For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ എന്റെ ഓക്കെ ഫെയ്സ് മാത്രമെ ആളുകളെ കാണിക്കാറുള്ളൂ, കരയുന്നത് കാണിക്കാറില്ല'; പ്രേക്ഷകരോട് റോബിൻ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ പത്താം ആഴ്ചയിൽ നിർണായകമായ ഒട്ടനവധി സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർഥികളിൽ ഒരാൾ വാക്ക് ഔട്ട് ചെയ്യുകയും മറ്റൊരാൾ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടിരിക്കുകയുമാണ്.

  ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് തുടങ്ങിയപ്പോൾ മുതലാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കളിയായി തുടങ്ങിയ മത്സരം കൈയ്യാങ്കളിയിലേക്ക് പോയതിനാലാണ് റോബിനെ വീട്ടിൽ നിന്നും ബി​ഗ് ബോസ് മാറ്റിയത്. ശേഷം മൂന്ന് ദിവസത്തിലധികം റോബിൽ സീക്രട്ട് റൂമിലായിരുന്നു.

  Also Read: ഈ ആഴ്ച ഡബിൾ എവിക്ഷൻ, റോബിന് പിന്നാലെ വിനയ് മാധവും പുറത്ത്, കാരണം ബ്ലെസ്ലിയെ ഉപദ്രവിച്ചതോ?

  റോബിൻ ചെയ്ത പ്രവ‍ൃത്തിയിലെ തെറ്റും ശരിയും പരിശോധിച്ച ശേഷം ബി​ഗ് ബോസ് എന്ത് തീരുമാനമാണ് പറയുന്നതെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. വലിയൊരു ശതമാനം ആളുകൾ ബി​ഗ് ബോസിലേക്ക് വീണ്ടും മത്സരിക്കാൻ‌ റോബിൻ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

  പക്ഷെ ഇനി അത് ഉണ്ടാവില്ലെന്ന് തെളിയിക്കുന്ന പുതിയ പ്രമോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാലിനടുത്തെത്തി വീട്ടിലെ അം​ഗങ്ങളെ സ്ക്രീനിലൂടെ യാത്ര പറയുന്ന റോബിനാണ് പുതിയ പ്രമോയിലുള്ളത്.

  റിയാസിനെ തല്ലിയ സംഭവം നടന്ന് ഉടൻ തന്നെ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു.

  Also Read: പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായി, റോബിൻ രാധാകൃഷ്ണ‌നെ ഷോയിൽ നിന്നും പുറത്താക്കി!

  അപ്പോൾ റോബിന് തന്റെ ഭാ​ഗത്ത് നിന്ന് എന്താണുണ്ടായത് എന്ന് പറയാൻ പോലുമുള്ള അവസരം ലഭിച്ചിരുന്നില്ല. ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് ബി​ഗ് ബോസ് റോബിന്റെ ഭാ​ഗം കേട്ടത്.

  കൂടാതെ വീട്ടുകാർക്കും തല്ലുകിട്ടിയെന്ന് അവകാശപ്പെടുന്ന റിയാസിന് പറയാനുള്ളതും ബി​ഗ് ബോസ് കേട്ടു. ഏറ്റവും അവസാനമാണ് റോബിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് ബി​ഗ് ബോസ് എത്തിയത്.

  ഇപ്പോൾ സീക്രട്ട് റൂമിൽ നിന്നും പ്രേക്ഷകരോട് സംസാരിക്കുന്ന റോബിന്റെ വീഡിയോയാണ് വൈറലാകുന്നത്.

  'ഞാൻ എന്റെ ഓക്കെ ഫെയ്സ് മാത്രമെ ആളുകളെ കാണിക്കാറുള്ളൂ, കരയുന്നത് കാണിക്കാറില്ല' എന്നാണ് റോബിൻ തന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് പറഞ്ഞത്.

