'ജാസ്മിന്റെ കെട്ടിപിടുത്തത്തിൽ പണി പ്രതീക്ഷിച്ചു, ഫേക്കാണെന്ന് പറയുന്നത് തന്നെ ഒരു ലൈസൻസ്'; റോബിൻ
ബിഗ് ബോസ് സീസൺ ഫോർ കണ്ടിരുന്ന പ്രേക്ഷകരിൽ ഭൂരിഭാഗംപേരും കരുതിയത് ഈ സീസണിലെ കപ്പ് റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കുമെന്നാണ്. എന്നാൽ പ്രേക്ഷകരുടെയെല്ലാം പ്രതീക്ഷ തകർത്താണ് ബിഗ് ബോസ് വീട്ടിൽ നിന്നും റോബിൻ രാധാകൃഷ്ണൻ പുറത്താക്കപ്പെട്ടത്.
ബിഗ് ബോസ് വീട്ടിന് പുറത്തെത്തിയ റോബിന് ഗംഭീര സ്വീകരണമാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്. ആരാധകരുടെ സ്നേഹത്തിനുമുന്നിൽ താരം അമ്പരന്നുപോവുകയായിരുന്നു. ബിഗ് ബോസ് വീട്ടിൽ തനിക്ക് ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും മറ്റും താരം നൽകിയ അഭിമുഖം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ബിഗ് ബോസ് വീട്ടിൽ കയറിയപ്പോൾ തന്നെ മറ്റ് മത്സരാർഥികളോട് താൻ ഫെയിക്ക് ആയി നിൽക്കുന്ന ആളാണെന്ന് റോബിൻ പറഞ്ഞിരുന്നു. മറ്റ് സീസണുകളിലെല്ലാം മത്സരാർഥികൾ അന്യോന്യം പറഞ്ഞിരുന്ന കാര്യം ഈ സീസണിൽ റോബിൻ ആദ്യമേ സ്വയം സമ്മതിക്കുകയാണ് ഉണ്ടായത്.
താൻ ആദ്യമേ ഫെയ്ക്ക് ആയിട്ടാണ് ഈ ഷോയിൽ നിൽക്കുന്നത് എന്ന് പറഞ്ഞ് കഴിഞ്ഞാൽ ജയിക്കാൻ തനിക്ക് എന്തും ചെയ്യാനുള്ള ഒരു ലൈസൻസ് കിട്ടും എന്നതുകൊണ്ടാണ് റോബിൻ അങ്ങനെ പറഞ്ഞത്. ബിഗ് ബോസ് ഷോയിൽ വരുന്ന എല്ലാ ടാസ്കിലും സത്യസന്ധമായി നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് താരം അങ്ങനെ പറഞ്ഞത്.

ഷോയിൽ വരുന്നതിന് മുൻപ് ഏതാണ്ട് എട്ട് മാസത്തോളം താൻ ലീവ് എടുത്ത് ബിഗ് ബോസിന്റെ മുൻപത്തെ സീസണുകൾ കണ്ടുവെന്ന് റോബിൻ ഷോയിൽ കയറിയ സമയത്ത് പറഞ്ഞിരുന്നു.
താരം അങ്ങനെ പറഞ്ഞതിന് പിന്നിലും ഒരു കാരണം ഉണ്ട്. ബിഗ് ബോസ് ഒരു മൈൻഡ് ഗെയിം ആണ്. താൻ അതിൽ എട്ട് മാസത്തോളം തയ്യാറെടുത്തു എന്ന് പറയുമ്പോൾ മറ്റ് മത്സരാർഥികളിൽ ചിലർക്കെങ്കിലും പേടി ഉണ്ടാവുമെന്നും താൻ ഒരു സ്ട്രാറ്റജി വച്ച് കളിക്കുന്ന ആളാണെന്ന തോന്നൽ അവരിൽ ഉണ്ടാവുമെന്നും റോബിൻ പറഞ്ഞു. അത് അവരുടെ മൈൻഡ് ഡൈവേർട്ട് ആകുമെന്നും റോബിൻ പറഞ്ഞു.
റോബിൻ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാർഥിയായിരുന്നു അതുകൊണ്ട് തന്നെ താരം ഫൈനൽ ഫൈവിൽ എത്തും എന്ന ഉറപ്പ് മറ്റ് മത്സരാർത്ഥികൾക്ക് ഉണ്ടായിരുന്നു.
ബിഗ് ബോസ് വീട്ടിൽ കൂട്ടം കൂടി ആരെങ്കിലും റോബിനെ ആക്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നെ മറ്റ് മത്സരാർഥികൾ കൂട്ടം കൂടി ആക്രമിച്ചിട്ടുണ്ടെന്നും അത് അവർക്ക് ഒറ്റക്ക് തന്നെ നേരിടാനുള്ള കരുത്തില്ലാത്തതുകൊണ്ടായിരുന്നെന്നും മാനസികമായി തന്നെ തളർത്താൻ അവർ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞു. അവസാന ദിവസം വരെയും താൻ സ്ട്രോങ്ങ് ആയി മത്സരിച്ചെന്നും റോബിൻ വ്യക്തമാക്കി.

ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർഥികൾ അനുഭവിച്ചതിലും കൂടുതൽ പിരിമുറുക്കം റോബിൻ അനുഭവിച്ചു. ബിഗ് ബോസ് വീടിനകത്ത് അറുപത് ദിവസം നിന്നതിന്റെ മാനസിക പിരിമുറുക്കത്തിന്റെ കൂടെയാണ് മൂന്ന് നാൾ ദിവസം സീക്രെട്ട് റൂമിൽ നിന്നത്.
മറ്റാരെങ്കിലും ആയിരുന്നെങ്കിൽ രണ്ട് ദിവസത്തിൽ കൂടുതൽ അവിടെ നിൽകുമായിരുന്നില്ലെന്നും താൻ ആയിരുന്നതുകൊണ്ടാണ് പിടിച്ച് നിന്നതെന്നും റോബിൻ പറഞ്ഞു.
ഒരുപക്ഷെ തന്നെ തിരിച്ച് കൊണ്ടുവന്നാലോ എന്ന പ്രതീക്ഷയിലായിരുന്നു അത്രയും നാൾ സീക്രട്ട് റൂമിൽ നിന്നതെന്നും റോബിൻ പറഞ്ഞു.
Recommended Video

"എല്ലാ സമയത്തും നമ്മൾ ജയിക്കണമെന്നില്ല. പക്ഷെ തോറ്റാലും അന്തസായി തോൽക്കണം അതാണ് ഗെയിം സ്പിരിറ്റ്" റോബിൻ വ്യക്തമാക്കി.
'എഴുപത് ദിവസം നിന്നതുകൊണ്ട് ഒരുപാട് മനുഷ്യരുടെ ഹൃദയം എനിക്ക് കിട്ടി. കുഞ്ഞ് കുട്ടികൾ പോലും ഞാൻ ഔട്ട് ആയപ്പോൾ കരഞ്ഞുവെന്ന് കേട്ടു. അതൊക്കെ എനിക്ക് വല്ലാതെ ഫീൽ ആയി.' റോബിൻ പറഞ്ഞു.
പ്രായമായ അമ്മമാർ തനിക്ക് വേണ്ടി അമ്പലത്തിൽ പോയി പ്രാർഥിക്കുകയൊക്കെ ചെയ്തുവെന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നിയെന്നും റോബിൻ ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ബിഗ് ബോസ് ഷോയിൽ പലരും ഇമേജ് കോൺഷ്യസ് ആയിരുന്നെന്നും അങ്ങനെ ഉള്ളവർ ഒരിക്കലും ഈ ഷോയിൽ വരാൻ പാടില്ലെന്നും ഈ ഷോ വീട്ടിൽ ഇരുന്ന് കാണണമെന്നുമാണ് റോബിന്റെ നിലപാട്


Click it and Unblock the Notifications