ഞരമ്പനെന്ന് വിളിച്ചപ്പോൾ‌ സങ്കടമായിയെന്ന് ബ്ലെസ്ലിയുടെ അമ്മ, എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീസണുകളിലൊന്നായിരുന്നു. നാലാം സീസണിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ചില മത്സരാർഥികളുമുണ്ടായിരുന്നു.

അക്കൂട്ടത്തിൽ ജനസ്വീകാര്യത നേടിയ രണ്ടുപേരായിരുന്നു റോബിനും ബ്ലെസ്ലിയും. റോബിൻ പുറത്താക്കുന്നത് വരെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു.

പിന്നീട് ഇരുവരുടേയും ആ​രാധകരും ബന്ധുക്കളും തമ്മിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് റോബിനും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുകൾ സംഭവിക്കുകയായിരുന്നു. ​

ഗ്രാന്റ് ഫിനാലെയോട് അടുത്തപ്പോൾ ബ്ലെസ്ലിയെ കുറ്റപ്പെടുത്തി റോബിൻ വീഡിയോ പങ്കുവെച്ചതും വലിയ ചർച്ചയായിരുന്നു. ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ പഴയ സൗഹൃദം വീണ്ടും തിരികെ പിടിച്ചിരിക്കുകയാണ് റോബിനും ബ്ലെസ്ലിയും.

കട്ടൻ വിത്ത് ഇമ്മട്ടിയെന്ന ടോക്ക് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോൾ സംവിധായകൻ ടോം ഇമ്മട്ടിയുടെ നിർ‌ദേശ പ്രകാരം ബ്ലെസ്ലി റോബിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ താൻ ഉടൻ വരാമെന്ന് റോബിനും ബ്ലെസ്ലിക്ക് വാക്ക് നൽകിയിരുന്നു.

ഞരമ്പനെന്ന് വിളിക്കുന്നത് കേട്ടപ്പോഴാണ് സങ്കടമായത്

ഇത് പ്രകാരമാണ് റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി സംസാരിച്ചത്. റോബിൻ പുറത്ത് വന്ന ശേഷം പലപ്പോഴായി റോബിൻ ഫാൻസും ബ്ലെസ്ലിയുടെ കുടുംബാം​ഗങ്ങളും തമ്മിലും പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു.

റോബിൻ പ്രശ്നങ്ങൾ സംസാരിച്ച് തീർ‌ക്കാൻ വന്നപ്പോൾ‌ ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു... 'ഞരമ്പനെന്ന് അവനെ വിളിക്കുന്നത് കേട്ടപ്പോഴാണ് ഏറ്റവും കൂടുതൽ സങ്കടം വന്നത്.'

'ഞാൻ പഞ്ചായത്തിൽ പോകുന്നത് പോലും നിർത്തിയിരുന്നു. എവിടെ ചെന്നാലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് എന്റെ മുന്നിലേക്ക് വന്നുകൊണ്ടിരുന്നത്... കരച്ചിലായിരുന്നു ദിവസവും' ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞു.

എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ

അതിന് റോബിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.... 'എല്ലാം വിടൂ... ഞാൻ ​അതിനുള്ളിൽ ബ്ലെസ്ലിയെ സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ. വെളിയിൽ വന്ന ശേഷം നടന്നത് സംഭവിച്ച് പോയതാണ്. ശവത്തിൽ കുത്തരുത്.... ഞാൻ എടുത്ത് ചാടിയപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം.'

'ഞാൻ പലവട്ടം ബ്ലെസ്ലിയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു പക്ഷെ പറ്റിയില്ല' റോബിൻ വിശ​ദീകരിച്ചു. റോബിൻ ഏറ്റവും കൂടുതൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നത് ബ്ലെസ്ലിയുടെ സഹോദരനുമായിട്ടായിരുന്നു.

ആ സഹോദരനേയും റോബിൻ വീഡിയോകോളിൽ വിളിച്ച് പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. ഈ വർഷത്തെ ഫ്രണ്ട്ഷിപ്പ് ഡേയിലാണ് റോബിനും ബ്ലെസലിയും തങ്ങളുടെ പരസ്പരമുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഒന്നായത്.

റോബിനും ബ്ലെസ്ലിയും ഒന്നിച്ചു

ഒപ്പം ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും റോബിനും ബ്ലെസ്ലിയും പങ്കുവെച്ചു. റോബിനും ബ്ലെസ്ലിയും ഒന്നിച്ചതോടെ ഇരുവർക്കൊപ്പവും സീസൺ ഫോറിൽ മത്സരിച്ചിരുന്ന മറ്റ് സഹമത്സരാർഥികളും സന്തോഷം പങ്കുവെച്ച് രം​ഗത്തെത്തിയിരുന്നു.

ദിൽഷ പ്രസന്നനാണ് ബി​ഗ് ബോസ് സീസൺ ഫോറിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാം സ്ഥാനത്ത് റിയാസും നാലാം സ്ഥാനത്ത് ലക്ഷ്മിപ്രിയയും അ‍ഞ്ചാം സ്ഥാനത്ത് ധന്യയും ആറാം സ്ഥാനത്ത് സൂരജും എത്തിയിരുന്നു.

ബ്ലെസ്ലിയുടെ കുടുംബത്തോടൊപ്പം റോബിൻ

മറ്റ് മൂന്ന് സീസണുകളേയും അപേക്ഷിച്ച് ഏറ്റവും സംഭവബഹുലമായ ഒരു സീസൺ കൂടിയായിരുന്നു സീസൺ ഫോർ. ബിഗ് ബോസ് മലയാളം സീസണ്‍ നാല് മലയാളി പ്രേക്ഷകര്‍ അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു.

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ എത്തിയ ആറ് പേര്‍ക്കായി 21 കോടിയിലേറെ വോട്ടുകളാണ് ലഭിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റേയും സൂചന മോഹൻലാല്‍ നൽകിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X