  'ബി​ഗ് ബോസ് വീട് എന്താണെന്ന് പറഞ്ഞ് തന്നാൽ മനസിലാക്കാൻ കഴിയില്ല. അത് സ്വന്തമായി എക്സ്പീരിയൻസ് ചെയ്യുക തന്നെ വേണം. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല.'

  'വീട്ടിലെന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയില്ല. നാട്ടിലെന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയില്ല. ബി​ഗ് ബോസ് വീടിനുള്ളിൽ വന്ന കുറച്ച് പേർ ഒരു ലൂപ്പിൽ അകപ്പെട്ടപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുകയും ദേഷ്യപ്പെടുകയും എല്ലാം ചെയ്യുന്നു.'

  'അത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ബി​ഗ് ബോസ് ​ഹൗസ് വേറൊരു ലോകം തന്നെയാണ്. പുറത്ത് നിന്ന് കാണുന്ന പ്രേക്ഷകർക്ക് ഇതൊരു എന്റർടെയ്ൻമെന്റാണ്.'

  'ചിലർക്ക് ഇവിടെയുള്ളവരെ കാണുമ്പോൾ ദേഷ്യം തോന്നാം. പക്ഷെ ഇവിടെ ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ അത്തരത്തിലുള്ളതായതിനാലാണ് പെരുമാറ്റ രീതികൾ മാറുന്നത്.'

  'എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും നാൾ എക്സ്പീരിയൻസ് ചെയ്ത എല്ലാ ഇമോഷൻസും ഈ വീടിനുള്ളിൽ വെച്ചും എനിക്കുണ്ടായിട്ടുണ്ട്. ഞാൻ കരയുന്നത് വീട്ടിലേക്ക് വരും മുമ്പ് ആരും കണ്ടിട്ടില്ല.'

  'എന്റെ അച്ഛനും അമ്മയും പോലും കണ്ടിട്ടില്ല. കാരണം ഞാൻ എന്റെ ഓക്കെ ഫെയ്സ് മാത്രമെ അവരേയും മറ്റുള്ളവരേയും കാണിക്കാറുള്ളൂ. കരയുന്നത് കാണിക്കാറില്ല.'

  'ഞാൻ തനിച്ച് ഇരുന്ന് മാത്രമാണ് കര‍ഞ്ഞിരുന്നത്. പക്ഷെ ഇതിനകത്ത് വന്ന ശേഷം ഞാൻ കരയുന്നതും എല്ലാവരും കണ്ടു.'

  Recommended Video

  Dr Robin Eviction: ഡോക്ടറല്ല മനുഷ്യനാണ് ഞാൻ, റിയാക്ട് ചെയ്യേണ്ട സമയത്ത് ഞാൻ ചെയ്യും | #BiggBoss

  'കാരണം എനിക്ക് ഇവിടെ ഒന്നും മറച്ച് വെക്കാൻ കഴിയില്ല. എനിക്കെന്നല്ല ആർക്കും. മുന്നോട്ട് പോയെ പറ്റൂവെന്നുള്ളകൊണ്ടാണ് എല്ലാം കടന്ന് സ‍ഞ്ചരിച്ചുകൊണ്ടിരുന്നത്.'

  'ഇവിടെയുള്ള മറ്റ് മത്സരാർഥികളേയും പ്രശംസിച്ചാൽ തീരില്ല. നെ​ഗറ്റിവിറ്റിയും പോസറ്റിവിറ്റിയും നിറഞ്ഞ വീടാണ് ബി​ഗ് ബോസ് വീട്.'

  'ക്ഷമിച്ചും പൊറുത്തും മുന്നോട്ട് പോകാനുള്ള മനസ് കൂടി ഉണ്ടായെങ്കിലെ ഈ വീട്ടിൽ മുന്നോട്ട് പോകാൻ കഴിയൂ' റോബിൻ പറഞ്ഞു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin talking to his fans about bigg boss journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X