ ഒന്നും എനിക്ക് അറിയില്ല. റോബിൻ പറഞ്ഞു.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
തോൽക്കാൻ തനിക്ക് മനസില്ലെന്നും വിഡിയോയിൽ റോബിൻ പോറയുന്നുണ്ട്.

വെറും ഒരു ശതമാനം മാത്രമേ താൻ സെലക്ട് ആവാൻ സാധ്യത ഉള്ളുവെന്നും ആ ഒരു ശതമാനത്തിന് വേണ്ടി താൻ പരിശ്രമിക്കുമെന്നും റോബിൻ പറഞ്ഞു. തോൽക്കാൻ തനിക്ക് മനസില്ലെന്നും വിഡിയോയിൽ റോബിൻ പോറയുന്നുണ്ട്.

ബിഗ് ബോസ് സീസൺ ഫോറിൽ കയറിയാൽ അതിൽ നിന്നും തിരിച്ച് വന്ന ശേഷം മാത്രമേ താൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുള്ളു എന്നും റോബിൻ വിഡിയോയിൽ പറയുന്നു. തുടർന്ന് വീഡിയോയുടെ അവസാനം 2022 മാർച്ച് 20 ന് തിരുവനന്തപുരം എയർ പോർട്ടിൽ ബിഗ് ബോസ് ഷോയിലേക്ക് പോകാനായി നിൽക്കുന്ന റോബിനെയും കാണാം.

ഇത്രെയും നാൾ പരിശ്രമിച്ച് ഷോയിൽ എത്തിയിട്ട് ഗെയിമിന്റെ പാതിവഴിയിൽ പുറത്ത് പോകേണ്ടി വന്നതിൽ വല്ലാത്ത വിഷമം ഉണ്ടെന്ന് റോബിന്റെ ആരാധകർ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ബിഗ് ബോസ് അങ്ങനെ ചെയേണ്ടിയിരുന്നില്ലെന്നും പ്രേക്ഷകർ പറയുന്നു.

താരം മുൻപ് ഷോയിൽ പറയന്നിരുന്നു ബിഗ് ബോസിലേക്ക് വരാൻ താൻ ഏറെനാൾ പരിശ്രമിച്ചുവെന്ന്. അന്ന് പലർക്കും അതിൽ സംശയം ഉണ്ടായിരുന്നു എന്നാൽ അതെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതാണ് റോബിന്റെ പുതിയ വീഡിയോ.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X