For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നവരാണ് റോബിൻ്റെ സ്ഥിരം വേട്ട മൃഗം; ലവ് ട്രാക്കും അതുപോലൊരു സ്ട്രാറ്റജിയെന്ന് ആരാധകർ

  |

  അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് ഷോ മുന്നേറ്റം തുടരുകയാണ്. ഈ സീസണില്‍ ആരായിരിക്കും വിന്നറാവുക എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കാനും ഏറ്റവും കൂടുതല്‍ ചര്‍ക്കകള്‍ക്ക് വഴിയൊരുക്കാനും റോബിന് സാധിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  'ഈ സീസണില്‍ പൊതുവേ, ജനങ്ങള്‍ക്ക് അറിയാത്ത ഒരു കണ്ടസ്റ്റന്റ് ആയിരുന്നു റോബിന്‍. പ്രേക്ഷകരില്‍ 99% ആളുകളും ഒരു പക്ഷെ ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം മാത്രം കേട്ടൊരു പേരായിരിക്കും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ എന്നത്. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ള, ഏറ്റവും മികച്ച രീതിയില്‍ മുന്നേറുന്ന ഒരു മത്സരാര്‍ത്ഥി ആയി റോബിന്‍ മാറിയിരിക്കുന്നു..

  പണ്ട് ഒരു സീസണില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.. 'If everyone in the house has problem with one particular person, then he is freaking running the show' ആദ്യ ദിവസങ്ങളില്‍ ഇത് തന്നെ ആയിരുന്നു റോബിന്‍ ചെയ്തിരുന്നതും... സീസണില്‍ ഒരു ഇമ്പാക്ട് ഉണ്ടാവാന്‍ വേണ്ടി ആവശ്യമുള്ളതിനും, ഇല്ലാത്തതിനും സീനും ഇഷ്യൂസും ഉണ്ടാക്കി ജനമനസ്സില്‍ റോബിന്‍ എന്ന പേര് അടിച്ചേപ്പിച്ചു.

  സംഗതി കണ്ടന്റ് ആണെങ്കിലും, ഫാന്‍സ് ആണെങ്കിലും, ഹേറ്റേഴ്സ് ആണെങ്കിലും, മോട്ടിവേഷന്‍ ആണെങ്കിലും, എയറില്‍ പോവാന്‍ ആണെങ്കിലും റോബിന്‍ മാത്രമായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഉള്ള ഡിസ്‌കഷന്‍ എന്ന് വേണം പറയാന്‍..

  വീടിനകത്തുള്ള കണ്ടസ്റ്റന്‍സിനും വീടിനു പുറത്തുള്ള പ്രേക്ഷകരും റോബിന്‍ എന്ന പേര് മാത്രം ചര്‍ച്ചയാക്കിയതും, ഷോ മൊത്തത്തില്‍ അയാളെ ചുറ്റി പറ്റി കൊണ്ട് പോകാന്‍ സാധിച്ചത് അയാളുടെ ബ്രില്ലിന്‍സ് തന്നെ ആണ്.

  പിന്നീട് പ്രണയം എന്ന സ്ട്രാറ്റജി (അത് യഥാര്‍ത്ഥ പ്രണയം ആണെങ്കിലും അല്ലെങ്കിലും) ദില്‍ഷയോടൊപ്പം ചേര്‍ന്ന് പ്രേക്ഷക മനസ്സുകളില്‍ എത്തുമ്പോള്‍ ഒരു പക്ഷെ അടുത്തൊരു പേര്‍ളിഷ് കോമ്പോ അവിടെ ഉണ്ടായേക്കാം എന്ന് പ്രേക്ഷകര്‍ വിചാരിക്കും എന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ട് കാണണം..

  Also Read: നിമിഷ ഒരു ഷാഡോ ആയിരുന്നോ? ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്ത് വന്ന ശേഷം സത്യങ്ങള്‍ പറഞ്ഞ് താരം

  വീട്ടില്‍ പൊതുവെ നെഗറ്റീവ് വൈബ് ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് തോന്നിയ കണ്ടസ്റ്റന്റ്‌സ് ആയിരുന്നു റോബിന്റെ സ്ഥിര വേട്ട മൃഗം. ജാസ്മിന്‍ ആയാലും, നിമിഷ ആയാലും, ഡെയ്‌സി ആയാലും, ശേഷം വന്ന റിയാസ് ആയാലും, അവരുടെ ക്യാരക്ടര്‍ ഒരുപക്ഷെ ഭൂരിപക്ഷ പ്രേക്ഷകര്‍ക് ഇഷ്ടപ്പെടില്ല എന്ന് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ ആണ് അവര്‍ക്കെതിരെ കളിച്ചു കൊണ്ടിരുന്നതും.

  Also Read: ജാസ്മിന്‍ മനുഷ്യത്വം ഇല്ലാത്തവള്‍ ആണോ? അതിന് കാരണമായി പറയുന്നത് തെറി വിളിയും റോബിനോടുള്ള വ്യക്തി വൈരാഗ്യവുമാണ്

  എന്തായാലും ആദ്യത്തെ 50 ദിവസങ്ങളില്‍ ഒരു ഇമ്പാക്ട് ഉണ്ടാക്കി പ്രേക്ഷക മനസ്സില്‍ ഞാന്‍ ഒരു ഗെയിമര്‍ ആണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും, പിന്നീട് തന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തു ഹേറ്റേഴ്സ് ആയവരെ കൂടി ഫാന്‍സ് ആക്കി മാറ്റാനുള്ള ഒരു പ്ലാന്‍ ആയിരുന്നു അയാളുടെ മനസ്സില്‍.

  അപ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വരവ്. അവരെ കൂടി മുളയിലേ നുള്ളാനുള്ള പരുപാടി ആയിരുന്നു നമ്മള്‍ കഴിഞ്ഞ വീക്ക് കണ്ടത്. അതില്‍ ഒരര്‍ത്ഥത്തില്‍ അയാള്‍ ജയിച്ചു എന്ന് വേണം നമ്മള്‍ കരുതാന്‍..

  Also Read: 'വിവാഹം കഴിഞ്ഞ് പ്രണയം തോന്നുന്നത് തെറ്റല്ല, അമ്മയെ ഓർത്ത് കരയരുതെന്ന് പറഞ്ഞിരുന്നു'; വിനയിയെ കുറിച്ച് പാർവതി!

  Recommended Video

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  എന്നാല്‍ അതിന്റെ പരിണിത ഫലം വീക്കേണ്ടില്‍ ലാലേട്ടനില്‍ നിന്ന് കിട്ടിയ ലാസ്റ്റ് വാണിംഗ് കൂടി ആണ്. ഇനിയുള്ള 50 ദിവസങ്ങളില്‍ സേഫ് ഗെയിം കളിച്ചാലും, പുഷ്പം പോലെ ടോപ് 3 ഇല്‍ എത്താന്‍ ചാന്‍സ് ഉള്ള റോബിന്‍, ഇനി ആകെ ചെയ്യേണ്ടത് സ്വന്തം ദേഷ്യം ഒന്ന് കണ്ട്രോള്‍ ചെയ്യുക മാത്രമാണ്. ഈ ഒരു അഗ്‌നി പരീക്ഷ, അയാള്‍ക്ക് മറികടക്കാന്‍ പറ്റട്ടെ എന്ന് റോബിന്റെ ഗെയിം ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകനായ ഞാന്‍ ആഗ്രഹിക്കുന്നു..

  English summary
  Bigg Boss Malayalam Season 4: Robin Target The Contestants Who Make Negative Vibe, A Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X