റിയാസും ജാസ്മിനും പോകല്ലേ...നിങ്ങളാണ് എന്റെ പ്രമോട്ടേഴ്‌സെന്ന് ജയിലില്‍ കിടന്ന് റോബിന്റെ നിലവിളി

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ റിയാലിറ്റി ഷോയായി വീട്ടകങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. അറുപത് ദിനങ്ങള്‍ പിന്നിട്ട മത്സരാര്‍ത്ഥികള്‍ ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌ക്കും ജയില്‍ നോമിനേഷനും ക്യാപ്റ്റന്‍സി ടാസ്‌ക്കും പൂര്‍ത്തിയാക്കി കഴിഞ്ഞു.

ബിഗ് ബോസില്‍ ഈ വാരം ജയില്‍ ടാസ്‌ക് കഴിഞ്ഞപ്പോള്‍ റോബിനും റിയാസ് സലീമുമാണ് പുതുതായി ജയിലിലേക്ക് പോകേണ്ടി വന്നത്. വീക്ക്‌ലി ടാസ്‌ക്കിലെ മോശം പ്രകടനമാണ് ബ്ലെസ്‌ലിയേയും റോബിനേയും റിയാസിനേയും ജയില്‍ ടാസ്‌ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയത്.

ജയില്‍ ടാസ്‌ക്കില്‍ മൂന്നു പേര്‍

ജയില്‍ നോമിനേഷനില്‍ വന്ന റിയാസ്, ബ്ലെസ്‌ലി, റോബിന്‍ എന്നിവര്‍ക്കുള്ള ടാസ്‌ക്ക് കഴിഞ്ഞ ദിവസം കൊടുത്തിരുന്നു. ടാസ്‌ക് ഏറ്റവും നന്നായി കളിച്ചത് ബ്ലെസ്‌ലിയായിരുന്നു. അതുകൊണ്ട് ജയിലില്‍ പോകാതെ ഹൗസ് ക്യാപ്റ്റനായ ബ്ലെസ്‌ലി രക്ഷപ്പെട്ടു.

വീണ്ടും ജയിലിലായതിന്റെ നിരാശയിലാണ് ഇപ്പോള്‍ റോബിനും റിയാസും. എന്നാല്‍ അതേക്കുറിച്ച് പ്രത്യക്ഷത്തില്‍ സൂചിപ്പിക്കാതെ അതു തമാശയാക്കി മാറ്റുകയാണ് റോബിന്‍. അതിനിടെയാണ് റോബിന്റെ ചങ്ക് ദില്‍ഷ വരുന്നത്. ഇപ്പോഴിതാ റോബിന്‍ ജയിലില്‍ കിടന്നുകൊണ്ട് ദില്‍ഷയോട് സംസാരിക്കുകയാണ്.

ജയിലില്‍ കിടന്നും ദില്‍ഷയോട് കോമഡി

റിയാസ് തന്നെ സഹായിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് റോബിന്‍ പറയുന്നത്. സങ്കടം കടിച്ചമര്‍ത്തി ആ സമയത്തും ദില്‍ഷയോട് കോമഡി അടിക്കുകയാണ് റോബിന്‍. 'എന്റെ അഭിപ്രായത്തില്‍ റിയാസും ജാസ്മിനുമൊന്നും ബിഗ് ബോസില്‍ നിന്ന് പോകരുത്. അവര്‍ അവസാനം വരെയുണ്ടെങ്കിലേ എനിക്ക് എന്നും ഇതുപോലെ കിടക്കാന്‍ പറ്റൂ. വീണ്ടും വീണ്ടും സഹായിക്കൂ' എന്നാണ് റോബിന്‍ ദില്‍ഷയോട് പറയുന്നത്.

അതു ശരിയാണ്, എന്നാലേ കളിയ്ക്ക് ഒരു രസമുണ്ടാവുകയുള്ളൂ എന്ന് ദില്‍ഷ റോബിന് മറുപടി കൊടുക്കുന്നു. ഇതിനിടയില്‍ റിയാസിനും റോബിനും സുഖമാണോ എന്ന് അന്വേഷിച്ചെത്തുകയാണ് ധന്യ. റോബിന്‍ മുമ്പ് പറഞ്ഞ അതേ കാര്യം ധന്യയോടും പറയുന്നു.

റിയാസും ജാസ്മിനും പ്രമോട്ടര്‍മാര്‍

റിയാസും ജാസ്മിനുമാണ് തന്നെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ടന്റിന് വേണ്ടി അവരൊന്നും പോകല്ലേ എന്ന് ധന്യയോടും പറയുന്നു. ഇതു കേട്ട് ധന്യ ചിരിക്കുകയാണ്.

അറിഞ്ഞു കളിക്കുന്നതല്ലേ നല്ലതെന്ന് ചോദിക്കുകയാണ് റോബിന്‍. ഇന്ന് എന്ത് ചെയ്യുമെന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ടാസ്‌ക് കിട്ടി ജയിലില്‍ ആകുന്നത്. അതേസമയം താന്‍ ഈ പറയുന്നത് കേട്ട് റിയാസിന് ദേഷ്യം വരുന്നുണ്ടെന്നും റോബിന്‍ പറയുന്നു. പക്ഷെ, റിയാസ് ദേഷ്യമൊന്നും ഇല്ലെന്ന് പറഞ്ഞ് മാറിയിരിക്കുകയാണ്.

Recommended Video

പുറത്തെ റോബിന്റെ ഫാൻ സപ്പോർട്ട് കണ്ട് ഞെട്ടി | Bigg Boss Malayalam Aparna First Response | #BiggBoss
ജയിലില്‍ രണ്ടാംവട്ടം

കഴിഞ്ഞ വാരവും ജയിലില്‍ കിടന്നത് റിയാസും റോബിനുമായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസിനുള്ളിലേക്ക് വന്ന റിയാസ് ആദ്യ ആഴ്ചയില്‍ തന്നെ റോബിനുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയും മോശമായി ഉച്ചത്തില്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. റോബിനും അതേ നാണയത്തില്‍ റിയാസിന് മറുപടി കൊടുക്കുകയായിരുന്നു.

പിന്നീട് ലാലേട്ടന്‍ ഇരുവര്‍ക്കും അവസാന മുന്നറിയിപ്പ് കൊടുത്തതാണ്. ജയിലില്‍ കയറിയിട്ടും കലിപ്പ് മാറാത്ത റോബിനും റിയാസും വീണ്ടും ഏറ്റുമുട്ടുന്ന കാഴ്ചയും പ്രേക്ഷകര്‍ക്ക് കാണേണ്ടി വന്നു. മാല കോര്‍ക്കുന്നതിനിടെ മുത്ത് പൊട്ടിച്ചെറിയാന്‍ നോക്കിയ റോബിനെ ലാലേട്ടന്‍ കണക്കിന് വഴക്കിന് പറഞ്ഞിരുന്നു. മൂന്ന് രാത്രി കൂടി ജയിലില്‍ കിടക്കാനാണ് അന്ന് അവര്‍ക്ക് പണിഷ്‌മെന്റ് കൊടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X